Widgets Magazine
21
Feb / 2018
Wednesday

എന്നെക്കൊണ്ട് റിമിയെ കെട്ടിക്കാന്‍ അപ്പച്ചന് പ്ലാന്‍ ഉണ്ടായിരുന്നുവെന്ന് ചാക്കോച്ചന്റെ വെളിപ്പെടുത്തല്‍ 

14 NOVEMBER 2017 01:17 PM IST
മലയാളി വാര്‍ത്ത

പ്രേമിക്കുന്നെങ്കില്‍ കുഞ്ഞാക്കോ ബോബനെത്തന്നെ പ്രേമിക്കണമെന്നാണ് ബഹുഭൂരിപക്ഷം പെണ്‍കുട്ടികളുടേയും താത്പര്യം. തൊണ്ണൂറുകളിലെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബനായിരുന്നു അവരുടെ എല്ലാമെല്ലാം. നിറം, അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധികമാരുടെ മനസ്സിലിടം നേടിയ ചാക്കോച്ചന്‍ ഇന്നും യുവത്വത്തിന്റെ പ്രതീകമാണ്. 

ചാക്കോച്ചന്റെ വീട്ടുകാര്‍ക്ക് ഒരാഗ്രഹമുണ്ടായിരുന്നു. റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാന്‍. ചാക്കോച്ചന്റെ അപ്പച്ചനായിരുന്നു ആ ആഗ്രഹത്തിന് ചുക്കാന്‍ പിടിച്ചത്. അടുത്തിടെ നടന്ന ഏഷ്യാനെറ്റിന്റെ താരനിശയ്ക്കിടെയാണ് ചാക്കോച്ചന്‍ റിമിക്കു മുന്നില്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. 

താന്‍ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്റെ കടുത്ത ആരാധികയായിരുന്നുവെന്നും, അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഒന്നു പാലാ വരെ വന്നൂടായിരുന്നോ..? എന്നുമാണ് റിമി പ്രതികരിച്ചത്.

ചാക്കോച്ചനോടുള്ള ആരാധന തുറന്നു പറഞ്ഞ റിമി തന്നോടു ചേര്‍ന്ന് നിന്ന് ഒരു ഡ്യൂയറ്റ് അവതരിപ്പിക്കാന്‍ താരത്തെ നിര്‍ബന്ധിക്കുകയും ചെയ്തു. തമാശ രൂപേണയാണെങ്കിലും താരസമ്പന്നമായ വേദിയെ ഇരുവരും ചേര്‍ന്ന് പൊട്ടിച്ചിരിപ്പിച്ചു. എന്തായാലും ഇവരുടെ പ്രണയം അങ്ങനെ നാട്ടുകാരറിഞ്ഞു. 

മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍ 1976 നവംബര്‍ 2നാണ് ജനനം. കുട്ടനാട്ടിലെ പുളിങ്കുന്നില്‍ നിന്ന് ആലപ്പുഴയിലേക്ക് കുടിയേറി ഉദയാ സ്റ്റുഡിയോ സ്ഥാപിച്ച്, ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മാളിയംപുരക്കല്‍ കുഞ്ചാക്കോയുടെ ചെറുമകനാണ് കുഞ്ചാക്കോ ബോബന്‍. നടനും സംവിധായകനും നിര്‍മ്മാതാവും വിതരണക്കാരനുമൊക്കെയായി സിനിമയില്‍ സജീവ സാന്നിധ്യമറിയിച്ച ബോബന്‍ കുഞ്ചാക്കോയുടെ മകന്‍. 2005 ഏപ്രില്‍ 2ന് പ്രിയ ആന്‍ സാമുവേലിനെ വിവാഹം ചെയ്തു.1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം അന്‍പതില്‍പരം മലയാളചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1981ല്‍ പിതാവായ ബോബന്‍ കുഞ്ചാക്കോ നിര്‍മ്മിച്ച് ഫാസില്‍ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു. ഫാസില്‍ തന്നെ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ബാലതാരമായി മലയാള സിനിമകളില്‍ അഭിനയിച്ചിരുന്ന ശാലിനി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അത്. ആ ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്.രണ്ടാമത്തെ ചിത്രമായ നക്ഷത്രതാരാട്ട് കാര്യമായ വിജയം നേടിയില്ലെങ്കിലും കുഞ്ചാക്കോയുടെ താരമൂല്യം കുറഞ്ഞില്ല. കമല്‍ സംവിധാനം ചെയ്ത നിറം വാണിജ്യവിജയം കൈവരിച്ചു. പിന്നീട് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും കാര്യമായ നേട്ടം കൊയ്തില്ല. ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട് എന്നിവയായിരുന്നു ഈ കാലഘട്ടത്തിലെ കുഞ്ചാക്കോ ബോബന്റെ വിജയചിത്രങ്ങള്‍. 2004ല്‍ പുറത്തിറങ്ങിയ ഈ സ്‌നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിക്കൊടുത്തു.2005ല്‍ വിവാഹിതനായ അദ്ദേഹം റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 2006ല്‍ കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തില്‍ മാത്രം അഭിനയിച്ച അദ്ദേഹം 2007ല്‍ ചലച്ചിത്രരംഗത്ത് നിന്ന് പൂര്‍ണ്ണമായി വിട്ടുനിന്നു. 2008ല്‍ ലോലിപോപ്പ് എന്ന ഷാഫി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്ന അദ്ദേഹം 2010ഓടെ ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി. 2010ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രം വളരെയധികം പ്രേക്ഷക പ്രശംസ നേടി.

