ലേഡി സൂപ്പര്‍ സ്റ്റാറിനെ കുറിച്ച് ശ്രീകുമാര്‍ മേനോന് പറയുന്നത്
മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന് എല്ലാവര്ക്കും അറിയാം. മഞ്ജുവാര്യരുടെ രണ്ടാം വരവില്‍ ശക്തമായ കഥാപാത്രങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. ഒടിയനിലെ മഞ്ജുവാര്യരുടെ കഥാപാത്രത്തെക്കുറിച്ച് സംവിധായകന് ശ്രീകുമാര്‍ തന്നെ പറയുന്നതിങ്ങനെയാണ്. ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ തന്നെയാണ് മഞ്ജു കൈകാര്യം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിരിക്കുന്ന മഞ്ജുവിന്റെ വരവോടെയാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമയില്‍ ഉടനീളം മഞ്ജുവുണ്ട്. ഒരു മുഴുനീള സ്ത്രീ കഥാപാത്രമാണിത്. സിനിമ അവസാനിക്കുന്നതും മഞ്ജുവിലൂടെയാണ്. മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഒടിയനിലേതെന്നും ശ്രീകുമാര്‍ മേനോന് പറയുന്നു. വില്ലന്‍ ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു എത്തുന്ന ചിത്രം കൂടിയാണ് ഒടിയന്.
https://www.facebook.com/Malayalivartha