ലാലേട്ടനെ അങ്കിൾ എന്ന് വിളിച്ച വിനീതിനെതിരെ ആരാധകരുടെ ട്രോൾ മഴ
കൊച്ചുകുട്ടികള്‍ തൊട്ട് മുതിര്‍ന്ന തലമുറയുടെ വരെ ചുണ്ടില്‍ താളം തട്ടി ജിമിക്കി കമ്മല്‍ മുന്നേറുകയാണ്. യുവതലമുറ ജിമിക്കി കമ്മലിന് ചുവടുകള്‍ വച്ചും തകര്‍ക്കുകയാണ്. മാത്രമല്ല ജിമിക്കി കമ്മല്‍ വിദേശത്തും പേരുകേള്‍പ്പിച്ചു. ഇതിനിടയില്‍ ആണ് ആവേഴ്ത്തിലാഴ്ത്തി ഇതാ ജിമിക്കി കമ്മലിന് മോഹന്‍ലാല്‍ ചുവട് വച്ചത് ഇന്നലെ പുറത്തെത്തിയത്.
ലാലേട്ടന് വക ജിമിക്കി കമ്മല്‍ വേര്‍ഷന്‍ ഹിറ്റില്‍ നിന്നും ഹിറ്റിലേയ്ക്ക് കുതിക്കുന്നതിനിടയിലാണ് ആവേശം കൂടി വിനീത് ശ്രീനിവാസന് ആ കടുംകൈ ചെയ്തത്. നല്ലതു മാത്രമേ മനസില്‍ കണ്ടുള്ളു എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അത് തിരിഞ്ഞുകൊത്തി. ലാലിന്റെ ചുവടുകള്‍ക്കു മുമ്പില്‍ ഫ്ളാറ്റായ വിനീത് ശ്രീനിവാസന് മോഹന്‍ലാലിന്റെ വീഡിയോ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത് കുറിച്ചത് ഇതായിരുന്നു.
'വൗ ലാലങ്കിളിന്റെ ജിമിക്കി കമ്മല്‍'. തൊട്ടു പിന്നാലെ വിനീതിനെതിരെ ആരാധകര്‍ തിരിഞ്ഞു. മോഹന്‍ലാലിനെ ലാലങ്കിള്‍ എന്ന് വളിച്ചതിനായിരുന്നു ആരാധകരുടെ കട്ടകലിപ്പ്.
ഇത്ര നന്നായിട്ട് ഡാന്‍സ് കളിച്ചിട്ടും ഞങ്ങടെ ഏട്ടനെ എന്തിനാടാ മഹാപാപി നീ അങ്കിള്‍ എന്ന് വിളിച്ചത് എന്നടക്കമുള്ള ട്രോളുകള്‍ നിറയുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തില്‍ ഷാന്‍ റഹ്മാന് ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും, രഞ്ജിത്ത് ഉണ്ണിയും ചേര്‍ന്നാണ്.
https://www.facebook.com/Malayalivartha