മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ച കല്യാണി പ്രിയദര്ശന് ആശംസകളുമായി മോഹന്‍ലാല്‍
ആദ്യ ചിത്രം 'ഹലോ'യിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ച കല്യാണി പ്രിയദര്ശന് ആശംസകളുമായി നടന് മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടൊണ് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്.
അഖില്‍ അക്കിനെനിയാണ് 'ഹലോ'യിലെ നായകന്. രമ്യാ കൃഷ്ണനും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തത് വിക്രം കുമാര്‍. ഇതിനു ശേഷം കല്യാണി നായികയായി അഭിനയിക്കുന്നത് ഷര്‍വാനന്ദ് നായകനായ ഒരു ഗ്യാങ്ങ്സ്റ്റര്‍ ചിത്രത്തിലാണ്. സുധീര്‍ കെ വര്‍മയാണ് ഇതിന്റെ സംവിധായകന്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ഇപ്പോള്‍ നടന്നു വരുന്നു.
https://www.facebook.com/Malayalivartha