Widgets Magazine
18
Jun / 2018
Monday
Forex Rates:

1 aed = 18.53 inr 1 aud = 50.67 inr 1 eur = 78.99 inr 1 gbp = 90.36 inr 1 kwd = 225.12 inr 1 qar = 18.69 inr 1 sar = 18.15 inr 1 usd = 68.06 inr

EDITOR'S PICK


ലൈംഗികാരോപണത്തില്‍ കുടുങ്ങി ഒരു പ്രമുഖന്‍ കൂടി: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു


കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു


തന്നെയും അവര്‍ ക്ഷണിച്ചിരുന്നു.... വേശ്യാലയം നടത്തി പിടിയിലായവരെക്കുറിച്ച് ശ്രീറെഡ്ഡി


ജര്‍മനി മെക്‌സികോ പോരാട്ടത്തിന് ആവേശത്തുടക്കം; ലോകകപ്പിലെ കിരീടം നിലനിര്‍ത്തുന്ന രാജ്യമാകാനൊരുങ്ങിയാണ് ജര്‍മനി; യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്തു കളികളും ജയിച്ച ടീമാണ് ജര്‍മനി


ആദര്‍ശം മാത്രം പോര അച്ചടക്കവും വേണം... അച്ചടക്കം ഇല്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെ; ആദര്‍ശവീരന്‍ വി.എം. സുധീരനെതിരെ കെ.പി.സി.സി. അധ്യക്ഷന്‍ എംഎം ഹസന്‍; രാജ്യസഭാ സീറ്റ് വിവാദത്തില്‍ നേതാക്കള്‍ക്കെതിരെ ഒളിയമ്പ് 

മലയാള സിനിമയെ നിർണ്ണയിക്കുന്ന മനശാസ്ത്രഘടകം മോഹൻലാൽ ; വ്യക്തിപരമായ അടുത്ത്‌ നിരീക്ഷണം വെച്ച്‌ പറയുകയാണെങ്കിൽ ലാലേട്ടനു തന്നെ അത്‌ സ്വയം അറിയാം എന്ന് തോന്നുന്നു ; മോഹൻലാലിനെ മറ്റുതാരങ്ങൾക്കൊപ്പം താരതമ്യപ്പെടുത്തി ഷഹബാസ് അമന്‍

22 MAY 2018 10:38 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ സ്വകാര്യ അഹങ്കാരം ലാലേട്ടന്റെ 58ാം പിറന്നാളായിരുന്നു തിങ്കളാഴ്ച. പിറന്നാൾ ദിനത്തിൽ രഞ്ജിത്തിന്‍റെ പുതിയ സിനിമയുടെ ഭാഗമായി മോഹന്‍ലാല്‍ ലണ്ടനിലാണ്. സംവിധായകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് മോഹന്‍ലാലിന് പിറന്നാൾ ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. താരങ്ങളുടെ ആശംസകളെല്ലാം നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്.

ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. മറ്റ് താരങ്ങളില്‍ നിന്നും ഏതൊക്കെ തരത്തിലാണ് ഈ മോഹൻലാൽ വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ഇല്ലായിരുന്നെങ്കില്‍ മലയാള സിനിമ എന്നേ പിരിച്ചുവിടേണ്ടി വരുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ ;

