പതിനൊന്ന് വര്‍ഷത്തിന് ശേഷം മമ്മൂക്കയെ കണ്ട കത്രീന ഞെട്ടി
പതിനൊന്ന് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയെ കണ്ട കത്രീന കെയ്ഫ് ശരിക്കും ഞെട്ടി. പതിനൊന്ന് വര്‍ഷം മുമ്പ് ബല്‍റാം വേഴ്സസ് താരാദാസ് എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. മമ്മൂട്ടിയെ കണ്ട് താരം പറഞ്ഞത് ഞാന്‍ മാറിയിട്ടുണ്ട്, എന്നാല്‍ മമ്മൂട്ടി സാര്‍ അന്നത്തെക്കാള്‍ ചെറുപ്പമായിരിക്കുന്നു.'കത്രീന ഇതു പറഞ്ഞപ്പോള്‍ മമ്മൂട്ടി നിറഞ്ഞു ചിരിച്ചു. കല്യാണ്‍ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷത്തിന്റെ സ്വകാര്യ ചടങ്ങിനു എത്തിയതായിരുന്നു കത്രീന കെയ്ഫ്.
മമ്മൂട്ടി വരുന്നുണ്ടെന്ന കാര്യം കത്രീനയോടു പറഞ്ഞിരുന്നില്ല. മമ്മൂട്ടി കയറി വന്നതും കത്രീന ഓടി വന്നു. 11 വര്‍ഷത്തിനു ശേഷമാണു കാണുന്നതെന്നു കത്രീനയാണു ഓര്‍മ്മിപ്പിച്ചത്. അതിനു ശേഷമായിരുന്നു മലയാളത്തിന്റെ പ്രിയതാരത്തിനു 11 വര്‍ഷംകൂടി ചെറുപ്പമായിരിക്കുന്നുവെന്നു കത്രീന പറഞ്ഞത്. മമ്മൂട്ടിയെ കാണാന്‍ കഴിഞ്ഞതാണു ഈ യാത്രയിലെ വലിയ സന്തോഷമെന്നും കത്രീന പറഞ്ഞു. മറ്റൊരു അപൂര്‍വ്വ മുഖം കൂടി ഈ സംഗമത്തിലുണ്ടായിരുന്നു.
അധികമാരും ആദ്യം തിരിച്ചറിയാതെ പോയ മുഖം. തെലുങ്ക് താരം നാഗാര്‍ജ്ജുന കഌന്‍ ഷേവു ചെയ്താണു എത്തിയത്. മമ്മൂട്ടിയെപ്പോലെ എന്നും ചെറുപ്പം കാത്തു സൂക്ഷിക്കുന്ന നാഗാര്‍ജ്ജുനയുടെ മീശയായിരുന്നു അദ്ദേഹത്തെ ചെറുപ്പമായി നിര്‍ത്തിയത്. എന്നാല്‍ നാഗാര്‍ജ്ജുന ഇന്നലെ എത്തിയതു ആ മീശയില്ലാതെയാണ്. പല സഹ പ്രവര്‍ത്തകരും ആദ്യം ചോദിച്ചതു മീശയെക്കുറിച്ചാണ്. തമിഴു താരങ്ങളായ പ്രഭു,സൂര്യ, കാര്‍ത്തി എന്നിവര്‍ക്കൊപ്പം ഒറ്റനോട്ടത്തില്‍ നാഗാര്‍ജ്ജുനയെ തിരിച്ചറിയാനായില്ല.
https://www.facebook.com/Malayalivartha