സിനിമ രംഗത്തെ ആരോപണങ്ങള്‍ തുടരുന്നു...തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്ന് യുവനടി
മലയാള സിനിമാ രംഗത്ത് പൊരുത്തക്കേടുകള്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇപ്പോഴും പരാതികളുടെ പ്രവാഹമാണ്. ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് ഒരു യുവനടിയാണ്. തന്നെ ആരൊക്കെയൊ സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്നാണ് നടിയുടെ ആരോപണം. ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ യുവനടി ദൃശ്യ രഘുനാഥ് ആണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്.
തന്നെ സിനിമയില്‍ നിന്ന് ആരോ ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് ദൃശ്യ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. താന്‍ അഭിനയം നിര്‍ത്തിയെന്ന് പ്രചരിപ്പിച്ച് വരുന്ന അവസരങ്ങളെല്ലാം ഇല്ലാതാക്കുന്നതായാണ് നടി ആരോപിക്കുന്നത്. എന്നാല്‍ തനിക്കെതിരെ ഈ നീക്കങ്ങള്‍ നടത്തുന്നതാരാണെന്നോ എന്താണ് അവരുടെ ഉദ്ധേശമെന്നോ അറിയില്ലെന്നും ദൃശ്യ പറയുന്നു.
സിനിമയില്‍ അഭിനയിക്കുന്നതിനെ ഇപ്പോഴും മറ്റൊരു കണ്ണിലൂടെ കാണുന്നവരാണ് സമൂഹത്തില്‍ കൂടുതലും. എന്നാല്‍ അതൊക്കെ വെറും തെറ്റിധാരണകളാണ്. വീട്ടില്‍ അച്ഛനും അമ്മയും അനിയനും നല്ല സപ്പോര്‍ട്ടീവാണെന്നും ദൃശ്യ വ്യക്തമാക്കി. ഹാപ്പിവെഡ്ഡിങിന് ശേഷം പിന്നീട് 'മാച്ച് ബോക്സ്' എന്ന ചിത്രത്തിലും ദൃശ്യ നായികയായിരുന്നു.
https://www.facebook.com/Malayalivartha