നീരജ് മാധവിന് ഇനി ബിഎംഡബ്ല്യുവും സ്വന്തം കോഴിക്കോട്ടുകാരിയും സ്വന്തം
യുവനടന് നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു. ഏപ്രില്‍ 2 ന് കോഴിക്കോട് വെച്ചാണ് വിവാഹം. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹത്തിന് മുന്നോടിയായി തന്റെ സ്വപ്ന വാഹനമായ ബിഎംഡബ്ല്യു എക്സ് വൺ നീരജ് മാധവ് തന്റെ ഗ്യാരേജിൽ എത്തിച്ചിട്ടുണ്ട്.
വളരെ വിദൂരമെന്ന് കരുതിയിരുന്ന ഈ കറുത്ത ചെകുത്താനെ സ്വന്തമാക്കിയ സന്തോഷ വാർത്ത നീരജ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്. 2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചന് ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്.
https://www.facebook.com/Malayalivartha