താന്‍ അത് ഉപയോഗിക്കാറില്ല... അതുകൊണ്ട് ഞാന്‍ അതില്‍ അഭിനയിക്കില്ല
താന്‍ ഉപയോഗിക്കാത്തതിനെ കുറിച്ച് എനിക്ക് എങ്ങനെ പറയാന്‍ കഴിയും. താന്‍ ശീതളപാനീയങ്ങള്‍ ഉപയോഗിക്കാറില്ല. താന്‍ ഉപയോഗിക്കാത്ത ശീതളപാനീയങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കില്ല എന്ന ഉറച്ച തീരുമാനമെടുത്തിരിക്കുകയാണ് ബോളീവുഡ് സുന്ദരി ബിപാഷ ബസു. കോടിക്കണക്കിന് രൂപയാണ് ഈ തീരുമാനത്തിലൂടെ താര സുന്ദരി വേണ്ടെന്നു വെച്ചത്.
ശീതള പാനീയങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം ആരോഗ്യകരമായ ഭക്ഷണം ഉപയോഗിച്ച് ഫിറ്റ്നസ് നിലനിര്‍ത്തണം എന്ന് യുവാക്കളെ ഉപദേശിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് താര സുന്ദരി പറയുന്നത്.
ബിപാഷ ബസുവിന് പുറമെ മറ്റു പല പ്രമുഖ താരങ്ങളും ഇത്തരത്തില്‍ ശീത പാനീയങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് നിലപാട് സ്വീകരിച്ചിരുന്നു. ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ബാറ്റ്മിന്റണ്‍ താരം പി ഗോപിചന്ദ് തുടങ്ങിയവര്‍ ഇത്തരംനിലപാട് മുന്‍പ് സ്വീകരിച്ചവരാണ്.
https://www.facebook.com/Malayalivartha