കാൻസറിനെ തുരത്താൻ മാസ് സ്പെക് പേന
ഗ്രീക് ഭാഷയിൽ ഞണ്ട് എന്ന അർത്ഥം വരുന്ന കാർസിനോസ് എന്ന പദത്തിൽ നിന്നുമാണ് കാൻസർ എന്ന വാക്കുണ്ടായത്. കാൻസർ സൈലന്റ് കില്ലർ ആയതിനാൽ എല്ലാവരും അൽപ്പം പേടിയാണ് ഈ രോഗത്തെ കാണുന്നത് . കാൻസർ ഞണ്ടുകൾ ശരീരത്തിലെത്തിയാൽ അത് പിടി മുറുക്കുന്നത് അറിയാൻ വൈകുമെന്നതിനാൽ പലപ്പോഴും ചികിത്സ വൈകുന്നു. ഇത് അപകടത്തിന് കാരണമാകുകയും ചെയ്യും.
ഇതിനൊരു പരിഹാരമാണ് മാസ് സ്പെക് എന്ന പേന പോലുള്ള ഉപകരണം.യുണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തം നടത്തിയിട്ടുള്ളത്.
കാൻസറിന്റെ ഓപ്പറേഷൻ കഴിഞ്ഞാലും ചിലപ്പോൾ അണുക്കൾ ശരീരത്തിൽ അവശേഷിക്കും..ഇവയെ നീക്കം ചെയ്യാനാകാത്തത് വീണ്ടും രോഗം വരാൻ കാരണമാകും.ഇതിന് ശാശ്വത പരിഹാരമാകാന്‍ മാസ് സ്പെകിന് സാധിക്കും.
മാസ് സ്പെകിൻ കൊണ്ട് ശരീരത്തില്‍ തൊട്ടാലുടന്‍ കാന്‍സര്‍ രോഗങ്ങളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശം. പേന ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ ശരീരകോശങ്ങളെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. ഇതുവഴി കോശങ്ങളിൽ കാന്‍സര്‍ സാധ്യതയുണ്ടെങ്കിൽ അവയെ കണ്ടെത്താനാകും.
മാസ് സ്പെക് ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളില്‍ 96%വും കൃത്യത ഉള്ളതായിരുന്നെന്നും അതുകൊണ്ടു തന്നെ മെഡിക്കൽ രംഗത്ത് ഇതൊരു മുതൽക്കൂട്ടാകുമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha