Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

നിന്നുകൊണ്ട് വെള്ളം കുടിച്ചാൽ...

21 FEBRUARY 2018 02:11 PM IST
മലയാളി വാര്‍ത്ത

സമഗ്രമായ ഒരു ചികിൽസാ സമ്പ്രദായമാണ് ആയുർവേദം - രോഗം വന്നിട്ടു ചികിൽസിക്കുന്നതിനേക്കാൾ നല്ലത്, രോഗം വരാതെ സൂക്ഷിക്കലാണ് എന്ന് ആയിരക്കണക്കിനു വർഷങ്ങൽ മുൻപേ പ്രഖ്യാപിച്ച ശാസ്ത്രം. പാർശ്വഫലങ്ങളൊന്നുംതന്നെയില്ലാത്ത ശാസ്ത്രശാഖയാണ് ആയുർവേദം. അതുകൊണ്ടാണ് കേരളത്തിന്റെ തനതു ചികിത്സാരീതിയായ ആയുര്‍വേദം അന്യനാടുകളില്‍ പോലും അംഗീകാരം നേടുന്നത്. ഭക്ഷണം പോലെത്തന്നെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. വെള്ളം കുടിച്ചില്ലെങ്കിൽ പലതരം ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകും. എന്നാൽ വെള്ളം വെറുതേ കുടിച്ചാലൊന്നും ആരോഗ്യം ലഭിക്കില്ല.

വെള്ളം ആരോഗ്യകരമായി കുടിയ്ക്കാന്‍ ആയുര്‍വേത്തിൽ ചില പ്രത്യേക വഴികള്‍ പറയുന്നുണ്ട്. ദാഹം തോന്നുമ്പോള്‍ ദിവസവും എട്ടുഗ്ലാസ് വെള്ളം കുടിയ്ക്കണമെന്നു പറയുമ്പോഴും ദാഹം തോന്നുമ്പോള്‍ മാത്രം വെള്ളം കുടിയ്ക്കാനാണ് ആയുര്‍വേദം പറയുന്നത്. പലരുടേയും ശരീരത്തിന് പല അളവിലുമാകും വെള്ളം വേണ്ടത്. ചിലരുടെ ശരീരത്തിന് കൂടുതല്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ സാധിയ്ക്കില്ല. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. രോഗങ്ങളൊന്നുമില്ലാതെ നല്ല മഞ്ഞ നിറത്തിലെ മൂത്രം ആവശ്യത്തിന് വെള്ളമില്ലെന്ന സൂചനയാണ് നല്‍കുന്നത്. സാധാരണ നിറത്തിലെ മൂത്രം ആവശ്യത്തിന് വെള്ളമുണ്ടെന്ന സൂചനയും. ഇതുപോലെ വരണ്ട ചര്‍മമുള്ളവരും ചുണ്ടുവരണ്ടാലുമെല്ലാം നല്ലപോലെ വെള്ളം കുടിയ്ക്കുക. വെള്ളം ഇരുന്നുകുടിയ്ക്കണമെന്നാണ് ആയുര്‍വേദം പറയുന്നത്. നിന്നു കുടിയ്ക്കുമ്പോള്‍ വെള്ളം പെട്ടെന്നു സന്ധികളിലും മറ്റും ഒരുമിച്ചെത്തി വാതം പോലുള്ള രോഗങ്ങള്‍ക്കു വരെ കാരണമാകുമെന്നും ആയുര്‍വേദം പറയുന്നു.

ഇരുന്നു വെള്ളം കുടിയ്ക്കുമ്പോള്‍ മസിലുകളും മറ്റും നല്ലപോലെ റിലാക്‌സ് ആയി വെള്ളം കുടിയ്ക്കുന്നതിന്റെ ഗുണം ലഭിയ്ക്കും. കിഡ്‌നിയുടെ പ്രവര്‍ത്തനത്തിനും വെള്ളം ഇരുന്നു കുടിയ്ക്കുന്നതാണ് നല്ലത്. ഒറ്റ വലിയ്ക്ക് കൂടുതല്‍ വെള്ളം കുടിയ്ക്കുന്നത് നല്ലതല്ലെന്നും ആയുര്‍വേദം പറയുന്നു. ഭക്ഷണം പല തവണയായി കഴിയ്ക്കുന്നതാണ് നല്ലതെന്നു പറയും പോലെ പല തവണയായി വെള്ളം കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ആയുര്‍വേദമനുസരിച്ച് ശരീരത്തില്‍ വാതദോഷമുള്ളവര്‍ ഭക്ഷണശേഷം 1 മണിക്കൂര്‍ കഴിഞ്ഞു മാത്രം വെള്ളം കുടിയ്ക്കുക. ഇത് നല്ല ദഹനത്തിന് സഹായിക്കും. പിത്തദോഷമുള്ളവര്‍ ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്ക്കുന്നതാണ് ദഹനത്തിനു നല്ലത്. കഫപ്രകൃതമുള്ളവര്‍ക്ക് തടി കൂടാനുള്ള സാധ്യതയേറെയാണ്. ഇവര്‍ ഭക്ഷണത്തിന് മുന്‍പു വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്.

തണുത്ത വെള്ളം, പ്രത്യേകിച്ചും ഐസ് വാട്ടര്‍ കുടിയ്ക്കരുതെന്ന് ആയുര്‍വേദം പറയുന്നു. ഇളംചൂടുവെള്ളമോ സാധാരണ താപനിലയിലുള്ള വെള്ളമോ ആണ് ഏറ്റവും നല്ലത്. തണുത്ത വെള്ളം ദഹനപ്രശ്‌നങ്ങളുണ്ടാക്കും. രക്തസഞ്ചാരവും കുറയ്ക്കും. കോപ്പര്‍, സില്‍വര്‍ കോപ്പര്‍, സില്‍വര്‍ പാത്രങ്ങളില്‍ സൂക്ഷിച്ച വെള്ളം കുടിയ്ക്കാനാണ് ആയുര്‍വേദം പറയുന്നത്. ഇത് ശരീരത്തിലെ വാത,പിത്ത, കഫദോഷങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. കോപ്പറില്‍ ആന്റിഓക്‌സിഡന്റുകളും ആന്റിബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. ക്യാന്‍സറടക്കമുളള രോഗങ്ങള്‍ തടയാം. വെള്ളിയില്‍ സൂക്ഷിച്ച വെള്ളത്തിന് ദഹനം മെച്ചപ്പെടുത്താന്‍ കഴിയും. ശരീരത്തിന് സുഖം നല്‍കും. ചൂടുവെള്ളം കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ധമനികളിലെ തടസം നീക്കാനും ഏറെ നല്ലതാണ്.

മഞ്ഞളിട്ടു തിളപ്പിയ്ക്കുന്ന വെള്ളം രാവിലെ കുടിയ്ക്കുന്നതും നല്ലതാണെന്നു ആയുര്‍വേദം പറയുന്നു. ഭക്ഷണശേഷം അര മണിക്കൂര്‍ കഴിഞ്ഞോ ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പോ വെള്ളം കുടിയ്ക്കുന്നതാണ് ആരോഗ്യകരമായ രീതിയെന്നും ആയുര്‍വേദം അനുശാസിയ്ക്കുന്നു. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിച്ചു ദിവസം തുടങ്ങണമെന്ന് ആയുര്‍വേദം പറയുന്നു. ഉഷാപാന്‍ എന്നാണ് ഇതിന് പറയുന്നത്. ഇത് ശരീരത്തിലെ ടോ്ക്‌സിനുകള്‍ നീക്കം ചെയ്യുന്നു. തടി കുറയ്ക്കുന്നതടക്കം ഒരുപിടി ആരോഗ്യഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. വേനല്‍ക്കാലത്തു പ്രത്യേകിച്ചും നല്ലതുപോലെ വെള്ളം കുടിയ്ക്കണമെന്നും ആയുര്‍വേദം പറയുന്നു. രാവിലെ ഇഞ്ചി ചതച്ചിട്ട വെള്ളം കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദഹനപ്രക്രിയ ശക്തിപ്പെടുത്താനും അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാനും ഇത് ഏറെ നല്ലതാണ്. സ്വര്‍ണം അധികം പേരും അനകൂലിക്കില്ലെങ്കിലും ശുദ്ധമായ സ്വര്‍ണം വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. തങ്കഭസ്മം ഉപയോഗിയ്ക്കുന്നതും ആയുര്‍വേദവഴിയായതിന് കാരണമിതാണ്.

വെള്ളത്തില്‍ നാരങ്ങ, പുതിന, പെരുഞ്ചീരകം എന്നിവയിട്ടു കുടിയ്ക്കുന്നത് നല്ലതാണ്. ഓരോ അരക്കപ്പ് വെള്ളത്തിലും ഓരോ അരക്കപ്പ് വെള്ളത്തിലും 5 ജീരകം, പെരുഞ്ചീരക, മല്ലി എന്നിവയിട്ടു 10 മിനിറ്റു വീതം തിളപ്പിയ്ക്കുക. ഇത് 2 മിനിറ്റു വച്ച ശേഷം ഊറ്റിയെടുത്തു കുടിയ്ക്കാംദഹനത്തിനും ശ്വാസത്തിന്റെ ദുര്‍ഗന്ധം മാറുന്നതിനും ആയുര്‍വേദം അനുശാസിയ്ക്കുന്ന പ്രധാന വഴിയാണിത്. ശരീരം വൃത്തിയാക്കാന്‍ ഇത് സഹായിക്കും. ചന്ദനം, ഏലയ്ക്ക, പുതിന ചന്ദനം, ഏലയ്ക്ക, പുതിന എന്നിവ ചേര്‍ത്തു തിളപ്പിയ്ക്കുന്ന വെള്ളം ശരീരത്തിലെ പിത്തദോഷങ്ങളകറ്റാന്‍ ഏറെ നല്ലതാണ്. ഇത് ദഹനത്തിനും അപചയപ്രക്രിയക്കും വേണ്ട ഊര്‍ജം നല്‍കുന്നു. ശരീരം തണുപ്പിയ്ക്കാനും തടി കുറയ്ക്കാനുമെല്ലാം ഏറ്റവും ചേര്‍ന്ന വഴിയാണിത്. തണുത്ത ഒരു ഗ്ലാസ് വെള്ളത്തില്‍ തണുത്ത ഒരു ഗ്ലാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഇത് ശരീരാകൃതി കാത്തുസൂക്ഷിയ്ക്കാന്‍ ഏറെ നല്ലതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (42 seconds ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (26 minutes ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (34 minutes ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (36 minutes ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (39 minutes ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (42 minutes ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (45 minutes ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (56 minutes ago)

എന്തൊരു നാണക്കേട്...  (1 hour ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (1 hour ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (1 hour ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (1 hour ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (2 hours ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (3 hours ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (3 hours ago)

Malayali Vartha Recommends