എന്റെ വളര്‍ച്ചയ്ക്ക് തമിഴകം സഹായിക്കുമെന്ന് ഉറപ്പുണ്ട്
ഒരു വ്യക്തിയെന്ന നിലയിലും നടിയെന്ന നിലയിലും തന്റെ വളര്‍ച്ചയ്ക്ക് തെന്നിന്ത്യന്‍ സിനിമാരംഗം സഹായിക്കുമെന്ന് ഉറപ്പുണ്ടെന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍. തമിഴ് ചിത്രം വീരമാ ദേവിയിലൂടെ തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുകയാണ് താരം. തമിഴ് സിനിമാ തിരക്കുകള്‍ക്കിടയില്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
തമിഴ് ചിത്രം വീരമാ ദേവിയില്‍ രാജകുമാരിയുടെ കഥാപാത്രമാണെന്നും ഈ കഥാപാത്രം താനൊരുപാട് മോഹിച്ചിരുന്ന ഒന്നായിരുന്നുവെന്നും ചിത്രത്തിനായി തമിഴ് പഠിച്ചെടുക്കാന്‍ വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുക്കേണ്ടി വന്നുവെന്നും സണ്ണി പറയുന്നു.
വിസി വടിവുടയന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി ഒരു മുഴുനീള കഥാപാത്രമായാണെത്തുന്നത്. മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിലെ മറ്റു താരങ്ങളെ പിന്നീട് പ്രഖ്യാപിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ഇവിടെ വളരെ വ്യത്യസ്തമായ സംസ്കാരമാണെന്നും താരം പറയുന്നു. തെന്നിന്ത്യന്‍ സിനിമകളെ പുകഴ്ത്തിയെങ്കിലും ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാ രംഗത്തും മാത്രമായി ഒതുങ്ങാന്‍ സണ്ണി തയ്യാറല്ല. മറ്റു ഭാഷകളിലും സണ്ണിയ്ക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ട്.
https://www.facebook.com/Malayalivartha