Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

കുറ്റവാളിയെ കണ്ടെത്തിയാല്‍ ശിക്ഷിക്കൂ... രാമലീല എന്തു പിഴച്ചു

22 SEPTEMBER 2017 07:55 PM IST
മലയാളി വാര്‍ത്ത

More Stories...

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ

സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ ആളുകളോട് കുടുംബസമേതം സിനിമ കാണാന്‍ പറയുക എങ്ങനെ...വിമര്‍ശനത്തിന് മറുപടി നല്‍കി നടന്‍ പൃഥ്വിരാജ്

 'ഓര്‍മ്മകളില്‍ ഇന്നസെന്റ്' ചാലക്കുടിക്കാര്‍ക്ക് ഇന്നസെന്റിന്റെ പ്രചാരണകാലം മറക്കാനാകില്ല... നടനും ചാലക്കുടിയുടെ എം.പിയുമായിരുന്ന ഇന്നസെന്റിന്റെ നര്‍മ്മമധുരമായ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട് തികയുന്നു...

സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മോൾക്ക് ആൺ സുഹൃത്തുക്കളുണ്ട്; വീട്ടിൽ വരുമ്പോഴും ദേഹത്ത് അടിച്ചും പിടിച്ചുമൊക്കെ നടക്കാറുണ്ട്; കുറച്ച് ഓവറായതായി എനിക്കും തോന്നിയിട്ടുണ്ട്; തെറ്റായും തോന്നി; പിന്നെ ജനങ്ങൾ എല്ലാം അക്സപ്റ്റ് ചെയ്യില്ല; കമെന്റ് ബോക്സിൽ കണ്ടത്; എമർജൻസി ഉണ്ടെങ്കിൽ വിളിക്കാമെന്ന് ബിഗ് ബോസ് ടീം പറഞ്ഞിരുന്നു; അങ്ങനെയാണ് അന്ന് വിളിച്ചത്; തുറന്നടിച്ച് ജാസ്മിന്റെ പിതാവ്

ആടുജീവിതം എന്ന സിനിമയ്ക്കായി പതിനാറുവര്‍ഷം മാറ്റിവച്ചതുപോലെ തനിക്ക് ചെയ്യാനാകില്ലെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്

എന്തിനാണ് ഇങ്ങനെ കലഹിക്കുന്നത്. തെറ്റ് ചെയ്‌തെന്ന് കുറ്റം ആരോപിക്കപ്പെടുന്നയാള്‍ ജയിലിലാണ്. പക്ഷേ കൂട്ടത്തില്‍ ഒരാള്‍ തെറ്റുചെയ്‌തെങ്കില്‍ അയാളെ ശിക്ഷിച്ചാല്‍ കൂട്ടത്തിലുള്ള എല്ലാവരെയും ശിക്ഷിക്കണോ? ദിലീപ് നായകനായെത്തുന്ന രാമലീല പ്രദര്‍ശനത്തിനൊരുങ്ങുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നുണ്ടാവുന്ന പ്രതികരണങ്ങളില്‍ അഭിപ്രായപ്രകടനവുമായി മുരളി ഗോപി.

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ചാമ്പലാക്കണമെന്ന് പറയുന്നത് സദാചാര ഭ്രാന്താണെന്നും 'സാഡിസ'മാണെന്നും പറയുന്നു മുരളി ഗോപി. സിനിമ നടന്റെയല്ല, സംവിധായകന്റെ കലയാണെന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നവരാണ് കേസില്‍ പ്രതിയായ നടന്‍ നായകനാണ് എന്നതിനാല്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് പറയുന്നതെന്നും ഇതാണ് വൈരുധ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു മുരളി ഗോപി.

മുരളിഗോപിയുടെ വാക്കുകള്‍:

രാമലീല എന്ന റിലീസ് ചെയ്യാനിരിക്കുന്ന ഒരു സിനിമയുടെ പേരിലാണ് ഈ പോസ്റ്റ്. ഇതിലെ മുഖ്യ കഥാപാത്രമായി അഭിനയിക്കുന്ന നടന്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുകയാണ്. ആ കാരണവും പറഞ്ഞ് ഈ സിനിമയ്‌ക്കെതിരായി നിലകൊള്ളുകയും, ഇത് ബഹിഷ്‌ക്കരിക്കണമെന്ന് ആജ്ഞാപിക്കുകയും ഇത് പ്രദര്‍ശിപ്പിക്കുന്ന കൊട്ടകകളെ വരെ ചുട്ട് ചാമ്പലാക്കണമെന്ന് പൊതുജനത്തോട് ആഹ്വാനം നടത്തുകയും ചെയ്യാന്‍ തക്കവണ്ണം മൂത്തിരിക്കുന്നു ഇവിടത്തെ ചങ്ങലക്കിടാത്ത 'സാംസ്‌കാരികവും സദാചാരപരവുമായ' ഭ്രാന്ത്. ആരോപിതന്‍ അഴികള്‍ക്കുള്ളിലാണ്. നിയമം കൃത്യമായി അതിന്റെ ജോലിയും ചെയ്യുന്നു.

പക്ഷെ, അത് മാത്രം പോരാ, ഇക്കൂട്ടര്‍ക്ക്. അതിന്റെ പേരില്‍ കഴിയുന്നത്ര പേരെ നശിപ്പിക്കണം. കഴിയുന്നത്ര ജീവിതങ്ങള്‍ താറുമാറാകണം. ഒരുപാട് പേര് കരയണം. അതാണ് ഉദ്ദേശം. ആ ഉദ്ദേശം ജനിക്കുന്നത് സമൂഹത്തോടുള്ള കടപ്പാടില്‍ നിന്നോ, നന്മ പുലരണം എന്ന കര്‍മ്മ ബോധത്തില്‍ നിന്നോ അല്ല, മറിച്ച്, ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന വാസനാ വൈകൃതത്തില്‍ നിന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ sadism  എന്ന് പറയും.

ആറ്റുനോറ്റ് ആദ്യ സിനിമ ചെയ്യുന്ന ഒരു സംവിധായകന്‍ ഉണ്ട് ഈ സിനിമയ്ക്ക്. ആ ഒരു കാരണം മതി ഈ സിനിമയെ താങ്ങി സംസാരിക്കാന്‍. സിനിമ നടന്റെ കലയല്ല, മറിച്ച് സംവിധായകന്റെ കലയാണ് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞ്, നടന്മാരെ സദാസമയവും ഇകഴ്ത്താന്‍ ശ്രമിക്കുന്നവരാണ് ഇത്തരം അസുര ആഹ്വാനങ്ങള്‍ നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ഈ സിനിമ കാണണമോ കാണണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഈ നാട്ടിലെ ഓരോ പൗരന്റെയും സ്വാതന്ത്ര്യവും ഇഷ്ടവുമാണ്. 'ഇത് എന്ത് വന്നാലും കാണരുത്; കാണാന്‍ ശ്രമിച്ചാല്‍ കാണിക്കില്ല', എന്ന് നിങ്ങളോടു പറയുന്ന ഒരു സുഹൃത്തുണ്ടെങ്കില്‍, അയാളെ വെറുക്കാതെ, അയാളുടെ അടുത്ത് ചെന്ന് ചെവിയില്‍ മന്ത്രിക്കുക: 'നീ ഇപ്പോള്‍ പറഞ്ഞതാണ് യഥാര്‍ത്ഥ ഫാസിസം. ഇതാണ് യഥാര്‍ത്ഥ വിധ്വംസക പ്രവര്‍ത്തനാം. ഇതാണ് ഒരു ജനാധിപത്യ രാഷ്ട്രത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ കടുംകൈ.'

ഒരു സഹപാഠി ഒരിക്കല്‍ പറഞ്ഞ ഒരു വരി ഈ അവസരത്തില്‍ ഓര്‍ക്കുന്നു: ‘Ninetynine per cent of the moral pronouncements that we hear around us, is nothing but pure jealousy dressed up as moral outrage’.(നമുക്ക് ചുറ്റും കേള്‍ക്കുന്ന സദാചാര/ധാര്‍മ്മിക പ്രഖ്യാപനങ്ങളില്‍ 99 ശതമാനവും ഉത്ഭവിക്കുന്നത് ശുദ്ധമായ അസൂയയില്‍ നിന്നാണ്').

പ്രിയ ദേശമേ,
ഇരയോടൊപ്പം നില്‍ക്കുക.
കുറ്റത്തെ അപലപിക്കുക.
കുറ്റവാളിയെ കണ്ടെത്തിയാല്‍ ശിക്ഷിക്കുക.
കലയെ വെറുതേ വിടുക.
കളങ്കിതരല്ലാത്തവരെ ദ്രോഹിക്കാതിരിക്കുക????.

മുഴുവിപ്പിച്ച ഒരു വിഭവം ആണ് 'രാമലീല' എന്നത് കൊണ്ടാണ്, അതുകൊണ്ട് മാത്രമാണ്, ഇത്രയും പറഞ്ഞത്. 'കമ്മാരസംഭവം' എന്ന, പ്രസ്തുത നടന്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച, പാതിവഴിയായ, സിനിമ എഴുതിയത് കൊണ്ടാണ് ഈയുള്ളവന്‍ ഇങ്ങനെ പറയുന്നത്… എന്ന് കരുതുന്നവര്‍ ഉണ്ടെങ്കില്‍, അവര്‍ക്ക് നല്‍കാന്‍ ഒരു പുഞ്ചിരി മാത്രമേ എന്റെ പക്കല്‍ ഉള്ളൂ. എന്നെയും എന്റെ നിലപാടുകളെയും നല്ലതുപോലെ അറിയുന്നവര്‍… അങ്ങിനെ കരുതുകയും ഇല്ല. കരുതിയാലും…സഹിച്ചിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (3 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (4 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (5 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (5 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (5 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (5 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (5 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (6 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (10 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (10 hours ago)

ആസ്തി ഇങ്ങനെ  (10 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (11 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (11 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (11 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (11 hours ago)

Malayali Vartha Recommends