ഞാന്‍ പാലക്കാടുണ്ടെന്ന് വിദ്യാ ബാലന്... മമ്മൂട്ടിയെ നായകനാക്കി ടിനി ടോം ഒരുക്കുന്ന ചിത്രത്തില്‍ വിദ്യ അതിഥി താരമായി എത്തിയേക്കും
ഞാന്‍ പാലക്കാടുണ്ടെന്ന് ബോളിവുഡ് സുന്ദരി വിദ്യാ ബാലന്. ജന്മനാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യയിപ്പോള്‍. പാലക്കാടുനിന്നുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും പങ്കുവെച്ചിരിക്കുകയാണ് താരം. വിദ്യ മോഡലായെത്തിയ അക്ഷയ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ വഴിയില്‍ കണ്ട പരസ്യ ബോര്‍ഡിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും ഉണ്ട്. പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലെ ഒരു അയ്യര്‍ കുടുംബത്തിലാണ് വിദ്യ ബാലന് ജനിച്ചത്.
എന്നാല്‍, മലയാള സിനിമയ്ക്ക് വിദ്യയെ നഷ്ടമായിരുന്നു. ബോളിവുഡ് ലോകം വിദ്യയെ കീഴടക്കി. സിനിമാ ജീവിതത്തിലെ തിരക്കുകളൊക്കെ മാറ്റിവെച്ച് മുന്‍പും വിദ്യ പാലക്കാട്ടെത്തിയിട്ടുണ്ട്. മുംബൈയിലെ ചെമ്ബൂരിലെ സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സെന്റ് സേവ്യേര്‍സ് കോളേജില്‍ സോഷ്യോളജിയില്‍ ബിരുദം നേടി. ദി ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. നിരവധി കരുത്തുറ്റ കഥാപാത്രങ്ങള്‍ വിദ്യ ആരാധകര്‍ക്ക് നല്കി.
മമ്മൂട്ടിയെ നായകനാക്കി ടിനി ടോം ഒരുക്കുന്ന ചിത്രത്തില്‍ വിദ്യ അതിഥി താരമായി എത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രവാസിയായ അഷ്റഫ് താമരശ്ശേരിയുടെ ജീവിതം വെള്ളിത്തിരയിലേക്കു പകര്‍ത്തുകയാണ് ടിനി ടോം. ബോളിവുഡ് താരം ശ്രീദേവിയുടെ മരണ രംഗം ചിത്രീകരിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നതെന്നും വിദ്യയായിരിക്കും ശ്രീദേവിയായി എത്തുന്നതെന്നുമാണ് വിവരം.
തന്റെ എക്കാലത്തെയും പ്രിയ നടിയാണ് ശ്രീദേവിയെന്ന് വിദ്യ മുന്‍പ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ വേഷം വിദ്യയ്ക്ക് എന്തുകൊണ്ടും ഇണങ്ങും.
https://www.facebook.com/Malayalivartha