ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി
ദുല്‍ഖര്‍ സല്‍മാനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി സോനം കപൂര്‍. വിവാഹ ശേഷം സോനം കപൂര്‍ നായികയായി എത്തുന്ന സോയാ ഫാക്ടര്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കുവാന്‍ ഞാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം മികച്ച നടനാണെന്നും ക്യൂട്ട് ആണെന്നുമായിരുന്നു സോനത്തിന്റെ കമന്റ്.
സോനം കപൂര്‍ അഭിനേതാവും നിര്‍മാതാവുമായ വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സോനം കപൂര്‍ ദുല്‍ഖറിനെക്കുറിച്ച് പറഞ്ഞത്. ഞാന്‍ ദുല്‍ഖര്‍ അഭിനിയച്ച ഓ കെ കണ്മണി എന്നാ ചിത്രം കണ്ടിട്ടുണ്ട്. വളരെ നന്നായിരുന്നു ദുല്‍ഖര്‍ അതില്‍. സിനിമയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. തെന്നിന്ത്യന്‍ നായകന്മാരുമായി ഞാന്‍ ഇതിനു മുന്‍പും അഭിനയിച്ചിട്ടുണ്ട്.
അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ദി സോയാ ഫാക്ടര്‍ അടുത്ത ഏപ്രിലില്‍ തിയറ്ററുകളിലെത്തും.
സോനം കപൂര്‍ താന്‍ ഇത് വരെ സോയാ ഫാക്ടറിനായുള്ള തയാറെടുപ്പുകളിലേക്ക് കടന്നിട്ടില്ല എന്നും പറഞ്ഞു. ദുല്‍ഖറുമായി ചേര്‍ന്നുള്ള തയാറെടുപ്പുകള്‍ ഇത് വരെ തുടങ്ങിയില്ല. ഓഗസ്റ്റ് മാസമോ സെപ്റ്റംബര്‍ മാസമോ ചിത്രീകരണം തുടങ്ങും. ദുല്ഖറിനോപ്പം ജോലി ചെയ്യാന്‍ കാത്തിരിക്കുകയാണ് ഞാന്‍. സോനം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha