Widgets Magazine
19
Mar / 2018
Monday
Forex Rates:

1 aed = 17.71 inr 1 aud = 50.10 inr 1 eur = 79.90 inr 1 gbp = 90.64 inr 1 kwd = 216.99 inr 1 qar = 17.87 inr 1 sar = 17.34 inr 1 usd = 65.03 inr

അന്ന് സൂര്യ പറഞ്ഞവാക്കുകളാണ് എന്റെ ജീവിതം മാറ്റിമറിച്ചത്, ആ വാക്കുകള്‍ ഞാന്‍ ഒരിക്കലും മറക്കില്ല, ചേട്ടന്‍ സൂര്യയെ കുറിച്ച് കാര്‍ത്തി പറയുന്നതിങ്ങനെ

20 FEBRUARY 2018 10:00 AM IST
മലയാളി വാര്‍ത്ത

താരകുടുംബത്തിലെ ഇളമുറക്കാരനാണ് കാര്‍ത്തി. അച്ഛന്‍ ശിവകുമാറിനും ജ്യേഷ്ഠ സഹോദരന്‍ സൂര്യയ്ക്കും പിന്നാലെ സിനിമയിലേക്ക് എത്തിയ കാര്‍ത്തി വളരെ പെട്ടെന്നാണ് തമിഴ്, മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. മസാലമാസ് ചിത്രങ്ങള്‍ ചെയ്ത് ആരാധകരുടെ ഹൃദയം കീഴടക്കിയ കാര്‍ത്തി തന്റെ സഹോദരനായ സൂര്യയെക്കുറിച്ച് കാര്‍ത്തി പറയുന്നത് എന്തൊക്കെയാണെന്നോ.

വീട്ടിലും സൂര്യ ശാന്തസ്വഭാവക്കാരനാണ്. ആരോടും അധികം ദേഷ്യപ്പെടാറില്ല. ഉത്തരവാദിത്തബോധമുള്ള ആളാണ്. ലോകത്തെവിടെയാണെങ്കിലും എത്ര തിരക്കിലാണെങ്കിലും വീട്ടിലെ കാര്യങ്ങളെല്ലാം കൃത്യമായി അന്വേഷിച്ചിക്കും. ലൊക്കേഷനിലാണെങ്കിലും ഏടത്തിയെ വിളിച്ചു കുട്ടികളുടെയും മറ്റും കാര്യങ്ങള്‍ അന്വേഷിക്കും. ഞങ്ങളുടെ അച്ഛനും അതുപോലെയാണ് എത്ര തിരക്കാണെങ്കിലും വീടുമായി അറ്റാച്ച്ഡ് ആണ്. അച്ഛന്റെ സ്വഭാവം എന്നേക്കാള്‍ കൂടുതലും കിട്ടിയിരിക്കുന്നത് ഏട്ടനാണെന്ന് കാര്‍ത്തി പറയുന്നു.

അഭിനയിക്കണം എന്ന ആഗ്രഹം തോന്നിയപ്പോള്‍ ആദ്യം പറഞ്ഞത് ചേട്ടനോടാണ്. അന്നദ്ദേഹം പറഞ്ഞതു ഞാനിന്നും ഓര്‍ക്കുന്നു.'അഭിനയം സ്‌ക്രീനില്‍ മതി ജീവിതത്തില്‍ പാടില്ലെന്ന്'. ഏതു സിനിമയില്‍ അഭിനയിക്കുന്നതിനു മുമ്പും കഥ ഏട്ടനെ പറഞ്ഞു കേള്‍പ്പിക്കും. അദ്ദേഹം ഇല്ലെങ്കില്‍ അച്ചനോടു കഥ പറയും. അതിനു ശേഷമാണ് ആ സിനിമ കമ്മിറ്റ് ചെയ്യാറുള്ളു. 

ഏട്ടന്‍ ജിമ്മില്‍ പോകുന്ന വൃക്തിയാണ്. ഒരു ദിവസം പോയിട്ടു വന്നപ്പോള്‍ പതിവില്ലാത്ത സന്തോഷം. ഞാന്‍ ചെന്നു കാരണം തിരക്കിയപ്പോഴാണു പറയുന്നത് ജിമ്മില്‍ കുറേ ആളുകള്‍ ഏട്ടനെ കണ്ടപ്പോള്‍ എന്റെ വിശേഷങ്ങള്‍ തിരക്കിയെന്നും എന്റെ അഭിനയം അവര്‍ക്ക് ഇഷ്ടമാണെന്നും പറഞ്ഞുവത്രെ. അതിന്റെ സന്തോഷമാണ് ഏട്ടന്റെ മുഖത്തു കണ്ടതെന്നും കാര്‍ത്തി പറഞ്ഞു. 

