വേദന കൊണ്ട് പുളഞ്ഞ് നടി സണ്ണി ലിയോൺ; അങ്കലാപ്പോടെ അണിയറ പ്രവർത്തകർ; നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബോളിവുഡ് താരം സണ്ണി ലിയോണിനെ ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡില്‍ സ്‍പ്ലിറ്റ്സ വില്ലയുടെ സീസണ്‍ 11 ന്റെ ചിത്രീകരണം നടക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് നടിയ്ക്ക് അസ്വാസ്ഥ്യം ഉണ്ടായത്.
ഉടൻ തന്നെ സമീപത്തെ ബ്രിജേഷ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വയറിന് കഠിനമായ വേദനയും പനിയുമായാണ് സണ്ണി ആശുപത്രിയിലെത്തിയത്. എന്നാൽ വിശദമായ പരിശോധനയിൽ ആന്ത്രവീക്കമാണെന്നു ആരോഗ്യ വിദഗ്ദർ കണ്ടെത്തി.
അതേസമയം താരം ഇപ്പോള്‍ സുഖം പ്രാപിച്ച് വരുകയാണെന്നും തങ്ങൾ എല്ലാ ശ്രദ്ധയും നൽകുന്നുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.
യാത്ര കാരണമുണ്ടായ വയറു വേദനയായിരിക്കുമെന്നാണു ആദ്യം കരുതിയിരുന്നതെങ്കിലും താരം അസഹ്യമായ വേദനയിൽ പുളഞ്ഞതോടെ വിശദമായ പരിശോധന നടത്തുകയായിരുന്നു. വെളളിയാഴ്ച്ച വൈകിട്ടോ ശനിയാഴ്ച്ചയോ സണ്ണിക്ക് ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍ മായങ്ക് അഗര്‍വാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha