കാല ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത ആരാധകന്‍ അറസ്റ്റില്‍
രജനീകാന്ത് ചിത്രം കാല ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത യുവാവ് അറസ്റ്റില്‍. സിംഗപ്പൂരിലെ തീയറ്ററില്‍ നിന്നുമാണ് ഇയാള്‍ ലൈവ് സ്ട്രീം ചെയ്തത്. നടന്‍ വിശാല്‍ കൃഷ്ണയുടെ ഇടപെടലാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. 40 മിനിറ്റോളം ചിത്രം ലൈവ് സ്ട്രീം ചെയ്ത ശേഷമാണ് അറസ്റ്റുണ്ടായത്.
കാലയുടെ പൈറസി തടയാന്‍ വലിയ മുന്‍കരുതല്‍ എടുത്തിരുന്നതായി നടന്‍ വിശാല്‍ പറഞ്ഞു. ഞങ്ങളെ സംബന്ധിച്ച് കാല വലിയ സിനിമയാണ്. രണ്ട് വര്‍ഷത്തിന് ശേഷം രജനി സാര്‍ തിരിച്ചുവരുന്നു. അതിനാല്‍ ചിത്രത്തിന്റെ പൈറസി തടയാന്‍ മുന്‍ കരുതല്‍ എടുത്തിരുന്നു. സ്വന്തം ഫോണില്‍ സിനിമ റെക്കോര്‍ഡ് ചെയ്യുന്നത് കുറ്റമല്ലെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഗുരുതരമായ കുറ്റമാണ് അതെന്നും വിശാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha