ഞാന്‍ ചീത്ത വിളിക്കുമ്പോള്‍ അവള്‍ക്ക് അറിയാം അതെന്തിനാണെന്ന്.. ബാഹുബലിയിലെ രമ്യാ കൃഷ്ണന്റെ അഭിനയം കണ്ട് എന്റെ കൺട്രോൾ പോയി; ഖുശ്ബു പറയുന്നു...
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള പകരം വയ്ക്കാനില്ലാത്ത നായികയാണ് ഖുശ്ബു. നായികയുടെ പേരിൽ ക്ഷേത്രം പോലും പണിതിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം അഗ്നയാതവാസി എന്ന സിനിമയിലൂടെ തിരിച്ചുവന്നിരിക്കുകയാണ് ഖുശ്ബു.
രാജമൗലിയുടെ കോടികൾ റെക്കോർഡിട്ട ചിത്രമായിരുന്നു ബാഹുബലി. എന്നാൽ ആ സിനിമയിലെ രമ്യാ കൃഷ്ണന്റെ അഭിനയം കണ്ട് ചീത്തവിളിച്ചിട്ടുണ്ടെന്ന് ഖുശ്ബു പറയുന്നു. ഇതിന്റെ കാരണം എന്താണെന്ന് അവള്‍ക്ക് അറിയാമെന്നും ഖുശ്ബു അഭിമുഖത്തില്‍ പറഞ്ഞു. ഞാന്‍ ചീത്ത വിളിക്കുമ്പോള്‍ അവള് വീണ് വീണ് ചിരിക്കുകയായിരുന്നു. ശിവകാമി കഥാപാത്രത്തിന് രമ്യയല്ലാതെ വേറെ ആരേയും ആലോചിക്കാന്‍ പോലും കഴിയില്ല.
രണ്ട് കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് സിംഹാസനത്തില്‍ ഇരുന്ന് പാല് കൊടുക്കുന്ന രംഗം. അപ്പോള്‍ അവളുടെ കണ്ണിലുണ്ടായ ആ ഗാംഭീര്യം, എന്റമ്മോ… അതൊന്നും ആര്‍ക്കും ചെയ്യാന്‍ പറ്റുന്നതല്ല. ഞാന്‍ അത് കണ്ട് തിയേറ്ററില്‍ നിന്ന് തന്നെ അവളെ വിളിച്ച് എന്തൊക്കെയോ ചീത്തവിളിച്ചു.
ഇതുപോലൊരു കഥാപാത്രം ആര്‍ക്കും ചെയ്യാന്‍ പറ്റില്ല. ഇങ്ങനെ ഒരു രമ്യാ കൃഷ്ണനെ ഇതുവരെ ആരും കണ്ടിട്ടുമില്ല. മോഡേണ്‍, ഗ്ലാമര്‍ ലുക്കില്‍ കണ്ട രമ്യയല്ല ചിത്രത്തില്‍. ഇതൊക്കെ കൊണ്ടാണ് അവളെ ചീത്ത വിളിച്ചത്. അത് അവള്‍ക്ക് മാത്രമേ മനസ്സിലാകൂ. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ആണ്.
https://www.facebook.com/Malayalivartha