Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍


പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി


ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...

പ്രോസ്റ്റേറ്റ് കാൻസർ : ചികിത്സയിലൂടെ പൂർണമായും ഭേദമാക്കാം

25 MAY 2017 12:41 PM IST
മലയാളി വാര്‍ത്ത

പുരുഷന്മാരിൽ കണ്ടുവരുന്ന പ്രധാന കാൻസറുകൾ വായിലെ കാൻസർ, ശ്വാസകോശ കാൻസർ പുരുഷഗ്രന്ഥിയുടെ (പ്രോസ്റ്റേറ്റ്)കാൻസർ, വൻകുടലിലെ കാൻസർ എന്നിവയാണ്. വായയിലെ കാൻസറും ശ്വാസകോശ കാൻസറും പുകയില ഉപയോഗിക്കാതിരുന്നാൽ ഒരുപക്ഷേ , പൂർണമായും തടയാം. പ്രോസ്റ്റേറ്റ് കാൻസറും വൻകുടലിന്റെ കാൻസറും നേരത്തെയുള്ള സ്ക്രീനിംഗ് ടെസ്റ്റുകൾ വഴി മുൻകൂട്ടി കണ്ടുപിടിക്കാം. തുടർന്ന് വളരെ ലഘുവായ ഒരു ശസ്ത്രക്രിയ വഴി പൂർണമായും സുഖപ്പെടുത്താം.

സാധാരണ 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരില്‍ ആണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കാണാറുള്ളത്. ഇതിനർത്ഥം ചെറുപ്പക്കാർക്ക് ഈ കാൻസർ വരാറില്ല എന്നല്ല. വളരെ സാവധാനത്തില്‍ വളരുന്ന സ്വഭാവമുള്ള ഈ കാന്‍സര്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ വളരെ പെട്ടെന്നു വളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ച്‌ മാരകമായി്തീരുകയും ചെയ്യുന്നു. എന്നാല്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ച രോഗിയെ ഉടന്‍ ചികിത്സയ്ക്കു വിധേയനാക്കാന്‍ സാധിച്ചാല്‍ രോഗി സുഖം പ്രാപിക്കും. ഇപ്പോൾ പ്രോസ്റ്റേറ്റ് കാന്‍സറിനു ഫലപ്രദമായ ചികിത്സ ലഭ്യമാണ്. .
മൂത്രസഞ്ചിക്ക് തൊട്ടുതാഴെയുള്ള പുരുഷ ലൈംഗിക ഗ്രന്ഥിയാണ് പ്രൊസ്റ്റേറ്റ് ഗ്ലാൻഡ്. ശുക്ല വിസർജ്ജനത്തിനിടയിൽ മൂത്രനാളിയിലേക്ക് ഒരു ദ്രവത്തെ ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്നു. ബീജത്തിന്‍റെ ചലനത്തെ ത്വരിതപ്പെടുത്താൻ ഈ ദ്രവം സഹായിക്കുന്നു. ശുക്ല വിസർജ്ജനത്തിനുള്ള പേശീപ്രവർത്തനങ്ങളെ കുതിപ്പിക്കുന്നതിനും ഈ ദ്രവത്തിന്‍റെ സഹായം വേണം. ശരിയായ രീതിയിലുള്ള ഒരു പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് മിനുസമുള്ള ഒരുപരിതലമായിരിക്കും. ഒരു ‘വാൽ നട്ടിന്‍റെ‘ വലിപ്പവുമുണ്ടാകും.
പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളില്‍ നിന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ വളരുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളിലുണ്ടാകുന്ന മുഴയുടെ രുപത്തിലുള്ള കാന്‍സര്‍ വളര്‍ച്ചയാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍.

രോഗലക്ഷണങ്ങൾ ആദ്യം പ്രകടമാവുകയില്ല. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാനുള്ള തോന്നൽ -പ്രത്യേകിച്ചു രാത്രിയിൽ കൂടുതൽ പ്രാവശ്യം ഒഴിക്കേണ്ടിവരിക,മൂത്രത്തിന്‍റെ ശക്തികുറവ്,മൂത്രം തുള്ളിതുള്ളിയായി വീഴല്‍, മൂത്രസഞ്ചിയിൽ നിന്ന് മൂത്രം പോയിട്ടില്ലെന്ന തോന്നൽ,മൂത്രത്തിൽ ചോരയുടെ സാനിധ്യം,ശുക്ലത്തിൽ രക്തം വരിക എന്നിവ ഗൗരവമായി തന്നെ കാണണം

പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് പുറത്തേക്ക് കാന്‍സര്‍ വളര്‍ച്ച വ്യാപിച്ചിട്ടില്ലെങ്കില്‍ രോഗി അഞ്ചു വര്‍ഷത്തിനു മേല്‍ ജീവിച്ചിരിക്കും. എന്നാല്‍, പുറത്തേക്കു വ്യാപിക്കുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്താല്‍ രോഗി കുറച്ച്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മരണപ്പെട്ടിരിക്കും.
പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ( Prostate Specific Antigen ( PSA )എന്ന ടെസ്റ്റ് 50 വയസു മുതൽ പുരുഷന്മാർ എല്ലാ വർഷവും നടത്തേണ്ടതാണ്. 50 വയസ്സിനു മുൻപ് രോഗ ലക്ഷണമുള്ളതായി സംശയമുണ്ടെങ്കിൽ ഈ ടെസ്റ്റ് ചെയ്തിരിക്കണം. അടുത്ത ബന്ധുക്കളിലാർക്കെങ്കിലും പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടായിരുന്നുവെങ്കിൽ രോഗ സാധ്യത ഏകദേശം രണ്ടു മടങ്ങാണ്.

പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഒരു പ്രോട്ടീൻ ആണ് PSA അഥവാ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ. ഇതിന്റെ രക്തത്തിലെ അളവു നോക്കിയാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രവർത്തനത്തെക്കുറിച്ച് ധാരണ കിട്ടും. പ്രോസറ്റേറ്റ് ഗ്രന്ഥിയുടെ എല്ലാത്തരം വീക്കത്തിലും രക്ത ത്തിലെ PSA യുടെ അളവ് കൂടും. കാൻസറിൽ PSA കൂടുന്ന തോത് അസാധാരണമാം വിധം അധികമായിരിക്കും.

PSA കൂടുതലായി കാണുകയോ അല്ലെങ്കിൽ പ്രോസ്റ്റേറ്റിന്റെ രോഗലക്ഷണങ്ങൾ വല്ലാതെ അനുഭവപ്പെടുകയോ അതുമല്ലെങ്കിൽ മലദ്വാരത്തിലൂടെയുള്ള പരിശോധനയിൽ പ്രോസ്റ്റേറ്റിന് അപാകത ഡോക്ടർക്കു തോന്നുകയാണെങ്കിൽ പ്രോസ്റ്റേറ്റ് ബയോപ്സി ചെയ്യണം. ഇതു കാൻസർരോഗം ഉണ്ടോ ഇല്ലയോ എന്നു സ്ഥിരീകരിക്കുവാൻ സഹായിക്കും

പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള വിവിധതരം ചികിത്സാ രീതികള്‍ റേഡിയേഷന്‍ തെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി, പ്രോസ്റ്റേറ്റക്ടമി സര്‍ജറി,
കീമോതെറാപ്പി എന്നിവയാണ്. എല്ലാ രോഗികള്‍ക്കും ഒരു പോലെയല്ല ചികിത്സ .പ്രോസ്റ്റേറ്റ് കാന്‍സര്‍ ഗുരുതരമായ രോഗമാണെങ്കിലും മികച്ച സംവിധാനങ്ങളുടെ സഹായത്താല്‍ ഒരു വിദഗ്ദ്ധ ഡോക്ടറിനു ചികിത്സിച്ചു നിയന്ത്രണ വിധേയമാക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു  (15 minutes ago)

ആരാധകര്‍ ആവേശത്തില്‍ .... ഫിറ്റ്‌നസ് ടെസ്റ്റ് പാസായി...തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും പൂരം കൂടാനെത്തും, ഹൈക്കോടതിയാണ് അനുമതി നല്‍കിയത്  (54 minutes ago)

പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്  (56 minutes ago)

ജെസ്ന തിരോധാനക്കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകും... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകുക  (1 hour ago)

ചെമ്മീന്‍ കറി കഴിച്ചതിനെത്തുടര്‍ന്ന് യുവാവിന് ശാരീരിക അസ്വസ്ഥത?... സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ മരണം, ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ്  (1 hour ago)

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കം....16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്, രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്  (1 hour ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (2 hours ago)

വി.ഡി സതീശനെതിരായ ഹര്‍ജി തള്ളി... മതിയായ തെളിവുകളില്ലാതെ കേട്ടുകേള്‍വി വച്ച് ഉള്ള ഹര്‍ജിയില്‍ അന്വേഷണം സാധ്യമല്ലെന്ന് വിജിലന്‍സ് കോടതി , 150 കോടിയുടെ തെളിവില്ലാത്ത അഴിമതി ആരോപണത്തില്‍ പരാതിക്കാരനെ രൂക  (2 hours ago)

സംസ്ഥാനത്ത് രണ്ടു ദിവസം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത....ശക്തമായ ഇടിമിന്നലിനു സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത  (2 hours ago)

ഒമാനില്‍ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പില്‍ സീനിയര്‍ അക്കൗണ്ടന്റായിരുന്ന ആലപ്പുഴ സ്വദേശി് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി  (3 hours ago)

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവ  (3 hours ago)

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം....  (4 hours ago)

മനോവിഷമം താങ്ങാനാമോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി  (4 hours ago)

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍  (5 hours ago)

Malayali Vartha Recommends