പുരുഷന്റെ മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ ചില പൊടികൈകള്‍
സ്ത്രീകളെപ്പോലെ തന്നെ പുരുഷന്മാരും സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രകൃതിദത്തമായ ചില പൊടിക്കൈകളിലൂടെ പുരുഷന്‍മാര്‍ക്ക് മുഖകാന്തി വര്‍ദ്ധിപ്പിക്കാം. കുറച്ച് തേന്‍ മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റിനു ശേഷം കഴുകിക്കളഞ്ഞാല്‍ ഷേവ് ചെയ്ത ശേഷമുളള അസ്വസ്ഥത മാറികിട്ടും.
പുരുഷന്മാരില്‍ ഭൂരിഭാഗം പേരുടെയും ചര്‍മ്മം ഓയിലി സ്‌കിന്‍ ആയിരിക്കും. ഇത്തരക്കാര്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മസാജ് ശീലമാക്കിയാല്‍ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാകുന്നത് കാണാം. രണ്ട് മുട്ടയുടെ വെള്ളയും നാരങ്ങനീരും ചേര്‍ത്ത് മാസ്‌ക് ഉണ്ടാക്കി മുഖത്തിടുകയും ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ ഉടനെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുകയും ചെയ്യുന്നത് മുഖസൗന്ദര്യം കൂട്ടും.
അല്‍പം ഓട്‌സ് അരച്ച് പേസ്റ്റാക്കി ആഴ്ചയില്‍ ഒരു തവണ മുഖത്തിടുന്നതും ഉത്തമമാണ്. മുഖത്ത് പൊടിപടലങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനൊപ്പം ചൂട് കാലാവസ്ഥയില്‍ പുറത്തിറങ്ങുമ്പോള്‍ സണ്‍ സ്‌ക്രീം ഉപയോഗിക്കുകയും വേണം.
മുഖത്തിന്റെ ചര്‍മ്മത്തിന് ബട്ടര്‍ ഫ്രൂട്ട് നല്ലതാണ്. തണുപ്പ് കാലത്ത് ചുണ്ടുകള്‍ വിണ്ടു കീറുന്നുണ്ടെങ്കില്‍ ഷിയ ബട്ടര്‍ ചുണ്ടില്‍ തേച്ചാല്‍ മതി. ഒലീവ് ഓയില്‍ കൈയില്‍ പുരുട്ടുന്നത് മൃദുത്വവും തിളക്കവും സമ്മാനിക്കും. ആപ്പിള്‍ വിനീഗര്‍ ഒഴിച്ച വെള്ളം ഉപയോഗിച്ച് കുളിച്ചാല്‍ ശരീര ദുര്‍ഗന്ധം ഇല്ലാതാകും.
https://www.facebook.com/Malayalivartha