വിഷമം തോന്നുന്നുവെങ്കില്‍ നിങ്ങള്‍ സ്വന്തമായി സിനിമ എടുക്കു....
നടി പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഐ.എഫ്.എഫ്.കെയുടെ ഓപ്പണ്‍ ഫോറത്തില്‍ നടി മമ്മൂട്ടിയേയും കസബ എന്ന സിനിമയേയും വിമര്‍ശിച്ചതിനാണ് സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചിരിക്കുന്നത്. ഈ അവസ്ഥ കണ്ട് എന്തെങ്കിലും സ്ത്രീകള്‍ക്ക് വിഷമം തോന്നുന്നുവെങ്കില്‍ ഒരേ ഒരു പോംവഴി.
സ്ത്രീകള്‍ സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവും ഒക്കെ ആയി സിനിമയിലെ ബിസിനസ് ഒന്നും ചിന്തിക്കാതെ നടിമാരെ മുഴുവന്‍ വസ്ത്രവും കൊടുത്ത് മാന്യമായി അഭിനയിപ്പിച്ച്, മാന്യമായ സംഭാഷണങ്ങളിലൂടെ സിനിമ ചെയ്യുക. മുടക്കു മുതല്‍ തിരിച്ച് പിടിക്കുക, നന്നായി ബിസിനസ് എന്നിവ മാത്രമാണ് അവാര്‍ഡ് സിനിമ ചെയ്യുന്നവരുടെയും മറ്റ് സിനിമ ചെയ്യുന്നവരുടെയും പ്രധാന ലക്ഷ്യം. അല്ലാതെ നാട് നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല.
ഇതിപ്പോള്‍ സിനിമയിലേക്ക് കടന്നു വരുന്ന ഭൂരിഭാഗം പെണ്‍കുട്ടികളും അഭിനയം മാത്രം തിരഞ്ഞെടുക്കുന്നു. മലയാളത്തില്‍ അല്‍പ്പം ക്ലച്ച് പിടിച്ചാല്‍ പതുക്കെ തമിഴ്, ഹിന്ദി സിനിമയിലേക്ക് പോകുന്നു. കാരണം പണം കൂടുതല്‍ കിട്ടുമല്ലോ. പിന്നെ കല്യാണം കഴിഞ്ഞാല്‍ എന്റെ ഭര്‍ത്താവിന് ഇതൊന്നും ഇഷ്ടമല്ല എന്ന് പറഞ്ഞ് സിനിമാ ഫീല്‍ഡ് തന്നെ വിട്ടുപോകുന്നു സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha