Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍


പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി


ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്

ഫംഗസ് ബാധയില്‍ നിന്നും നഖങ്ങളെ എങ്ങനെ സംരക്ഷിക്കാം!

10 DECEMBER 2016 11:35 AM IST
മലയാളി വാര്‍ത്ത

നഖങ്ങളിലെ ഫംഗസ് ബാധ പലരും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നമാണ്. സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലും കുട്ടികളേക്കാള്‍ കൂടുതല്‍ പ്രായമുള്ളവരിലുമാണ് നഖങ്ങളില്‍ അണുബാധ കാണുന്നത്. എന്നാല്‍, കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും അണുബാധയുണ്ടെങ്കില്‍ നിങ്ങള്‍ക്കും വരാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ, ഫംഗസ് ബാധ എങ്ങനെ ഉണ്ടാകുന്നുവെന്നോ എങ്ങനെ കൈകാര്യം ചെയ്യണമെന്നോ പലര്‍ക്കുമറിയില്ല.

സാധാരണ മറ്റു സൂക്ഷ്മ ജീവികളെ പോലെ ഫംഗസും നമ്മുടെ ശരീരത്തിലുണ്ട്. എന്നാല്‍, അവ അമിതമായി വളരാന്‍ തുടങ്ങുേമ്പാഴാണ് ഫംഗസ് ബാധിച്ചുവെന്ന് പറയുന്നത്. നഖങ്ങള്‍ക്ക് മുകളിലോ അടിയിലോ നഖങ്ങള്‍ക്കുള്ളിലോ ആയി ഫംഗസ് അമിതമായി വളരുമ്പോള്‍ നഖങ്ങളെ ഫംഗസ് ബാധിച്ചുവെന്ന് പറയും.

ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയാണ് ഫംഗസ് ബാധക്കിടയാക്കുന്നത്. തുടകള്‍ക്കിടയിലുണ്ടാകുന്ന ചൊറി, കാലിലെ വിണ്ടുകീറല്‍, വളംകടി തുടങ്ങിയ ഫംഗസ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് നഖങ്ങളില്‍ ഫംഗസ് ബാധക്ക് സാധ്യത കൂടുതലാണ്. കൈവിരലുകളിലെ നഖങ്ങളേക്കാള്‍ കാല്‍വിരലുകളിലെ നഖങ്ങള്‍ക്കാണ് ഫംഗസ് ബാധ കൂടുതല്‍.

കാല്‍ വിരലുകള്‍ ഇറുകെ മൂടിക്കിടക്കുന്ന തരത്തിലുള്ള ചെരിപ്പുകള്‍, ഷൂസുകള്‍ എന്നിവയുടെ ഉപയോഗമാണ് ഇതിന് ഒരു കാരണമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി പറയുന്നു. മൂടിക്കിടക്കുന്ന ചെരുപ്പിനുള്ളില്‍ ചൂടും ഈര്‍പ്പവുമുണ്ടാകും. ഇത് ഫംഗസ് വളര്‍ച്ചക്ക് ഇടയാക്കുന്നുവെന്നാണ് അമേരിക്കന്‍ അക്കാദമി ചൂണ്ടിക്കാട്ടുന്നത്.

നിങ്ങള്‍ പെഡിക്യൂറോ മാനിക്യൂറോ ചെയ്യുമ്പോള്‍ അതിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

നഖങ്ങളിലെ അണുബാധ പലതരത്തില്‍ ഉണ്ടാകാം. എന്നാല്‍, അവയില്‍ പലതും തടയാവുന്നതുമാണ്. നഖങ്ങളില്‍ ഫംഗസ് ബാധയുണ്ടാകാന്‍ സാധ്യത കൂടുതല്‍ ഉള്ളവര്‍ താഴെപ്പറയുന്ന ഗണത്തില്‍പ്പെട്ടവയാണ്...

*പ്രമേഹ രോഗികള്‍ക്ക് നഖങ്ങളില്‍ ഫംഗസ് ബാധയുണ്ടാകാം...

*രക്തചംക്രമണം കുറയുന്ന രോഗമുള്ളവര്‍ക്ക്...

*പൊതു കുളങ്ങളില്‍ കുളിക്കുന്നവര്‍ക്ക്...

*കൃത്രിമ നഖങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക്...

*നഖങ്ങള്‍ക്ക് ക്ഷതമേറ്റവര്‍ക്ക്...

*നഖങ്ങള്‍ക്ക് സമീപമുള്ള തൊലിക്ക് പരിക്കേറ്റവര്‍ക്ക്...

*വിരലുകളും നഖങ്ങളും കൂടുതല്‍ സമയം നനക്കുന്നവര്‍ക്ക്...

*പ്രതിരോധശേഷി കുറഞ്ഞവരില്‍...

*വിരലുകള്‍ മൂടുന്ന തരത്തിലുള്ള ചെരുപ്പ് ധരിക്കുന്നവര്‍ക്ക്...

നഖത്തിന്റെ ഒരു ഭാഗം മാത്രമായോ മുഴുവനായോ ഒന്നില്‍ കൂടുതല്‍ നഖങ്ങള്‍ക്കോ അണുബാധയേല്‍ക്കാം.

അണുബാധയേറ്റതിന്റെ ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്...

*നഖങ്ങള്‍ക്കടിയില്‍ ശല്‍ക്കങ്ങള്‍...

*നഖങ്ങളില്‍ വെളുത്ത അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ള വരകള്‍...

*അരികുകള്‍ പൊടിഞ്ഞ നഖങ്ങള്‍...

*നഖങ്ങളില്‍ വെള്ള പാളികള്‍ രൂപപ്പെടുന്നു...

*നഖത്തിന്റെ താഴ്ഭാഗത്ത് മഞ്ഞ നിറം...

*നഖങ്ങള്‍ നഷ്ടപ്പെടുന്നത്...

*നഖം ഉയര്‍ന്നു നില്‍ക്കുക...

*നഖത്തില്‍ നിന്നും മണംവരുക...

*കട്ടികൂടിയ നഖം...

എന്നാല്‍ ഡോക്ടറുടെ അഭിപ്രായമറിഞ്ഞു മാത്രമേ ഇത് ഫംഗസ് ബാധ തന്നെയാണെന്ന് ഉറപ്പിക്കാന്‍ കഴിയുകയുള്ളൂ!

ഫംഗസ് ബാധക്ക് പൂര്‍ണമായി ഫലം തരുന്ന ചികിത്‌സയില്ല. പല ചികിത്‌സകളും തത്കാലം ഫലം തരുമ്പോഴും രോഗം പിന്നീട് തിരിച്ചു വരുന്നതായി കാണാം. പലതും നഖത്തില്‍ നെയില്‍ പോളിഷ് ചെയ്യുന്ന ഫലം മാത്രമേ തരുന്നുള്ളൂ.

രോഗം വരുന്നതിനു മുമ്പ് തന്നെ തടയാന്‍ ശ്രമിക്കാനുള്ള ചില വഴികള്‍ ഇവയൊക്കെയാണ്...

*നന്നായി വെട്ടിയൊതുക്കി നഖങ്ങളെ സൂക്ഷിക്കുക...

*നഖങ്ങള്‍ക്ക് സമീപത്തെ ത്വക്കുകളെ പരിക്കുകളില്‍ നിന്ന് സംരക്ഷിക്കുക...

*കൂടുതല്‍ സമയം നനവില്‍ ചെലവഴിക്കേണ്ടി വന്നാല്‍ റബ്ബര്‍ ഗ്ലൗസുകള്‍ ഉപയോഗിക്കുക...

*ആന്റിഫംഗല്‍ സ്‌പ്രേകളും പൗഡറുകളും ഉപയോഗിക്കാം...

*അണുബാധയേറ്റ നഖങ്ങള്‍ തൊട്ടാല്‍ കൈകള്‍ നന്നായി കഴുകുക...

*കുളിച്ചു കഴിഞ്ഞാല്‍ കാലും വിരലുകളുമെല്ലാം നന്നായി ഉണക്കുക...

*പെഡിക്യൂര്‍, മാനിക്യൂര്‍ എന്നിവ വിശ്വസനീയമായ ഇടങ്ങളില്‍ നിന്നു മാത്രം ചെയ്യുക...

*ഷൂസിനൊപ്പം സോക്‌സ് ധരിക്കുക...

*പൊതു സ്ഥലങ്ങളില്‍ നഗ്‌നപാദവുമായി നടക്കരുത്...

*കൃത്രിമ നഖങ്ങളും നെയില്‍ പോളിഷുകളും ഒഴിവാക്കുക...

ചിലരില്‍ നഖങ്ങള്‍ക്ക് ഏല്‍ക്കുന്ന അണുബാധ ഒരിക്കലും മാറില്ല. പുതിയ നഖം ഉണ്ടാകുമ്പോള്‍ അണുബാധ ഏല്‍ക്കാത്തവ ഉണ്ടാകുന്നതു വരെയും ഇതു നിലനില്‍ക്കും. എന്നാല്‍, ഇവക്ക് പിന്നീട് അണുബാധ ഏല്‍ക്കാനുള്ള സാധ്യതയുമുണ്ട്. ചിലപ്പോള്‍ നഖം സ്ഥിരമായി നശിച്ചു പോകുന്നതിനും ഇതിടയാക്കും. ഗുരുതര പ്രശ്‌നങ്ങളുള്ളവര്‍ക്ക് ചിലപ്പോള്‍ ശരീരത്തിന്റെ മറ്റു ഭഗങ്ങളിലേക്ക് അണുബാധ ബാധിച്ചേക്കാം. പ്രമേഹ രോഗികള്‍ക്ക് നഖങ്ങളില്‍ അണുബാധ കൂടിയുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (34 seconds ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (7 minutes ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിഷ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (8 minutes ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (12 minutes ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (15 minutes ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (43 minutes ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (1 hour ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (1 hour ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (2 hours ago)

മഴയില്‍ വലഞ്ഞ് ഗള്‍ഫ്... കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല  (2 hours ago)

ആലുവയില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു...   (2 hours ago)

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...  (2 hours ago)

യുവാക്കളും കന്നി വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണം... ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

സ്‌കൂള്‍ മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഇടവഴിയിലേക്കു വീണ പന്തെടുക്കാനായി മതില്‍ ചാടിയിറങ്ങിയ വിദ്യാര്‍ഥി വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റു മരിച്ചു  (2 hours ago)

Malayali Vartha Recommends