പത്മാവതിക്കെതിരെയുള്ള പ്രതിഷേധം ആളിക്കത്തുന്നു; ദീപികയെ വെട്ടുമെന്നടക്കമുള്ള ഭീഷണികളുയരുമ്പോൾ തുറന്നു പറച്ചിലുമായി ദീപിക
സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പുതിയ ചിത്രമായ പത്മാവതിക്കെതിരെയുള്ള പ്രതിഷേധം വ്യാപകമായി തുടരുകയാണ്. ചിത്രത്തിന് നേരെ മാത്രമല്ല അഭിനേതാക്കള്‍ക്ക് നേരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. ദീപികയെ വെട്ടുമെന്നടക്കമുള്ള ഭീഷണികളുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. തന്റെ തല വെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് രംഗത്തെത്തിയപ്പോള്‍ പോലും ദീപികയ്ക്ക് യാതൊരു കൂസലുമില്ലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെയെല്ലാം സംയമനത്തോടെയാണ് താരം നോക്കിക്കാണുന്നത്. സിനിമയുമായി മുന്നോട്ട് പോവാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുള്ളത് .
പത്മാവതി വിവാദം അരങ്ങു തകര്‍ക്കുന്നതിനിടയിലാണ് ചിത്രത്തിന്റെ പ്രമോഷനല്‍ പരിപാടികളില്‍ താരങ്ങളായ ദീപികയും രണ്‍വീറും പങ്കെടുക്കുന്നത്. വെല്ലുവിളികളും ആരോപണങ്ങളുമൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് താരം തെളിയിക്കുകയാണ്.
സല്മാന് ഖാന് അവതാരകനായെത്തിയ ബിഗ് ബോസ് ഷോയ്ക്കിടയിലായിരുന്നു ദീപികയുടെ തുറന്നുപറച്ചില്‍. ആരുമായാണ് ഡേറ്റിങ്ങ് നടത്താല്‍ താല്പര്യമെന്ന് ചോദിച്ചപ്പോഴാണ് താരം രണ്‍വീര്‍ സിങ്ങിന്റെ പേര് പറഞ്ഞത്.
പത്മാവതിയുടെ സംവിധായകനായ സഞ്ജയ് ലീലാ ബന്സാലിയെയാണ് വിവാഹം ചെയ്യാന്‍ താല്പര്യമെന്നും താരം വ്യക്തമാക്കുന്നു. മൂന്ന് പേരുടെയും പേര് നല്‍കിയതിന് ശേഷമായിരുന്നു സല്മാന് ഈ ചോദ്യം എറിഞ്ഞത്. ആരെ കൊല്ലുമെന്ന ചോദ്യത്തിനുത്തരമായാണ് താരം ഷാഹിദ് കപൂറിന്റെ പേര് പറഞ്ഞത്. അയാള്‍ വിവാഹിതന് കൂടിയായതിനാല്‍ കൊല്ലുകയേ നിവൃത്തിയുള്ളൂവെന്നും താരം പറയുന്നു.
ദീപിക പദുക്കോണ്‍ പങ്കെടുത്ത ബിഗ് ബോസ് പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പത്മാവതിയിലെ പാട്ടിനോടൊപ്പം ഇരുവരും നൃത്തം ചെയ്യുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha