നടൻ റാണാ ദഗുബതിക്ക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; റാണയ്ക്ക് വൃക്ക ദാനം ചെയ്യുന്നത് അമ്മ ലക്ഷ്മി
നടന് റാണാ ദഗുബതി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഉടന്‍ തന്നെ റാണാ ദഗുബതി വിദേശത്തേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, റാണയുടെ കുടുംബാംഗങ്ങള്‍ ആരും തന്നെ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
സിംഗപ്പൂരിലോ അമേരിക്കയിലോ ആയിരിക്കും ശസ്ത്രക്രിയ നടക്കുകയെന്നാണ് അറിയുന്നത്. അമ്മ ലക്ഷ്മി ആയിരിക്കും റാണയ്ക്ക് വൃക്ക ദാനം ചെയ്യുകയെന്നും അറിയുന്നു. റാണയുടെ വൃക്കരോഗം പാരമ്പര്യമാണെന്നും അദ്ദേഹത്തിന്റെ സിനിമാ ജീവിതരീതിയുമായി ഇതിന് യാതൊരു ബന്ധവും ഇല്ലെന്നും റാണയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ബാഹുബലിയില്‍ നായകനൊപ്പം നില്ക്കുന്ന വില്ലൻ കഥാപാത്രമായിരുന്നു പല്വാല്ദേവന്. ആകാരം കൊണ്ടും സൌന്ദര്യം കൊണ്ടും അഭിനയം കൊണ്ടും പ്രഭാസിനൊപ്പം കട്ടക്ക് നിന്നു റാണാ ദഗുബതിയുടെ പല്‍വാല്‍ ദേവന് എന്ന കഥാപാത്രം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചെന്നൈ സ്വദേശിയായ റാണ 2010ല്‍ പുറത്തിറങ്ങിയ ലീഡര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. വിഷ്വല്‍ എഫക്ട്സ് കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ച റാണ പിന്നീട് സിനിമയിലെത്തുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും ബാഹുബലിയാണ് റാണയെ പ്രശസ്തനാക്കിയത്.
https://www.facebook.com/Malayalivartha