 2011 ഇനു ശേഷം കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് മികച്ച കാലഘട്ടമാണ്. അദ്ദേഹം പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ച ട്രാഫിക്, സീനിയേഴ്‌സ്, ത്രീ കിംഗ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലൗ എന്നീ ചിത്രങ്ങള്‍ സാമ്പത്തിക വിജയം നേടി. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ഡിനറി, മല്ലൂസിംഗ് എന്നീ ചിത്രങ്ങളും മികച്ച വിജയം നേടി.2013 ഇല പുറത്തിറങ്ങിയ റോമന്‍സ് എന്ന ചലച്ചിത്രം വന്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.മലയാളത്തിലെ ഒരു യുവ ഗായികയാണ് റിമി ടോമി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യ ഗാനത്തിനുശേഷം റിമി ടോമി ടി.വി. ചാനലുകളില്‍ അവതാരകയായും ശ്രദ്ധേയയായി. സൈനികനായിരുന്ന ടോമി ആണ് പിതാവ്. മാതാവ് റാണി. കോട്ടയം ജില്ലയിലെ പാലായാണ് സ്വദേശം. റോയിസ് ആണ് ആണ് ഭര്‍ത്താവ്.

അടുത്തിടെ നടിയെ ആക്രമിച്ച കേസിലും വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസിലും റിമിയെപ്പറ്റി ധാരാളം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷെ അപ്പോഴും റിമി ടിവിയില്‍ നിറഞ്ഞുനിന്നു. അത്രയ്ക്ക് മലയാളിക്കിഷ്ടമാണ് ഈ വായാടിപ്പെണ്ണിനെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വന്തം മാതാപിതാക്കളെ തള്ളിപറഞ്ഞ് ഹാദിയ... തനിക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നെന്ന് ഹാദിയ  (4 hours ago)

അപരിചിതനായ യുവാവിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊന്നു  (5 hours ago)

ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന സംശയം.... ഭര്‍ത്താവിനോട് ഭാര്യ ചെയ്തത്  (5 hours ago)

ഭര്‍ത്താവിന് ഭാര്യ ചിലവിന് കൊടുക്കണം....സുഹൃത്തുക്കളോടൊപ്പം ചെലവഴിയ്‌ക്കേണ്ട സമയത്ത് ഭാര്യയ്‌ക്കൊപ്പം ചെലവഴിച്ചതിന് നഷ്ടപരിഹാരം  (7 hours ago)

കോണ്‍സ്റ്റന്റെയ്ന്‍ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി തുടരും; അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യകപ്പ് വരെയാണ് കാലാവധി  (8 hours ago)

ഇത് സാങ്കേതിക വിജയം ! ; പുത്തൻ സ്മാർട്ഫോണുകൾക്കു പിന്നാലെ ഷവോമി ടെലിവിഷൻ തരംഗമാകുന്നു  (8 hours ago)

ചില നടിമാരേ നേരിട്ടറിയാം, സിനിമയില്‍ പേരെടുക്കാന്‍ വേണ്ടി അവര്‍ എന്തു താല്‍പ്പര്യത്തിനും വഴങ്ങി കൊടുക്കും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഏക്ത കപൂര്‍  (8 hours ago)

ഷുഹൈബ് വധക്കേസ് സി ബി ഐക്ക്‌ വിട്ടേ തീരൂ; കേസ്‌ അന്വേഷണത്തെ അട്ടിമറിക്കാനും യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുമാണ്‌ തുടക്കം മുതലേ പിണറായി വിജയന്റെയും സിപിഎമ്മിന്റേയും ശ്രമമെന്നും വി ടി ബൽറാം  (8 hours ago)

പ്രശസ്ത സാഹിത്യകാരനും പൗരാവകാശപ്രവര്‍ത്തകനുമായ കെ. പാനൂര്‍ അന്തരിച്ചു  (8 hours ago)

പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു  (8 hours ago)

ഐ ലീഗ്: അട്ടിമറി വിജയവുമായി വീണ്ടും ഗോകുലം കേരള  (8 hours ago)

തനിയ്ക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ;തെളിവുണ്ടെന്ന് അറിയിച്ചിട്ടും കോട്ടയം പൊലീസ് മേധാവി കാണാനെത്തിയില്ല ;രാഹുല്‍ ഈശ്വര്‍ തന്റെ ഫോട്ടോയും ചിത്രങ്ങളും പകര്‍ത്തിയത് അനുമതിയില്ലാതെ ; വ  (9 hours ago)

34 കാരിയ്ക്ക് ബാർബിഡോളാകാൻ മോഹം; ചെയ്‌തു കൂട്ടിയ കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാത്തത്  (9 hours ago)

കർഷക സമരത്തെ അടിച്ചമർത്താൻ രാജസ്ഥാൻ സർക്കാർ; സമര നേതാക്കൾ ഉൾപ്പെടെ 250ലേറെ പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

ബിജെപി തങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടിട്ടില്ല; എന്‍ഡിഎ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends