Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ആളെ കൊല്ലും എസ്.എൽ.ഇ.

23 JULY 2018 03:42 PM IST
മലയാളി വാര്‍ത്ത

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരപൂർവരോഗം. മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട അസുഖമാണിത്

പ്രതിരോധ സംവിധാനം താറുമാറായി ശരീരഭാഗങ്ങളെ ബാധിക്കുന്നതോടെ വിവിധ അവയവങ്ങൾ രോഗത്തിന്റെ പിടിയിലാവുന്നു. രോഗാണുക്കളോടും ശരീരത്തിനകത്തത്തെുന്ന അന്യവസ്തുക്കളോടുമുള്ള പ്രതിരോധത്തിന്റെ ഭാഗമായി ശരീരംതന്നെ പുറപ്പെടുവിക്കുന്ന ആന്റിബോഡികളാണ് ഇവിടെ രോഗകാരണമാകുന്നത്. ഇവയുടെ പ്രവർത്തനം അനിയന്ത്രിതമാവുകയും അത് വിവിധ അവയവങ്ങളിലെ കോശങ്ങളെയും കലകളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമ്പോഴാണ് ഒരു വ്യക്തിക്ക് ലൂപസ് രോഗം പിടിപെടുന്നത്.

കൈ കാൽ മുട്ടുകൾ, കണങ്കൈ, തോൾ ഭാഗം തുടങ്ങിയ ശരീരസന്ധികളിൽ കഠിനമായ വേദന, വീക്കം, കൈകാലുകളിലും മുഖത്തും കഴുത്തിലുമുള്ള തൊലിപ്പുറത്തെ തിണർപ്പ്, പനി തുടങ്ങിയ നിരവധി ലക്ഷണങ്ങൾ ഈ രോഗത്തിനുണ്ട്. വിളർച്ച ;ശ്വസിക്കുമ്പോൾ നെഞ്ചുവേദന, മുടികൊഴിച്ചിൽ , വായ്പുണ്ണ്, കണ്ണുകളിൽ വരൾ ച്ച , ഭാരംകുറയൽ, സൂര്യപ്രകാശത്തോട് അലർജി തുടങ്ങിയവയും ലൂപസിന്റെ ലക്ഷണങ്ങളാണ്.
ഇതിനെല്ലാം പുറമെ, മാനസികാരോഗ്യത്തെയും ഈ രോഗം ബാധിച്ചേക്കാം. രോഗബാധിതരായ ചില വ്യക്തികളിൽ ഉത്കണ്ഠ, വിഷാദം, ഓർമക്കുറവ് എന്നിവയും കണ്ടുവരുന്നു.
രോഗം രൂക്ഷമായാലൽ അത് വൃക്കകളുടെ പ്രവർത്തനത്തെ താറുമാറാക്കുകയും ന്യൂമോണിയ പോലുള്ള രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. ചിലരിലൽ രക്തസ്രാവത്തിനും ധമനികളിൽ രക്തം കട്ടപിടിക്കാനും ഇടയാക്കും. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമായേക്കാവുന്ന അവസ്ഥയാണിത്.

രോഗം ഹൃദയത്തെ ബാധിക്കുകയാണെങ്കിൽ ഹൃദയാഘാതത്തിനും ഇടയാക്കും.ഗർഭിണികളിൽ ഗർഭഛിദ്രത്തിനും ഇത് കാരണമാവും.സാധാരണഗതിയിൽ ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കൾ ശരീരത്തിനകത്തത്തെുമ്പോൾ ഉടന്തന്നെ നമ്മുടെ പ്രതിരോധ സംവിധാനം ആന്റിബോഡിസ് എന്ന പേരിലുള്ള ഒരുതരം പ്രോട്ടീനുകൾ ഉത്പാദിപ്പിക്കും. ഈ പ്രോട്ടീനുകളാണ് രോഗാണുക്കൾക്കെതിരെ പ്രവര്ത്തിച്ച് അവയെ നശിപ്പിക്കുന്നത്. എന്നാൽ, ലൂപസ് രോഗംബാധിച്ച ഒരാളിൽ ഈ പ്രക്രിയ ശരിയായ രീതിയിലല്ല നടക്കുക. പകരം ശരീരത്തിൽ രൂപപ്പെടുന്ന ആന്റിബോഡികൾക്ക് രോഗാണുക്കളെയും ആരോഗ്യമുള്ള കലകളെയും വേർ തിരിച്ചറിയാൻ കഴിയാതെ അത് ശരീരകലകളെ നശിപ്പിക്കുകയും അവയവങ്ങളുടെ പ്രവർ ത്തനത്തെ ബാധിക്കുകയും ചെയ്യും. ചുരുക്കത്തിൽ ശരീരം നടത്തുന്ന ഒരു സ്വയം നശിപ്പിക്കൽ പ്രക്രിയയാണിത്. ഇത്തരം പ്രവണതയെയാണ് പൊതുവായി ലൂപസ് എന്ന് വിശേഷിപ്പിക്കുന്നത്

