Widgets Magazine
24
Feb / 2018
Saturday

ട്യൂഷന്‍ പഠിപ്പിച്ച മാഷ് പാവടയ്ക്കിടയിലൂടെ കൈയ്യിട്ടു... ശിക്ഷ കിട്ടിയത് എനിക്ക്

17 OCTOBER 2017 09:22 PM IST
മലയാളി വാര്‍ത്ത

മീ ടൂ ക്യാമ്പയിനെ വിമര്‍ശിച്ചവര്‍ക്ക് രൂക്ഷ പരിഹാസവുമായി സജിത മഠത്തില്‍.കേരളത്തില്‍ റീമ കല്ലുങ്കല്‍ തുടങ്ങി വച്ചതായിരുന്നു മീ ടൂ ക്യാമ്പയിന്‍. മീ ടൂ ക്യാമ്പയിന്റെ ഭാഗമായ സജിത മഠത്തിലിനു സോഷില്‍ മീഡിയയില്‍ നിന്നു നേരിടേണ്ടി വന്നതു രൂക്ഷ വിമര്‍ശനവും പരിഹാസവുമായിരുന്നു. എന്നാല്‍ പരിഹാസത്തിനു വിമര്‍ശനത്തിനും മറുപടിയുമായി സജിത മഠത്തില്‍ മറ്റൊരു പോസ്റ്റും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.

എനിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകള്‍ക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാന്‍ മീ ടൂ കാമ്പയിനിങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. എല്ലാം എന്റെ പിഴയെന്ന് പറഞ്ഞാണ് സജിതാ മഠത്തില്‍ പ്രതികരിച്ചിരിക്കുന്നത്. തന്റെ സുഹൃത്തു പങ്കുവച്ച പോസ്റ്റ് അതേ പടി ഷെയര്‍ ചെയ്യുകയായിരുന്നു എന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത് എരിവും പുളിയും ചേര്‍ത്തു വാര്‍ത്തയാക്കിയെന്നും സജിത മഠത്തല്‍ പറയുന്നു.

ഫെയ്‌സ് ബുക്കിന്റെ പൂര്‍ണ പൂര്‍ണ്ണരൂപം

എന്റെ പിഴ
എനിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകള്‍ക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാന്‍ മീ ടൂ കാമ്പയിനിങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്റെ സുഹുത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി ഞാന്‍ എന്റെ പേജിലും ചേര്‍ത്തു. പിന്നീട് ഒട്ടനവധി സ്ത്രീകള്‍ അതേ പോസ്റ്റ് ഷെയര്‍ ചെയ്തു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പതിവുപോലെ കൂടുതല്‍ എരിവുകയറ്റി വാര്‍ത്തകള്‍ ചമഞ്ഞു. ഇപ്പോള്‍ എന്റെ പോസ്റ്റിെന്റ കമന്റുകളില്‍ വലിയ പങ്കും 'വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി 'തുടങ്ങിയ ആക്രോശങ്ങളാണ്


'എന്തു പറ്റി 'എന്ന സ്‌നേഹാന്വേഷണങ്ങള്‍ വെറെയും 'എന്റെ സുഹുത്തുക്കളെ ഏലിയാമ്മ വിജയന്റെ പോസ്റ്റിനോട് ഞാന്‍ യോജിക്കുന്നതിനാലാണ് ഞാന്‍ അത് പോസ്റ്റിയത്.
ക്ഷമിക്കണം
എന്റെ പിഴ
ഡാന്‍സ് ക്ലാസ്സ് വിട്ടു വരുമ്പോള്‍ തുണി പൊക്കി കാണിച്ചവനെ കണ്ടു പിടിച്ച് പേരൊന്നു ചോദിക്കണം
എന്റെ പിഴ
ബസ്സില്‍ സീറ്റിന്റെ ഇടയിലൂടെ കൈ ഇട്ട് മുലക്കു പിടിച്ചവനെ മുഖത്തടിച്ചതിനിടയില്‍ ഓടിപ്പോയത് എന്റെ കുഴപ്പം തന്നെ .
എന്റെ പിഴ


