അഞ്ജലിക്ക് പ്രണയം; കാമുകന് മരണംവരെയും കൂടെയുണ്ടാകുമെന്ന് വിശ്വാസം!
പെണ്ണായി മാറിയ നടി അഞ്ജലി അമീറിന് കാമുകന്. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂട്ടിയുടെ പേരന്പില് അഭിനയിച്ചതോടെയാണ് അഞ്ജലി ശ്രദ്ധേയയായത്. കൗമാരത്തില്‍ തനിക്ക് പ്രണയം തോന്നിത്തുടങ്ങിയെന്ന് നടി ഓര്‍മിക്കുന്നു. അന്ന് പെണ്ണായിരുന്നില്ല. പ്രണയം ഒരാണിനോട് വെളിപ്പെടുത്താന്‍ ഭയമായിരുന്നു. പഌ്ടുവിന് പഠിക്കുമ്പോള്‍ ഒരാളുമായി ആഴത്തില്‍ പ്രണയത്തിലായിരുന്നു. പക്ഷെ, ആ പ്രണയം വേര്‍പിരിഞ്ഞു. ഇപ്പോഴത്തെ കാമുകന് മരണം വരെ കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട്.
അദ്ദേഹം കോഴിക്കോട്ടുകാരനാണ്. ജീവന് തുല്യം സ്നേഹിക്കുന്നു. എന്നാല്‍ പുള്ളിക്കാരന്റെ വീട്ടുകാരറിഞ്ഞാല്‍ പ്രശ്നങ്ങളുണ്ടാകുമെന്ന് ഭയപ്പെടുന്നതായും താരം വ്യക്തമാക്കി.
താനൊരു പറവയെ പോലെയാണെന്നും ഒന്നിനെയും പേടിയില്ലെന്നും ആരെങ്കിലും ഉടക്കാന്‍ വന്നാല്‍ പോടാ പോയി പണിനോക്കാന്‍ പറയുമെന്നും താരം പറഞ്ഞു. കാമുകനില്‍ നിന്ന് കിട്ടുന്ന സ്നേഹവും സഹകരണവും മാത്രം മതി. പ്രണയത്തിന്റെ അവസാനം വിവാഹമാണെന്ന് കരുതുന്നില്ല. പ്രണയിക്കുന്നവര്‍ വിവാഹിതരാവാന്‍ പാടില്ല. കാരണം വിവാഹത്തിനൊപ്പം പ്രണയവും അവസാനിക്കും. പിന്നീട് ആ ബന്ധം ബാധ്യതയാകും. വിവാഹിതരാകാതെ ലഭിക്കുന്ന പ്രണയസുഖം വിവാഹത്തിന് ശേഷം ലഭിക്കുന്നില്ല. അതുകൊണ്ട് കല്യാണം കഴിക്കാന്‍ താല്പര്യമില്ലെന്നും താരം പറഞ്ഞു.
അടുത്ത ജന്മത്തില് പുരുഷനായി ജീവിക്കാനാണ് ആഗ്രഹം. പതിനേഴ് വയസുവരെ ശാരീരികമായി അര്ദ്ധപുരുഷനായി ജീവിക്കുകയായിരുന്നു താനെന്നും താരം വെളിപ്പെടുത്തി. അതുകൊണ്ട് പുരുഷന്മാരുടെ മാനസികനില മനസിലാക്കാനാകും. സമൂഹത്തില്‍ നന്നായി ജീവിക്കാന്‍ പുരുഷന്മാര്ക്കേ കഴിയൂ. പെണ്ണ് പല പ്രായത്തില്‍ പല ഘട്ടങ്ങളെ അതിജീവിച്ച് പോകേണ്ടതുണ്ട്. പുരുഷന്മാര്ക്ക് അങ്ങനെയൊരു പ്രതിസന്ധി നേരിടേണ്ടി വരുന്നില്ല. അവര്‍ക്ക് എവിടെയും എപ്പോഴും സഞ്ചാര സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് അടുത്ത ജന്മം പുരുഷനാകണമെന്ന് ആഗ്രഹിക്കുന്നത്.
https://www.facebook.com/Malayalivartha