ബാഹുബലി ദേവസേന കെമിസ്ട്രി സിനിമയില്‍ മാത്രമോ;.പ്രഭാസ് അനുഷ്‌കയുമായി പ്രണയത്തിലോ; ആ ചോദ്യത്തിന് പ്രഭാസിന്റെ മറുപടി
പ്രഭാസും താനും വിവാഹിതരല്ലെന്നും ബാഹുബലി ദേവസേന കെമിസ്ട്രി സിനിമയില്‍ മാത്രമാണെന്നും അനുഷ്‌ക പറഞ്ഞിരുന്നെങ്കിലും ഗോസിപ്പുകള്‍ക്ക് വിരാമമിടാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ല. പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണോ? പ്രഭാസ് അനുഷ്‌ക വിവാഹം എപ്പോള്‍? തുടങ്ങിയ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് പ്രഭാസ്. പ്രഭാസുമായുള്ള ബന്ധത്തെ അനുഷ്‌ക നിഷേധിച്ചതായും ഇരുവരും ഇപ്പോള്‍ സുഹൃത്തുക്കളുമാണെന്നും വാര്‍ത്ത നേരത്തേ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും ബന്ധത്തെക്കുറിച്ച് പരസ്യമായ വെളിപ്പെടുത്തലുമായി പ്രഭാസ് രംഗത്തെത്തിയിരിക്കുന്നത്.
സ്വകാര്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ താന്‍ തന്നെ അക്കാര്യം അറിയിക്കാമെന്നുമാണ് പ്രഭാസ് പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha