“ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ” .... ദിലീപുമൊത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റിട്ട യുവാവിന് മറുപടിയുമായി നടി ഐമ
ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഐമ റോസ്മി സെബാസ്റ്റിയന്. പിന്നീട് വിവാഹിതയായ ഐമ ഇപ്പോള്‍ പുതിയ ചിത്രമായ പടയോട്ടത്തിന്റെ തിരക്കിലാണ്.
അടുത്തിടെ താരം ഇന്‍സ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രത്തിന് ഒരാള്‍ നല്കിയ അശ്ലീല കമന്റിന് ഐമ നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നടന് ദിലീപുമൊത്തുള്ള ചിത്രമാണി ഐമ പങ്കുവച്ചത്. “ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ” എന്ന അശ്ലീല ചോദ്യവുമായാണ് യുവാവ് എത്തിയത്. എന്നാല്‍ ഉടന്‍ തന്നെ ചുട്ട മറുപടിയുമായി ഐമയുമെത്തി. “പേരില്ലാത്ത….മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്” എന്നായിരുന്നു ഐമയുടെ മറുപടി.
ഐമയ്ക്ക് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തുകയും ചെയ്തു. ഇവര്‍ക്ക് ഇങ്ങനെ തന്നെ മറുപടി നല്‍കണമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്.
https://www.facebook.com/Malayalivartha