ട്യൂഷ്യന്‍ പഠിപ്പിച്ച മാഷ് പാവാടക്കിടയിലൂടെ കൈയിട്ടതിന് പോലീസ് സ്‌റ്റേഷനില്‍ പോവേണ്ടതായിരുന്നു.
എന്റെ പിഴ
ഒരിക്കലും പ്രതീക്ഷിക്കാത്ത എന്റെ കൂട്ടുകാരന്‍ വാട്ട്‌സപ്പിലൂടെ എഴുതിയ അശ്ലീല വാക്കുകള്‍ എഴുതിയത്
എന്റെ പിഴ
തൊട്ടടുത്ത ബന്ധു കുളിമുറിക്കുള്ളിലേക്ക് തള്ളിയിട്ട് അമര്‍ത്താന്‍ ശ്രമിച്ചത്
എന്റെ പിഴ
ദില്ലിയിലെ തിരക്കൊഴിഞ്ഞ റോഡില്‍ പകല്‍ നടന്നു പോയ എന്നെ 'മദ്യപിച്ച ആണ്‍കൂട്ടം കയറി പിടിച്ചതും ഞാന്‍ ഓടി രക്ഷപ്പെട്ടതും
എന്റെ പിഴ
ഇപ്പോള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നതിന് നിങ്ങള്‍ ചൊരിയുന്ന ഈ തെറിയും ഭീഷണിയും
എന്റെ പിഴ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പര്‍ ലോറിയിടിച്ച് രണ്ടു ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം  (1 minute ago)

സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോയി; പിന്നെ കണ്ടത് പെൺകുട്ടി കത്തുന്ന ശരീരവുമായി ഓടുന്ന കാഴ്ചയും; നടുക്കം വിട്ടുമാറാതെ നാട്ടുകാർ  (22 minutes ago)

അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് താലൂക്കിൽ യുഡിഎഫും മണ്ഡലത്തിൽ ബിജെപിയും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു  (37 minutes ago)

ഒരു തെറ്റും ചെയ്തില്ല; എന്നിട്ടും ഒമാനിലെ ജയിലില്‍ കഴിഞ്ഞത് 20 വര്‍ഷം; നാട്ടില്‍ തിരിച്ചെത്തിയപ്പോൾ...  (49 minutes ago)

കേന്ദ്രസംസ്ഥാനസർക്കാരുകൾ കഴിഞ്ഞ 16 വർഷം കൊണ്ട് കേരളത്തിലെ ആദിവാസിമേഖലക്ക് ചെലവഴിച്ചത് 2731 കോടി രൂപയാണെന്ന് വിവരാവകാശ രേഖ; ഒരു ആദിവാസിക്ക് ഒരു വ‌ർഷം 75,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നു  (1 hour ago)

എന്റെ വളര്‍ച്ചയ്ക്ക് തമിഴകം സഹായിക്കുമെന്ന് ഉറപ്പുണ്ട്  (8 hours ago)

സൂപ്പര്‍ താരത്തെ ഉപേക്ഷിച്ച് 22കാരനായ പുതിയ കാമുകനൊപ്പം നിന അഗ്ഡാല്‍  (8 hours ago)

താന്‍ കല്ല്യാണം കഴിക്കാത്തതിന്റെ കാരണം സല്‍മാല്‍ഖാന്‍ തന്നെ തുറന്നു പറയുന്നു  (8 hours ago)

വിവാഹ ദിവസം വധു പ്രസവിച്ചു... ഒന്നും മനസ്സിലാകാതെ ഭര്‍ത്താവും ബന്ധുക്കളും  (10 hours ago)

കീര്‍ത്തിക്ക് എത്ര മേക്കപ്പ് ചെയ്താലും മതിയാവില്ല... താരത്തിന് മേക്കപ്പ് പാരയാകുമോ?  (10 hours ago)

സെ​ല്‍​ഫ് ഗോ​ള്‍ അ​ടി​ച്ച്‌ ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ര്‍​ക്ക​രു​തെ​ന്ന് കാ​നം; നിശബ്ദനായി മാ​ണി ; സി​പി​എം സം​സ്ഥാ​ന സമ്മേളനം സാക്ഷ്യം വഹിച്ചത് ഇടത് വലത് നേതാക്കളുടെ ശീതസമരത്തിന്  (11 hours ago)

മലയാളികളെ കാണാൻ സണ്ണി ലിയോൺ വീണ്ടും വരുന്നു ; ‘ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ’ എന്ന നൃത്ത പരിപാടിയുടെ ഭാഗമായി ബോളിവുഡ്താരം വീണ്ടും കേരളത്തിലേക്ക്  (11 hours ago)

ഷുഹൈബ് വധം: പിടിയിലായത് ഡമ്മി പ്രതികളല്ല; നിലവിലെ അന്വേഷണത്തില്‍ പൊലീസ് വെള്ളം ചേര്‍ക്കരുതെന്നും കെ. സുധാകരന്‍  (11 hours ago)

ശക്തമായ നിരയുമായി കേരളബ്ലാസ്റ്റേഴ്‌സ്; ബെർബെറ്റോവ് ടീമിൽ  (12 hours ago)

" എന്റെ ചിത്രങ്ങള്‍ കറുത്തവര്‍ കാണരുത് " ; ചിത്രങ്ങളോടൊപ്പമുള്ള ബിക്കിനി മോഡലിന്റെ വിവാദ പ്രസ്താവന വൈറലാകുന്നു  (12 hours ago)

Malayali Vartha Recommends