എന്റെ പ്രിയപ്പെട്ടവനു പിറന്നാള്‍ ആശംസകള്‍... ഞാന്‍ നിന്നോട് ഒന്നു പറയേണ്ട കാര്യം ഇല്ലല്ലോ... നിനക്ക് എല്ലാം അറിയല്ലോ... കണ്ണിറുക്കി ലോകം കയ്യിലെടുത്ത അഡാര്‍ നായികയുടെ പ്രിയപ്പെട്ടവനോടുള്ള വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ ഒറ്റഗാനത്തിലൂടെ കണ്ണിറുക്കി ലോകം മുഴുവന്‍ വൈറലായവരാണു പ്രിയ പി വാര്യറും റോഷനും. ഇപ്പോള്‍ റോഷന്റെ ജന്മദിനത്തിന് പ്രിയ എഴുതിയ വാക്കുകളാണ് സോഷ്യൽ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'എന്റെ പ്രിയപ്പെട്ടവനു പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നോട് ഒന്നു പറയേണ്ട കാര്യം ഇല്ലല്ലോ. കാരണം നിനക്ക് എല്ലാം അറിയല്ലൊ. അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ എന്നായിരുന്നു റോഷനുമൊപ്പം നൃത്തം ചെയ്യുന്ന് രംഗങ്ങള്‍ പങ്കുവച്ചു കൊണ്ട് പ്രിയ കുറിച്ചത്'. എന്തായാലും റോഷനു വേണ്ടി പ്രിയ കുറിച്ച് ആശംസകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
https://www.facebook.com/Malayalivartha