ഫെമിനാ മാഗസീന് വേണ്ടി എടുത്ത ഐശ്വര്യയുടെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു
ഐശ്വര്യ റായിയുടെ സൗന്ദര്യം എന്നും ചര്‍ച്ചയാണ്. ഐശ്വര്യയ്ക്കൊപ്പം സിനിമയില്‍ എത്തിയ എല്ലാവരും ബോളിവുഡില്‍ നിന്നും പണ്ടേ അപ്രത്യക്ഷമായി. സുസ്മിതാ സെന്നും കജോളും കരീഷ്മയും ആരുടെയും പൊടിപോലും കാണാനില്ല. എന്നാലും ഐശ്വര്യ ഇപ്പോഴും ബോളിവുഡിന് ഇപ്പോഴും വിലപിടിപ്പുള്ള നായികയാണ്.
മകള്‍ ആരാധ്യയുടെ ജനന ശേഷം ഐശ്വര്യ റായ് ബോളിവുഡില്‍ ഗംഭീരതിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോഴിതാ ഐശ്വര്യയുടെ മോഡേണ്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. കേര്‍ളി ലുക്കില്‍ ചുവപ്പുമുടിയുമായുള്ള ഐശ്വര്യയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു.
ഫെമിനാ മാഗസീന് വേണ്ടി എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. ഫന്നേഖാന് എന്ന അനില്‍ കപൂര്‍ ചിത്രത്തിന്റെ തിരക്കിനിടയിലായിരുന്നു ഐശ്വര്യ ഫെമിനാ മാഗസീന് വേണ്ടി കവര്‍ ഗേള്‍ ആയത്.
https://www.facebook.com/Malayalivartha