ലൂപസ് രോഗംതന്നെ പലതരത്തിലുണ്ട്. ഇതിൽ തൊലിപ്പുറമെ പ്രത്യക്ഷപ്പെടുന്നവയെ ഡിസ്കോയ്ഡ് എന്നും ആന്തരികാവയവങ്ങളെ ബാധിക്കുന്നവയെ എസ്.എല്ഇ അഥവാ സിസ്റ്റമിക് ലൂപസ് എറിതീമാറ്റോസസ് എന്നും വിളിക്കുന്നു.ഇതിൽ , ഡിസ്കോയ്ഡ് ലൂപസ്ഗുരുതരമല്ല. തൊലിപ്പുറത്ത് മാത്രമാണ് ഇതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. മുഖത്തും കഴുത്തിലും ശിരോചർമത്തിലും ചുവന്ന് തടിച്ച പാടുകൾ പ്രത്യക്ഷപ്പെടുകയാണ് പ്രധാനലക്ഷണം. മൂക്കും കവിളും ചേരുന്നടത്ത് ശലഭാകൃതിയിൽ ചുവന്ന പാടുകൾ രൂപപ്പെടുകയുംചെയ്യും. സാധാരണഗതിയിൽ ഈയവസ്ഥയിൽരോഗം ഗുരുതരമാകാനിടയില്ല. എന്നാൽ 10 ശതമാനത്തിൽ കുറഞ്ഞ രോഗികളിൽ ഡിസ്കോയ്ഡ് ലൂപസ് എസ്.എല്.ഇയായി മാറാനും സാധ്യതയുണ്ട്.എസ്.എല്.ഇ ശരീരാവയവങ്ങളിലെ സന്ധികളെയും ശ്വാസകോശം, വൃക്കകൾ ഹൃദയം, രക്തക്കുഴലുകൾ എന്നിവയെയുമാണ് ബാധിക്കുക. ഇടവേളകളിൽ പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന സ്വഭാവവും ഈ രോഗത്തിനുണ്ട്.രോഗം തലച്ചോറിനെ ബാധിക്കുമ്പോൾ കഠിനമായ തലവേദന, ശരീരഭാഗങ്ങളൾ തളര്ന്ന് പോകൽ , കാഴ്ചക്കുറവ്, മറവിരോഗം എന്നീ ലക്ഷണങ്ങളാണ് പ്രകടമാവുക.ശ്വാസകോശത്തെ രോഗം ബാധിച്ചാൽ ആസ്ത്മ, തുടർച്ചയായ ചുമ, ന്യൂമോണിയ എന്നീ ലക്ഷണങ്ങളാണുണ്ടാവുക. രക്തക്കുഴലുകളെ ബാധിച്ചാൽ വിളർച്ച, രക്തം കട്ടപിടിക്കാതിരിക്കൽ, രക്തത്തിലെ ഘടകങ്ങളുടെ എണ്ണംകുറയൽ , വൃക്കകളെ ബാധിച്ചാൽ മൂത്രത്തിൽ പ്രോട്ടീൻ അളവ് കൂടി വൃക്കസ്തംഭനം എന്നിവയും സംഭവിക്കും.

കൃത്യമായ രോഗകാരണം ഇതുവരെ കണ്ടത്തെിയിട്ടില്ലെങ്കിലും പാരമ്പര്യം ഒരു ഘടകമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഏതു തരക്കാരിലും ഈ രോഗം ബാധിച്ചേക്കാമെങ്കിലും യുവതികളിലാണ് കൂടുതൽ കണ്ടുവരുന്നത്. ഇതുകൊണ്ടുതന്നെ, സ്ത്രീ ഹോർമോണുകളുടെ സാന്നിധ്യം രോഗകാരണമാകുന്നുണ്ടെന്ന് ഒരുകൂട്ടം ആരോഗ്യവിദഗ്ധർ കരുതുന്നുണ്ട്.കടുത്തതും നിരന്തരവുമായ മാനസികസമ്മർദം, സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ദീര്ഘകാലം ശരീരത്തിൽ നേരിട്ടുപതിക്കൽ , പുകവലി, ചിലതരം മരുന്നുകളുടെ ഉപയോഗം, ചില രാസവസ്തുക്കളുമായുള്ള നിരന്തരസമ്പർക്കം എന്നിവയാണ് പ്രധാന രോഗകാരണങ്ങളായി കരുതുന്നത്.തുടക്കത്തിൽ കണ്ടത്തെുകയും വിദഗ്ധചികിത്സ ലഭ്യമാക്കുകയും ചെയ്താൽ ദീർഘകാലം ഈ രോഗത്തെ നിയന്ത്രിച്ചുനിർത്താനാകും. അത്രയധികം ചർച്ചചെയ്യപ്പെട്ടിട്ടില്ലെങ്കിലും നമ്മുടെ നാട്ടിലും നിരവധിയാളുകളിൽ ഈ രോഗം കണ്ടുവരുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (1 hour ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (1 hour ago)

ആസ്തി ഇങ്ങനെ  (1 hour ago)

ഞെട്ടലോടെ നാട്ടുകാർ...!  (1 hour ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (1 hour ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (2 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (2 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (2 hours ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (2 hours ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (2 hours ago)

മടിയില്‍ കനമുള്ളവരേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ, പിണറായി സകുടുംബം ജയിലിലേക്കോ? കടലാസ് പുലിയായിരുന്ന ഇ.ഡിയെ പുലിക്കുട്ടിയാക്കിയത് നരേന്ദ്രമോദി  (2 hours ago)

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറി  (3 hours ago)

കോട്ടയത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം, സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ  (3 hours ago)

ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്നും പണം തട്ടിയെടുത്തു, ഓൺലൈൻ ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കള്‍ അറസ്റ്റിൽ  (3 hours ago)

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends