മഞ്ജു ദിലീപിന്റെ സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിനുവേണ്ടി?
ദിലീപ് നായകനായ രാമലീലയുടെ റിലീസുമായി ബന്ധപ്പെട്ട് പലരും അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തിയിരുന്നു. നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് ആദ്യം സിനിമാ ലോകത്തു നിന്നും എതിര്‍പ്പുകള്‍ ഒരുപാടുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അനൂകൂലമായാണ് ഒരോരുത്തരുടെയും പ്രതികരണം. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് രാമലീല സെപ്തംബര്‍ 28ന് തിയേറ്ററുകളില്‍ എത്തുന്നത്.
ഇപ്പോള്‍ രാമലീലയെ അനുകൂലിച്ച് ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യരും രംഗത്തെത്തി. സിനിമയ്ക്ക് പിന്നില്‍ ഒരുപാട് പേരുടെ അധ്വാനമുണ്ടെന്നാണ് നടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സിനിമയല്ല എതിര്ക്കപ്പെടെണ്ടത് എന്ന് നടി പറയുന്നു. സെപ്തംബര്‍ 28ന് തന്നെയാണ് മഞ്ജുവിന്റെ പുതിയ സിനിമയായ ഉദാഹരണം സുജാതയും തിയേറ്ററുകളിലെത്തുന്നത്.
ചിത്രം കാണരുതെന്ന് പറഞ്ഞതിന്റെ പേരില്‍ നിരൂപകന് ജി പി രാമചന്ദ്രനെതിരെ നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം കേസ് കൊടുത്ത സാഹചര്യവും ഉണ്ടായി. ഇങ്ങനെ വിവാദങ്ങളുടെ നടുവില്‍ നില്ക്കുന്ന വേളയിലാണ് മുന്‍ ഭര്‍ത്താവിന്റെ സിനിമയെ പിന്തുണച്ചു കൊണ്ട് നടി മഞ്ജു വാര്യര്‍ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha