പൂര്‍ണ്ണിമയ്ക്ക് ഫിഷ് മോളി റസിപി പഠിപ്പിച്ച് മല്ലിക സുകുമാരൻ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
മരുമകള്‍ പൂര്‍ണ്ണിമയ്ക്ക് തന്റെ ഫിഷ് മോളി റസിപി പറഞ്ഞ് കൊടുക്കുന്ന മല്ലിക സുകുമാരന്റെ വീഡിയോ വൈറല്‍. ഇതിനിടെ ഇളയച്ഛന് പൃഥ്വിയുടെ സിനിമയിലെ ലൈലാകമേ…എന്ന ഗാനവുമായി കൊച്ചുമക്കൾ എത്തി. ഇതിന് ഇടയിലും റെസിപി എങ്ങനെയെങ്കിലും പറഞ്ഞ് പൂര്‍ത്തിയാക്കുമ്പോള്‍ അത് വരെ സ്ക്രീനില്‍ ഇല്ലാതിരുന്ന ഇന്ദ്രജിത്തിന്റെ സര്‍പ്രൈസ് എന്‍ട്രിയും. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
മക്കള്‍ വിവാഹിതരാകുമ്പോള്‍ തന്നില്‍ നിന്നും അകന്നു പോകുമോ എന്ന ആശങ്ക അലട്ടിയിരുന്നതായി മല്ലിക സുകുമാരന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും സ്നേഹിച്ചാണ് വിവാഹം കഴിച്ചത്. അവരുടെ ആഗ്രഹത്തിന് താന്‍ എതിരു നിന്നില്ല. പൂര്‍ണിമയെ ഇഷ്ടമാണെന്ന് ഇന്ദ്രന് പറഞ്ഞപ്പോള്‍ പഠിത്തം കഴിഞ്ഞു ജോലി നേടിയിട്ടു വിവാഹം ആകാമെന്നായിരുന്നു എന്റെ മറുപടി. ഇന്ദ്രന് ബിടെക്ക് കഴിഞ്ഞു ജോലി ലഭിച്ച ശേഷമാണ് കല്യാണം നടത്തിയത്. പൂര്‍ണിമ മകളുടെ സ്ഥാനത്തു നിന്ന് എല്ലാ കാര്യങ്ങളും നോക്കി. ഇന്ദ്രനെക്കാള്‍ എന്നെയും പൃഥ്വിരാജിനെയും ശ്രദ്ധിക്കാനും അവള് മിടുക്ക് കാണിച്ചു.
സിനിമയില്‍ എത്തിയതോടെ പൃഥ്വിയെ കുറിച്ച് പല നടിമാരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നു. എന്നാല്‍ അങ്ങിനെ ഒരു ബന്ധമുണ്ടെങ്കില്‍ അത് അവൻ എന്നോട് തുറന്നു പറയുമെന്ന് അറിയാവുന്നതിനാല്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. സുപ്രിയയെ ഇഷ്ടമാണെന്ന് അവന് അറിയിച്ചു. ഞങ്ങള്‍ കല്യാണം നടത്തിക്കൊടുത്തു. ആദ്യത്തെ 56 മാസം സുപ്രിയയ്ക്ക് എന്നെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. അതു ഞാന്‍ മനസിലാക്കി ബുദ്ധിപൂര്‍വം പെരുമാറി. പക്ഷെ രണ്ട് മരുമക്കളും തന്റെ മക്കളുടെ സ്വഭാവത്തിന് അനുസരിച്ചാണ് കിട്ടിയിരിക്കുന്നതെന്ന് മല്ലിക പറയുന്നു.
https://www.facebook.com/Malayalivartha