മൂന്നാമതും അമ്മയാകാനൊരുങ്ങി രംഭ ; സന്തോഷവാര്‍ത്ത പങ്കുവച്ച് താരം
രംഭയും ഭര്‍ത്താവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയാണ് എന്നും കുട്ടികളെ വിട്ടു കിട്ടാനായി രംഭ കോടതിയെ സമീപിച്ചു എന്നും വര്‍ത്തകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഈ വാര്‍ത്തകള്‍ എല്ലാം വ്യാജമാണ് എന്നും ആരോ കെട്ടച്ചമച്ചതാണ് എന്നും പറഞ്ഞു കൊണ്ടു രംഭ തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിത താന്‍ മൂന്നാമതും അമ്മയാകാന്‍ പോകുന്ന വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.
താന്‍ മൂന്നാമതും ഗര്‍ഭിണയാണ് എന്നും സന്തോഷം പ്രകടിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറം ആണെന്നുംപ്രാര്ത്ഥിക്കണം എന്നും താരം പറയുന്നു. രണ്ടു പെണ്മക്കളാണ് രംഭ- ഇന്ദ്രന് ദമ്ബതികള്‍ക്ക്. ബിസിനസുകാരനായ ഇന്ദ്രന് പത്മനാഭനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നില്ക്കുകയാണു താരം.
https://www.facebook.com/Malayalivartha