പ്രതീക്ഷയോടെ തീയേറ്റില്‍ എത്തി... തന്റെ സീനുകള്‍ വെട്ടിമാറ്റിയതറിഞ്ഞ് ദിലീപിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി
ദിലീപ് മലയാള സിനിമയുടെ പ്രിയ നായകനാവുന്നതിന് മുമ്പ് സഹസംവിധായകനായും സിനിമയിലെ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്ത കാലമുണ്ടായിരുന്നു. താന്‍ അഭിനയിക്കുന്ന ചെറിയ വേഷമാണെങ്കില്‍ പോലും അത് തീയേറ്ററില്‍ എത്തി കാണുമ്പോള്‍ വലിയ സന്തോഷമായിരുന്നു.
എന്നാല്‍ ഒരിക്കല്‍ മമ്മൂട്ടി നായകനായ സിനിമയില്‍ താന്‍ അഭിനയിച്ച രംഗങ്ങള്‍ വെട്ടി മാറ്റിയതറിയാതെ തീയേറ്ററില്‍ സിനിമ കാണാനെത്തി. അപ്പോളാണ് ദിലീപ് അറിയുന്നത് താന്‍ അഭിനയിച്ച രംഗങ്ങള്‍ പലതും ഇല്ലായെന്ന്. സാഗരം സാക്ഷി എന്ന മമ്മൂട്ടി ചിത്രത്തിലായിരുന്നു ദിലീപിന് തരക്കേടില്ലാത്ത ഒരു വേഷം കിട്ടുന്നത്.
എന്‍ എഫ് വര്‍ഗീസിന്റെ മകന്റെ വേഷമായിരുന്നു ചിത്രത്തില്‍ ദിലീപിന്. അഞ്ചോളം സീനുകളില്‍ ദിലീപ് അഭിനയിച്ചിരുന്നു. പക്ഷേ ചിത്രം എഡിറ്റ് ചെയ്തു വന്നപ്പോള്‍ ദിലീപിന്റെ സീന്‍ ഒരെണ്ണമായി കുറഞ്ഞു. ഒരു സീനില്‍ മാത്രമേ താന്‍ ഉള്ളു എന്നറിഞ്ഞപ്പോള്‍ ദിലീപിന്റെ കണ്ണ് നിറഞ്ഞൊഴുകി എന്നും പറയുന്നു.
https://www.facebook.com/Malayalivartha