സംഘര്‍ഷത്തിനിടെ വിശാലിനെ അടിച്ചെന്നു റിപ്പോര്‍ട്ട്
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയതോടെ തമിഴ് താരം വിശാലിന് ആകെ കഷ്ടകാലമാണ്. പത്രിക സ്വീകരിക്കാതെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കളിച്ചപ്പോള്‍ വിശാല്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. പിന്നാലെ പത്രിക സ്വീകരിക്കുകയും ചെയ്തു.
അതിനെ പ്രസിഡന്റ് വിശാലിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നു തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംഘര്‍ഷം.
പോര്‍വിളിയുമായി ഇരു വിഭാഗങ്ങളും കയ്യാങ്കളിയിലേക്കു നീങ്ങിയതോടെ യോഗം പാതിയില്‍ നിര്‍ത്തിവച്ചു. വിശാലിനെ ചിലര്‍ കയ്യേറ്റം ചെയ്തതായും വിവരമുണ്ട്. വിശാല്‍ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കിയതിനെതിരെ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിലെ ഒരു വിഭാഗം നിര്‍മാതാവും സംവിധായകനുമായ ചേരന്റെ നേതൃത്വത്തില്‍ നേരത്തേ രംഗത്തെത്തിയിരുന്നു.
സംഘടനയില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് ഇന്നലെ യോഗത്തില്‍ ആരോപിച്ച ഇവര്‍ വിശാല്‍ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha