മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ അറിയാം
മറവി അഥവാ അല്‍ഷിമേഴ്സ് എന്ന രോഗം പ്രായമായവരിലാണ് സാധാരണ കണ്ടുവരുന്നത്. മറവിരോഗം ബാധിച്ചിട്ടുണ്ടോ എന്ന് ചില ലക്ഷണങ്ങളിലുടെ സ്വയം കണ്ടെത്താനാകും. അത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണാന്‍ മറക്കണ്ട. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ചികിത്സനേടിയാല് മറവിരോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാം. മറവി രോഗം തിരിച്ചറിയുന്നതിനുളള ലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
ഏറ്റവും നന്നായി അറിയാവുന്ന കാര്യങ്ങള്‍ പോലും മറന്ന് പോകുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. സംഖ്യകള്‍ കണക്ക് കൂട്ടുമ്പോള്‍ തെറ്റിപ്പോകുന്നതും കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴുമുള്ള ഉത്തരങ്ങളില്‍ ആവര്‍ത്തിച്ച് വരുന്ന തെറ്റ്. ഇതും ശ്രദ്ധിക്കേണ്ടതാണ്. പരിചിതമായ ചെറിയ ജോലികള്‍ മറന്നുപോകുക. ഉദാഹരണത്തിന് ടിവി ഓഫാക്കാന്‍ മറക്കുന്നത്, റിമോട്ടിലെ ബട്ടണുകള്‍ മാറിപ്പോകുകയോ ചെയ്യുന്നത്. മറവിയുടെ ലക്ഷണമാണ്. സമയവും സ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറന്നുപോകുക, സംസാരത്തിനിടയില്‍ ഏതെങ്കിലും വാക്കുകള്‍ അറിയാതെ വിട്ടുപോകുക, തീരുമാനങ്ങളെടുക്കുമ്പോള്‍ തെറ്റിപ്പോകുക എന്നിവയെല്ലാം മറവിരോഗത്തിന്റെ ലക്ഷണങ്ങളാണ്.
https://www.facebook.com/Malayalivartha