ഒറ്റ കണ്ണിറുക്ക് കൊണ്ട് ഇന്ത്യമുഴുവന്‍ ആരാധകവൃന്ദം സൃഷ്ടിച്ച അഡാര്‍ നായിക പ്രിയാവാര്യരുടെ ബോളിവുഡ് സ്വപ്നങ്ങള്‍ തച്ചുടച്ചത് ആരാണെന്ന് അറിയേണ്ടേ?
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന പോലെയാണ് അഢാര്‍ നായിക പ്രിയാവാര്യരുടെ അവസ്ഥ. തെലുങ്കിലെ ജൂനിയര്‍ എന്‍.ടി.ആര് അഭിനയിച്ച ടെമ്പര്‍ എന്ന പടം വലിയ സൂപ്പര്‍ഹിറ്റായതോടെ അന്യഭാഷകളില്‍ ഈ ചിത്രം റീമേക്ക് ചെയ്യുകയാണ്. ഹിന്ദിയില്‍ ചെന്നൈ എക്സ്പ്രസിന്റെ സംവിധായകന് രോഹിത് ഷെട്ടി സിമ്പാ എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. രണ്‍വീര്‍ സിംഗാണ് നായകന്. ചിത്രത്തിലെ നായികയെ തേടി രോഹിത് ഷെട്ടിക്ക് ഒരുപാട് അലയേണ്ടിവന്നില്ല. ഒറ്റ കണ്ണിറുക്ക് കൊണ്ട് രാജ്യംമുഴുവന്‍ ആരാധകരെ സൃഷ്ടിച്ച അഡാര്‍ നായിക പ്രിയാവാര്യരെ തന്നെ തീരുമാനിച്ചു. ഉത്തരേന്ത്യയിലെ ചില നഗരങ്ങളില്‍ ട്രാഫിക് ബോധവല്‍ക്കരണത്തിന് പോലും പ്രിയയുടെ കണ്ണിറുക്കുന്ന ചിത്രം ഉപയോഗിക്കുന്നുണ്ട്.
പ്രിയയുടെ പോപ്പുലാരിറ്റി നന്നായി മാര്‍ക്കെറ്റ് ചെയ്യാമെന്ന് കച്ചവട സിനിമയുടെ ഉസ്താദായ രോഹിത് ഷെട്ടി ഉറപ്പിച്ചു. രണ്‍വീര്‍ സിംഗും പ്രിയാ വാര്യരും ഒത്തുചേരുമ്പോള്‍ അത് ഇന്ത്യമുഴുവന്‍ അലയടിക്കുന്ന ഒരു സൂപ്പര്‍ ഡ്യൂപ്പര്ഹിറ്റാകുമെന്ന് ഉറപ്പായി. അത് സംബന്ധിച്ച എല്ലാ ചര്‍ച്ചകളും പുരോഗമിച്ചു. അതിനിടെ ഷെട്ടിയും സംഘവും പ്രിയാവാര്യരെ കോണ്ടാക്ട് ചെയ്തു. താരത്തിന് അതിരുകളില്ലാത്ത സന്തോഷമായിരുന്നു. എന്നാലത് അധികസമയം നീണ്ടുനിന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു അഡാര്‍ ലവില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടാക്കിയൊരു കരാര്‍ താരത്തിന്റെ ബോളിവുഡ് സ്വപ്നങ്ങള്‍ തച്ചുടച്ചു.
അഡാര്‍ ലവ് റിലീസാകും മുമ്പ് വേറെ സിനിമകളില്‍ അഭിനയിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശമാണ് അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് വെച്ചത്. തുടക്കക്കാരിയായതിനാല്‍ പ്രിയയ്ക്ക് അത് വലിയ കാര്യമായിരുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ പ്രിയയുടെ തലവര തന്നെ മാറി. കരാര്‍ പാരയായതോടെ പ്രിയ ബോളിവുഡ് സ്വപ്നം ഉപേക്ഷിച്ചു. ഇനിയാരെ നായികയാക്കും എന്ന ചോദ്യം അവസാനിച്ചത് കരീനകപൂറിന്റെയും സെയ്ഫ് അലീഖാന്റെയും വീട്ടിലാണ്. സെയ്ഫിന്റെ ആദ്യഭാര്യയിലെ മകള്‍ സാറാ അലിഖാനെ നായികയാക്കാന്‍ തീരുമാനിച്ചു. സെയ്ഫിനും സന്തോഷം. പ്രിയയുടെ സന്തോഷമെല്ലാം കുറേനാളത്തേക്ക് എങ്കിലും കെട്ടടങ്ങി.
https://www.facebook.com/Malayalivartha