Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്താണ് ഹെര്‍പ്പിസ് വൈറസ് ബാധ

28 APRIL 2017 01:16 PM IST
മലയാളി വാര്‍ത്ത

ഹെര്‍പ്പിസ് സിംപ്‌ളെക്‌സ് വൈളസ് അഥവാ എച്ച്.എസ്സ്.വി ഒരിക്കല്‍ ബാധിച്ചു കഴിഞ്ഞാല്‍ അത് ആ വ്യക്തിയുടെ ആയുഷ്‌ക്കാലം മുഴുവന്‍ ശരീരത്തില്‍ നിലനില്‍ക്കും. ഈ വൈറസ് ശരീരത്തിനുളളില്‍ സുഷുപ്താവസ്ഥയിലായിരിക്കുമ്പോള്‍ യാതൊരു രോഗലക്ഷണങ്ങളും സൂചനകളും പ്രകടമാകില്ല. എന്നാല്‍ ഇടയ്ക്കിടെ ഇവ ശരീരത്തിനുളളില്‍ പ്രവര്‍ത്തനക്ഷമമാകുകയും അപ്പോള്‍ ആ വ്യക്തിക്ക് രോഗങ്ങള്‍ ഉണ്ടാവുകയുമാണ് ചെയ്യുന്നത്. ഇപ്രകാരം ഹെര്‍പ്പിസ് വൈറസ് ബാധയുളളയാള്‍ക്ക് ഇടവിട്ട് രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ ഈ വൈറസിന്റെ ജീവിതചക്രം എങ്ങനെയാണെന്ന് മനസ്സിലാക്കാനാവാതെ ശാസ്ത്രജ്ഞര്‍ വല്ലാതെ കുഴങ്ങിയിരുന്നു. എന്നാല്‍ നാഷണള്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രിജ്ഞര്‍ അടുത്തിടെ ഒരു സെറ്റ് പ്രോട്ടീന്‍ സംയുക്തങ്ങളെ കണ്ടെത്തുകയുണ്ടായി.

വൈറസിലെ ജീനിലെ പ്രസ്തുത പ്രോട്ടീന്‍ ഘടകങ്ങളാണ് ആദ്യമായി ഓരാള്‍ക്ക് ഈ വൈറസ് ബാധ ഉണ്ടാക്കുന്നതിനും പിന്നീട് സുഷുപ്താവസ്ഥയിലായിരിക്കെ പുനരുജ്ജീവിപ്പിക്കുന്നതിനും ഇടയാക്കുന്നതെന്നും തിരിച്ചറിഞ്ഞു. പരിസ്ഥിതി സമ്മര്‍ദ്ദങ്ങള്‍ക്കും ഈ പ്രോട്ടീന്‍ സംയുക്തങ്ങളുടെമേല്‍ നിയന്ത്രണം ഉണ്ടെന്നും പുനരജ്ജീവനശേഷി പ്രദാനം ചെയ്യാനാകുമെന്നും കരുതപ്പെടുന്നു. ലോകത്തില്‍ നൂറുകോടിയോളും ആളുകളില്‍ എച്ച്.എസ്.വി-2 വൈറസും,2/3 ഭാഗം ആള്‍ക്കാരില്‍ എച്ച.എസ്.വി-1 വൈറസും ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഇവ വായ്പുണ്ണുകള്‍ ജനനേന്ദ്രിയ ഭാഗങ്ങളിലെ പൊളളലുകള്‍, അന്ധതയ്ക്കിടയാക്കുന്ന കണ്ണു രോഗങ്ങള്‍ എന്നിങ്ങനെ വിവിധ രോഗങ്ങള്‍ മനുഷ്യരില്‍ ഉണ്ടാക്കുവാന്‍ ശേഷിയുളളവയാണ്.

