കുഞ്ഞു മറിയം കരഞ്ഞിട്ടും ഉപ്പൂപ്പ തിരിഞ്ഞു നോക്കാത്തതെന്തേ..? വൈറലായി ചിത്രങ്ങൾ
ദുല്‍ഖറിന്റെ മടിയിലിരുന്ന് കരഞ്ഞു നിലവിളിക്കുകയാണ് കുഞ്ഞു മറിയം. തൊട്ടടുത്ത് ഉമ്മച്ചി അമാല്‍ ഉണ്ടെങ്കിലും മറിയത്തെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. മുന്‍ നിരയില്‍ തൊട്ടു മുന്നിലായി ഉപ്പൂപ്പയും ഉണ്ട്. കൊച്ചുമോളുടെ കരച്ചില് കേട്ടിട്ടും ഒന്ന് തിരിഞ്ഞു നോക്കുന്നത് പോലുമില്ല ഉപ്പൂപ്പ! താടിയ്ക്ക് കൈ കൊടുത്ത് ഗൗരവത്തില്‍ ഇരിക്കുകയാണ് മെഗാസ്റ്റാര്‍ ഉപ്പൂപ്പ.
ദുല്‍ഖറിന്റെ മകള്‍ മറിയത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരുടെ രസകരമായ കമന്റുകള്‍ ഇങ്ങനെയൊക്കെയാണ്. മമ്മൂക്കയോടും ദുല്‍ഖറിനോടും ഉള്ള എല്ലാ സ്നേഹവും ആരാധകര്‍ മറിയത്തിനും നല്‍കുന്നുണ്ട്. മറിയം അമീറ സല്‍മാന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാണ്.
https://www.facebook.com/Malayalivartha