മുകേഷ് കാണിച്ചിരുന്ന ഉഡായിപ്പുകള്‍!
സ്കൂളിലും കോളജിലും പഠിക്കുന്ന കാലം മുതലേ മുകേഷ് അലമ്പിന്റെയും പാരവയ്പ്പിന്റെയും ഉസ്താദാണ്. ഒരിക്കല്‍ ഓണക്കാലത്ത് കൊല്ലത്ത് കരടി കളി നടക്കുന്നു. പുലിക്ക് പകരം അവിടെ കരടിയാണ്. കരടി നാട്ടിലിറങ്ങുകയും അതിനെ വെടിവെച്ചിടാന്‍ സായിപ്പിന്റെ വേഷം ധരിച്ച വേട്ടക്കാരന് ശ്രമിക്കുന്നതും അവസാനം സായിപ്പ് വിജയിക്കുന്നതുമാണ് കഥ. മുകേഷിന് വേട്ടക്കാരനാകണമെന്ന് കലശലായ ആഗ്രഹം. പക്ഷെ, കൂട്ടുകാര്‍ സമ്മതിച്ചില്ല.
ഒടുവില്‍ എന്തൊക്കെയോ കുനഷ്ട് ഒപ്പിച്ച് സായിപ്പിന്റെ വേഷം മുകേഷ് ഒപ്പിച്ചെടുത്തു. ബ്രിട്ടീഷ് വേട്ടക്കാരനായി, പൗഡറൊക്കെയിട്ട് താരം രംഗത്തിറങ്ങി. പുലിയെ വെടിവെച്ച് വീഴ്ത്തി. ഒരിടത്തല്ല, പല വീടുകളിലും കവലകളിലും. മുകേഷിന് വല്ലാത്ത അഭിമാനം തോന്നി. പെമ്പിള്ളേരുള്ള വീടുകളുടെ മുന്നില്‍ പ്രകടനം കൊഴുകൊഴുക്കും. അങ്ങനെ മുകേഷ് ലോക്കല്‍ താരമായി മുന്നേറുകയാണ്. പരിപാടി കഴിയുമ്പോള്‍ ഓരോ വീട്ടില്‍ നിന്നും പണം ലഭിക്കും. അത് കൊണ്ട് വേണം ഓണം തകര്‍ക്കാന്‍.
ഒരു വീട്ടില്‍ ചെന്ന് കളികഴിഞ്ഞ് മടങ്ങുന്നേരം അവിടുത്തെ മുത്തശി മുകേഷിനെ അടുത്ത് വിളിച്ചു. സ്നേഹത്തോടെ ചോദിച്ചു. നീയാ മാധവന്റെ മകനല്ലേ. ഭാര്‍ഗവിയുടെ കൊച്ചുമോന്. മുകേഷിന്റെ മുത്തശിയുടെ ക്ലാസ്മേറ്റ്സാണവര്. തന്ന പണം കുറഞ്ഞ് പോയതിനാല്‍ അവര്‍ കൂടുതല്‍ പണം നല്‍കാനാണ് തന്നെ വിളിപ്പിച്ചതെന്ന് മുകേഷ് ഉറപ്പിച്ചു. പെട്ടെന്നായിരുന്നു അവരുടെ ചോദ്യം നിന്നെ ഇങ്ങനെ അഴിച്ചുവിട്ടിരിക്കുവാണോടാ... ഭാര്‍ഗവിയെ ഞാനൊന്ന് കാണട്ടെ. അത് കേട്ടതും മുകേഷ് ഓടി...
https://www.facebook.com/Malayalivartha