മോഹൻലാൽ മുതൽക്ക് ,മോഹൻലാൽ ഇല്ലായിരുന്നെങ്കിൽ മലയാള സിനിമ എന്നോ പിരിച്ചുവിടേണ്ടി വരുമായിരുന്നു! ഇപ്പോഴും അത്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ ഒന്നുകിൽ മോഹൻലാലിനെ ഉൾക്കൊള്ളുവാനോ അല്ലെങ്കിൽ പുറന്തള്ളുവാനോ ആണു! രണ്ടാമത്തെ ശ്രമത്തിൽ സംവിധായകർ വിജയിക്കുമ്പോൾ അന്നയും റസൂലും ,ഈ മ , മായാനദി ,ഈട പോലെയുള്ള സിനിമകൾ ഉണ്ടാകുന്നു! പക്ഷെ,വാസ്തവത്തിൽ 'ഒരു മോഹൻലാൽ സിനിമ' അല്ല,എന്നതു മാത്രമാണു പുതിയ തലമുറ എടുത്തുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അവരുടെ സിനിമകൾ മുഴുവൻ ! അതേ അവർ തെളിയിക്കുന്നുള്ളു!അതിനു മുകളിലേക്ക്‌ അത്‌ ഇനിയും വളരാനുണ്ട്‌ ശരിക്ക്‌! എന്നാൽ ആദ്യം പറഞ്ഞ കാറ്റഗറിക്കാരുണ്ടല്ലോ.മോഹൻലാലിനെ ഉൾക്കൊള്ളാൻ നോക്കുന്നവർ! അവർക്ക്‌ ഒരു ആവേശത്തിന്റെ അപ്പുറത്ത്‌ അതിനു ശരിക്കു കഴിയാതാകുമ്പോൾ മലയാളത്തിൽ പൊട്ട പടങ്ങൾ ഉണ്ടാകുന്നു! എന്നാൽ മോഹൻലാലിനെ ഒരു കൃത്യ അളവിൽ ആരുപയോഗിക്കുമ്പോളും ഒരു ഊർജ്ജപ്രസരണം സംഭവിക്കുന്നുണ്ട്‌‌ സ്ക്രീനിൽ !മിശ്ര കൊമേഴ്യൽ ആയാലും ശരി മിശ്ര ആർട്ട്‌ മൂവി ആയാലും ശരി അതിൽ മാറ്റമൊന്നുമില്ല! ഈ പ്രസരണം തിയറ്റർ വിട്ട്‌ പുറത്തേക്കു കൂടി വ്യാപിക്കുമ്പോൾ ഒരു ആക്ടർ താരമായി മാറുന്നു! മോഹൻലാലിൽ അടങ്ങിയിരിക്കുന്ന ഈ നിർണയത്വ /വെല്ലുവിളീ ഘടകം ആണു ഇപ്പോഴും ‘താരരാജാവായി’ വാഴാൻ അയാളെ പ്രാപ്തനാക്കുന്നത്‌ എന്ന് തോന്നുന്നു! മമ്മുട്ടിയുടെ ഏറ്റവും വലിയ സവിശേഷത സ്വയം ഒരുകാലത്തും ഈ നിർണ്ണയ ഘടകം അല്ലാഞ്ഞിട്ടും ഈ നിമിഷം വരെ കേരളത്തിനു അദ്ദേഹം നിർണ്ണായകമാണു എന്നതാണു! അത്‌ അയാളെ സ്പെഷൽ ആക്കുന്നു! അത്‌ വേറൊരു പഠന വിഷയം! മമ്മുട്ടി ഇല്ലാത്ത ഒരു ചിത്രവും ഒരു മമ്മുട്ടി ചിത്രമേയല്ല ! എന്നാൽ മോഹൻലാൽ ഇല്ലാത്തവ പോലും മലയാളത്തിൽ മോഹൻലാൽ ചിത്രങ്ങളാണു! അത്‌ കൊണ്ട്‌ കമ്പ്ലീറ്റ്‌ ആക്ടർ എന്നതിനേക്കാളും ഒരു സമ്പൂർണ്ണ വെല്ലുവിളി എന്നതാണു മോഹൻലാലിന്റെ വലിപ്പം! "ഏയ്‌ അങ്ങനെയൊന്നുമില്ല" എന്ന നിലക്ക്‌ തോൾ ചെരിച്ചും കൈ കുടഞ്ഞും കണ്ണിറുക്കിച്ചിരിച്ചും അയാൾ ആ വെല്ലുവിളി തുടർന്ന് കൊണ്ടേയിരിക്കുന്നു! വ്യക്തിപരമായ അടുത്ത്‌ നിരീക്ഷണം വെച്ച്‌ പറയുകയാണെങ്കിൽ ലാലേട്ടനു (മോഹൻലാൽ) തന്നെ അത്‌ സ്വയം അറിയാം എന്ന് തോന്നുന്നു! മലയാള സിനിമയെ നിർണ്ണയിക്കുന്ന ആ മനശാസ്ത്രഘടകം താൻ ആണെന്ന്! ഒരു പക്ഷേ, തന്നെ, ഒരു നിലയിലും മൈന്റ്‌ ചെയ്യാത്ത ഒരു സിനിമാ ഭാവുകത്വം മലയാളത്തിൽ ഇനി പുതിയതായി വന്നിട്ട്‌ വേണം എന്ന്!

അതൊരു നിസ്സാര നിർത്തമല്ല! നമ്മളെ വിരൽ ഫ്രെയിമുകൾക്കുള്ളിലൂടെ അളന്നുകൊണ്ടുള്ള ആ നിർത്തം!

കുട്ടികൾ വരട്ടെ,കഴിയുമെങ്കിൽ പൊളിച്ച്‌ മാറ്റട്ടെ എന്ന ആ നിർത്തം .

പുതിയ സംവിധാനക്കുട്ടികൾ ഏറ്റെടുക്കുമായിരിക്കും ആ വെല്ലുവിളി! അല്ലേ? അറിയില്ല.പക്ഷേ ഏറ്റെടുത്തേ പറ്റൂ..

എല്ലാവരോടും സ്നേഹം..