രസകരമായ ബാല്യം ആയിരുന്നു. പരസ്പരം ഏറെ ഇഷ്ടമുണ്ടെങ്കിലും എപ്പോഴും വഴക്കായിരുന്നു. ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ച് ഒരു മുറിയില്‍ നിന്നാല്‍ അപ്പോള്‍ അടിയാണ്. ഒരു ദിവസം ഞങ്ങള്‍ സംസാരിച്ചിരിക്കുന്നതു കണ്ട് അമ്മ അടുക്കളയിലേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ മുറിയില്‍ നിന്നു ബഹളം കേട്ട് അമ്മ ഓടിയെത്തിയപ്പോള്‍ ഞങ്ങള്‍ ഉരുണ്ടുകിടന്നു വഴക്കുണ്ടാക്കുന്നു. അമ്മയ്ക്കു ദേഷ്യം വന്നു.

രണ്ടുപേരെയും പിടിച്ചെഴുന്നേല്‍പ്പിച്ച് ഓരോ അടിയും വച്ചുതന്നു. കോളേജ് പഠനം കഴിഞ്ഞു കുറച്ചു നാളുകള്‍ക്കു ശേഷമാണു ഞങ്ങള്‍ തമ്മിലുള്ള അടിപിടി തീര്‍ന്നത്. ചെറുപ്പം തൊട്ട് അമ്മയ്ക്ക് തലവേദനയായിരുന്നു ഞങ്ങള്‍ രണ്ടുപേരുമെന്നും കാര്‍ത്തി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുഭൂമിയിൽ അകപ്പെട്ട വിദേശികൾക്ക് തുണയായി എത്തിയത് ദുബായ് ഭരണാധികാരി !  (7 minutes ago)

ചുണ്ട് ചുവക്കാൻ ബീറ്റ്‌റൂട്ട് മാജിക്...  (41 minutes ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,240 രൂപ  (47 minutes ago)

നാടിനെ നടുക്കിയ ജിഷ കൊലപാതകത്തിന് പിന്നാലെ മോളിയേയും പീഡനശ്രമത്തിനിടെ ക്രൂരമായി കൊലപ്പെടുത്തി; ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂരത കൊച്ചിയിലെ വീട്ടമ്മയോട്... ഭയപ്പാടോടെ കേരളം; അന്യ സംസഥാന തൊഴിലാളികളുടെ  (1 hour ago)

എട്ടാം ക്ലാസ്സുകാർക്ക് പോസ്റ്റൽ സർവീസിലേക്ക് അവസരം  (1 hour ago)

ശ്രേയ ശരണിന്റെ വിവാഹ വാർത്ത സത്യമായിരുന്നോ ; സംശയവുമായി ആരാധകർ ... കാരണം ഇതാണ് ...  (1 hour ago)

എസ് എസ് എൽ സി /പ്ലസ് ടു/ ഡിപ്ലോമ കഴിഞ്ഞവർക്ക് ഓഫീസുകളിൽ അവസരങ്ങൾ  (1 hour ago)

ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം അവിശ്വാസ പ്രമേയ നോട്ടീസ് ഇന്നും ലോക്‌സഭ പരിഗണിച്ചില്ല ബഹളത്തിനിടെ പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍  (2 hours ago)

ഓഖി ദുരന്തം തടസ്സമായി;  വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി തീരില്ലെന്ന് അദാനി ഗ്രൂപ്പ്  (2 hours ago)

സിനിമയ്ക്കുവേണ്ടി ഞാൻ അത് ചെയ്യും; വിമർശിക്കുന്നവരോട് സൽമാൻഖാന് ഒന്നേ പറയാനുള്ളൂ...'എന്റെ സിനിമ നിങ്ങൾ കാണണ്ട'  (2 hours ago)

ചെറു മകള്‍ക്ക് ഇഷ്ടപ്പെടാത്ത ഭക്ഷണം ഉണ്ടാക്കിക്കൊടുത്തു... പക തീർത്തത് ദിവസങ്ങളോളം പട്ടിണിക്കിട്ടും തല്ലി ചതച്ചും ക്രൂരപീഡനം... മനുഷ്യ മനസാക്ഷിയെ നടുക്കിയ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ  (2 hours ago)

ഡ്രഡ്ജര്‍ തകര്‍ന്നു ; വിഴിഞ്ഞം പദ്ധതി സമയത്ത് തീരില്ലെന്ന് അദാനി ഗ്രൂപ്പ്  (2 hours ago)

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയിലേക്ക് മാറ്റി  (3 hours ago)

ദേശീയപാത വികസനം സ്ഥലമേറ്റെടുക്കാനുള്ള സര്‍വേ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ആരംഭിച്ചു പ്രതിഷേധവുമായി സമരസമിതി രംഗത്ത്  (3 hours ago)

പദവികൾ ഉപയോഗിച്ച് ജനങ്ങളെ സേവിക്കാൻ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സൽപ്പേര് താറുമാറാക്കാൻ പരിശ്രമിക്കുന്നവർക്കു ഇതിൽ ആനന്ദം ലഭിക്കുന്നുണ്ടെങ്കിൽ തെറ്റിപോയി ; വിവാദങ്ങൾക്ക് മറുപടിയുമായി ശബരിനാഥ  (3 hours ago)

Malayali Vartha Recommends