ശിശുക്കളില്‍ ഇവ നാഡീസംബന്ധമായ പ്രശ്‌നങ്ങല്‍ക്കും ശരിയായ വികസനം ഉണ്ടാക്കത്ത സ്ഥിതി വിശേഷങ്ങള്‍ക്കും കാരണമാകുന്നു. എച്ച.എസ്സ്.വി ബാധയുളള വ്യക്തികള്‍ എച്ച.ഐ.വി വൈറസ് ബാധിക്കപ്പെടാനും മറ്റുളളവരിലേക്ക് പകര്‍ത്താനും സാധ്യത കൂടുതലുളളവരാണ്. ഹെര്‍പ്പിസ് വൈറസ് ബാധ ഉണ്ടാക്കുവാനും പുനരുജ്ജീവിപ്പിക്കുവാനും സെല്ലുലാര്‍ പ്രോട്ടീനായ എച്ച്.സി.എഫ് വണ്ണിനുളള പങ്കിനെക്കുറിച്ച് മനസ്സിലാക്കുവാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തില്‍ തന്നെയുളള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷിയസ് ഡിസീസിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങള്‍ വിജയം കണ്ടിരുന്നു.

സെല്ലുലാര്‍ പ്രോട്ടീനായ എച്ച്.സി.എഫ്-1 ഉം അനുബന്ധപ്രോട്ടീനുകളും വൈറസിന്റെ ജീനോമിലേയ്ക്ക് കടത്തിവിടുന്നതിനാല്‍ അതിന് വിഘടിച്ചു പെരുകുവാനും വ്യാപിക്കുവാനും കഴിയുന്നുണ്ടെന്ന് കണ്ടെത്തി. വൈറസ് ബാധ ഉണ്ടായിക്കഴിഞ്ഞ് അതിന്റെ ശക്തി ക്ഷയിപ്പിക്കുന്നതിനും പുനരുജ്ജിവിപ്പിക്കല്‍ തടയുന്നതിനും ആവശ്യമായ പുതിയ ചികിത്സാവിധികള്‍ വികസിപ്പിക്കുന്നതിനായി ഈ പഠനഫം ഉപയോഗപ്പെടുത്തി. വൈറസ് ബാധിക്കുവാനും പുനര്ജ്ജീവനശേഷി നിലനിര്‍ത്താനുമായി മറ്റു പുതിയ എച്ച്.സി.എഫ്-1 പ്രോട്ടീന്‍ സംയുക്തങ്ങള്‍ക്കും പങ്കുളളതായി പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയുമൊത്ത് നടത്തിയ പഠനം വെളിപ്പെടുത്തി.

മറ്റുചിലസംയുക്തങ്ങള്‍ ഇവയിലേക്ക് കടത്തിവിട്ടാല്‍ ഈ എച്ച്.സി.എഫ്-1 പ്രോട്ടീന്‍ സംയുക്തങ്ങളിലെ ചില ഘടകങ്ങളെ പ്രവര്‍ത്തനക്ഷമമാക്കാനും സുഷുപ്താവസ്ഥയിലുളള ഹെര്‍പ്പിസ് വൈറസുകളെ പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതിലൂടെ ശാസ്ത്രജ്ഞര്‍ക്ക ബോധ്യമായി. എച്ച്.സി.എഫ്-1 പ്രോട്ടീന് അനുബന്ധമായ ചില പ്രോട്ടീനുകള്‍ക്ക് എച്ച്.ഐ.വി വൈറസുകളെയും വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്നും കണ്ടെത്തി. ഈ പ്രോട്ടീന്‍ സംയുക്തങ്ങളെക്കുറിച്ച് കൂടുതല്‍ പഠനം നടന്നുവരികയാണ്. ഇവയുടെ പ്രവര്‍ത്തനരീതി എങ്ങനെയാണെന്ന് വ്യക്തമായി മനസ്സിലാക്കിയെങ്കില്‍ മാത്രമേ അതിനനുസൃതമായ ചികിത്സാരീതികള്‍ ആവിഷ്‌ക്കരിക്കാന്‍ സാധിക്കുകയുളളു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (4 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (4 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (4 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (4 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (4 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (4 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (4 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (5 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (8 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (8 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (9 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (11 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (11 hours ago)

Malayali Vartha Recommends