മോഹൻലാൽ❤️

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാഹുബലി ദേവസേന കെമിസ്ട്രി സിനിമയില്‍ മാത്രമോ;.പ്രഭാസ് അനുഷ്‌കയുമായി പ്രണയത്തിലോ; ആ ചോദ്യത്തിന് പ്രഭാസിന്റെ മറുപടി  (11 minutes ago)

ബ്രസീലും സമനിലക്കുരുക്കില്‍; സൂബര്‍ സ്വിസ് പടയെ ഒപ്പമെത്തിച്ചത് അമ്പതാം മിനിറ്റിലെ ഷാക്കിരിയുടെ കോര്‍ണറിന് ആറു വാര അകലെ വച്ച് തലകൊണ്ടു തൊടുത്ത ഗോളില്‍  (44 minutes ago)

രണ്ട് വര്‍ഷം ഒരുമിച്ച് താമസിച്ചു ഒരു കുഞ്ഞിനും ജന്മം നല്‍കി; വിവാഹ ദിവസം വിവാഹവേദി ബുക്ക് ചെയ്‌തെന്ന് കള്ളം പറഞ്ഞ യുവാവിനെ യുവതി ഒഴിവാക്കി ഒറ്റയ്ക്ക് പാര്‍ട്ടി സംഘടിപ്പിച്ചു  (1 hour ago)

ചൈനയില്‍ മഴയായി പെയ്തിറങ്ങിയത് മത്സ്യങ്ങള്‍; അപൂര്‍വ്വ മഴയില്‍ അമ്പരന്ന് അധികൃതരും ശായസ്ത്ര ലോകവും  (2 hours ago)

പ്രതിസന്ധികളിലൂടെ ജീവിതം കടന്നു പോയ നാലുവര്‍ഷം; ആത്മവിശ്വാസം കൊണ്ടും ജീവിതം തിരികെപിടിച്ച കഥ തുറന്നു പറഞ്ഞ് സലിം കൂമാര്‍  (2 hours ago)

അതിരാത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാല്‍, മമ്മൂട്ടി. ക്യാപ്റ്റന്‍ രാജു തുടങ്ങി ചിത്രത്തിലെ ഒമ്പത് കലാകാരന്‍മാര്‍ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്; തന്റെ ബന്ധങ്ങളെക്കുറിച്ച് മനസ്സു തുറന്ന് സീമ  (3 hours ago)

നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു; ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുകയാണ് നിങ്ങള്‍; നഗ്‌നരായ അച്ഛനും അമ്മയ്ക്കുമൊപ്പം നിഷ; കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ  (3 hours ago)

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ പോലെ മസിലു വേണോ? എങ്കില്‍ അറിയുക അദ്ദേഹത്തിന്റെ ഭക്ഷണ ക്രമം; റൊണാള്‍ഡോ ഒരു ദിവസത്തില്‍ ഭക്ഷണം കഴിക്കുന്നത് ആറ് പ്രാവശ്യം  (4 hours ago)

ലൈംഗികാരോപണത്തില്‍ കുടുങ്ങി ഒരു പ്രമുഖന്‍ കൂടി: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു  (4 hours ago)

കേരളത്തിലെ ജനങ്ങള്‍ ഇതറിയണം; സുരക്ഷാ പരിശോധ ഇല്ലാതെയാണ് കേരളത്തിലെ കുപ്പിവെള്ള വില്‍പന നടക്കുന്നത്;മലിനജലം വില്‍ക്കുന്ന പത്തു കമ്പനികള്‍ക്ക് ഭക്ഷ്യ വകുപ്പിന്റെ നോട്ടീസ്  (4 hours ago)

കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു  (4 hours ago)

ലോകചാമ്പ്യന്‍മാരെ തരിപ്പണമാക്കി മെക്‌സിക്കോയുടെ ആധികാരിക ജയം; മെക്‌സിക്കോയുടെ അട്ടിമറി ഗോള്‍ നേടിയത് 22കാരന്‍ ഹിര്‍വിംഗ്  (5 hours ago)

തന്നെയും അവര്‍ ക്ഷണിച്ചിരുന്നു.... വേശ്യാലയം നടത്തി പിടിയിലായവരെക്കുറിച്ച് ശ്രീറെഡ്ഡി  (5 hours ago)

ജര്‍മനി മെക്‌സികോ പോരാട്ടത്തിന് ആവേശത്തുടക്കം; ലോകകപ്പിലെ കിരീടം നിലനിര്‍ത്തുന്ന രാജ്യമാകാനൊരുങ്ങിയാണ് ജര്‍മനി; യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്തു കളികളും ജയിച്ച ടീമാണ് ജര്‍മനി  (5 hours ago)

കിടപ്പിലാകുന്ന കെ, എസ്.ആർ.ടി.സി ജീവനക്കാർ  (7 hours ago)

Malayali Vartha Recommends