Widgets Magazine
12
Dec / 2017
Tuesday

45 വയസോടെ പുരുഷന്മാരിലും സ്ത്രീകളിലും ഉണ്ടാകുന്ന പ്രശ്‌നം? ഒരു സൈക്കോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍

22 SEPTEMBER 2017 10:58 PM IST
മലയാളി വാര്‍ത്ത

ഒരു പ്രായം കഴിഞ്ഞാല്‍ പുരുഷന്മാരും സ്ത്രീകളും ഒരേ പോലെ ലൈംഗീക വൈകൃതങ്ങള്‍ കാണിക്കുന്നവരാണ്. ഇതില്‍ ചിലര്‍ ഇരകളെ നേരിട്ട് ആക്രമിക്കും. മറ്റ് ചിലര്‍ രഹസ്യമായി അക്ഷരം കൊണ്ട് ബലാത്സംഗം ചെയ്തു സംതൃപ്തി നേടും. മറ്റ് ചിലര്‍ അസൂയപൂണ്ട സംസാരത്തിലൂടെ പ്രതികരിച്ച് സംതൃപിതി നേടും. ഇങ്ങനെയാണ് മിക്കപ്പോഴും സംഭവിക്കുന്നതെന്നാണ് ഒരു സൈക്കോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍. അവര്‍ ഫെയ്‌സ് ബുക്കിലൂടെയാണ് അവരുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ പറഞ്ഞിരിക്കുന്നത്.

ഫെയ്‌സ് ബുക്കിന്റെ പൂര്‍ണരൂപം:

ഓഫിസിലും സമൂഹത്തിലും ശേഷിക്കുറവ് അല്ലെങ്കില്‍ ലൈംഗകിമായ കഴിവു കുറുവു മൂലം പുരുഷന്മാര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് കലാ ഷിബു തുറന്നു പറയുന്നു. ഒരു ഫേസ്ബുക്കിലാണു കലാ ഷിബു ഇതു പറഞ്ഞിരിക്കുന്നത്.
പതിനാറു വയസ്സ് പ്രായം ഉള്ള പെണ്‍കുട്ടി..
അവള്‍ ട്യൂഷന്‍ പഠിക്കാന്‍ പോയത് , റിട്ടയര്‍ ചെയ്ത ഒരു എന്‍ജിനീയറുടെ അടുത്ത്,,
കുടുംബ സുഹൃത്താണ്...പെന്‍ഷന്‍ ആയിട്ട് തന്നെ വര്‍ഷങ്ങള്‍ ആയി..
വിശ്വസിച്ചു അയച്ച മാതാപിതാക്കളുടെ മനസ്സിനെ തകര്‍ത്തു കളഞ്ഞു,..
കുട്ടിയോട് അദ്ദേഹം അപ മര്യാദ ആയി പെരുമാറി എന്ന് അറിഞ്ഞപ്പോള്‍..
നേരില്‍ ചെന്ന് രണ്ടങ്ങു പൊട്ടിച്ചു അച്ഛന്‍..
ദയനീയം ആയി , ഇതൊരു പ്രശ്‌നം ആക്കല്ലേ എന്ന് കേണു അപേക്ഷിച്ച ഭാര്യ ആയിരുന്നു അവരെ കൂടുതല്‍ ഞെട്ടിച്ചത്..
അവര്‍ക്കറിയാമായിരുന്നു ഭാര്തതാവിന്റെ ഈ പ്രശ്‌നം..
രണ്ടു ആണ്‍മക്കള്‍ ഡോക്ടര്‍ മാരാണ്..
അച്ഛന്‍ എന്നാല്‍ ജീവനാണ്..
പക്ഷെ അവര്‍ക്കു പോലും അച്ഛന്റെ ഈ പ്രശ്‌നങ്ങള്‍ അറിയില്ല...
ഇങ്ങനെ ഒരു ഭാര്യ ,
സമൂഹത്തില്‍ ഒരാള്‍ അല്ല...
ലൈംഗികമായ കഴിവിന്റെ കൂടുതല്‍ എന്ന് തെറ്റിദ്ധരിക്കരുത്. ഏകദേശം 45 വയസ്സോടെ .ചില ,
പുരുഷന്മാരില്‍ കാണപ്പെടുന്ന ദുരന്തം ആണ്sexual dysfunction ...!eractile dsyfunction ,prematural ejacualtion etc

അതിനെ കുറിച്ച് ആധികാരികമായി പറയാന്‍ ഒരു കൗണ്‍സിലിങ് സൈക്കോളജിസ്‌റ് എന്ന നിലയ്ക്ക് എനിക്ക് സാധിക്കില്ല..
പക്ഷെ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്‌റ് ഉത്തമം ആണ്..
അവരാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത്..
പക്ഷെ എന്റെ അടുത്ത് വരുന്ന ചില പ്രശ്‌നങ്ങളിലെ വില്ലനെ തിരഞ്ഞു പോകുമ്പോള്‍ എത്തി നില്കുന്നത് ,
ഇത്തരംsexual dysfunctions ഇല്‍ ആണ് പലപ്പോഴും...!
ഇതില്‍ ഉണ്ടാക്കുന്ന പിരിമുറുക്കങ്ങള്‍ സാമൂഹിക ജീവിതത്തെ വരെ എത്ര മോശമായിട്ടാണ് ബാധിക്കുന്നത്....
ജോലി സ്ഥലത്തെ പീഡനങ്ങളെ കുറിച്ച് സ്ത്രീകള്‍ പറയാറുള്ളത് ശ്രദ്ധിച്ചാല്‍ മതി..ചില
മദ്ധ്യവയസ്‌കര്‍ കാണിച്ചു കൂട്ടുന്ന , പറഞ്ഞ് കൂട്ടുന്ന ചൊറിച്ചിലുകള്‍ എത്ര ഭീകരം എന്ന് പലപ്പോഴും തോന്നും...
പുരുഷന്റെ ഏറ്റവും അപകര്‍ഷതാ ബോധം ഉടലെടുക്കുന്ന തലം ആണല്ലോ അത്..
ഞരമ്പെന്നു വിളിക്കുന്ന എല്ലാ പുരുഷന്‍മാരുടെയും പിന്നിലെ കദന കഥ ഏതാണ്ട് ഈ കഴിവ് കേടാണ്...
അല്ലാതെ കഴിവ് കൂടുതല്‍ അല്ല എന്ന് അടിവരയിടുന്നു...
ശാരീരികമായ ഇത്തരം പ്രശ്‌നങ്ങളെ അതി ജീവിക്കാതെ മാനസിക വൈകല്യം മാറ്റുക എളുപ്പം അല്ല..
ഇന്നത്തെ സമൂഹത്തില്‍ ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍,..
ഇത്തരം എത്ര ആളുകളെ കാണാം...
ഉദാഹരണത്തിന് ,
കയ്യില്‍ ഒരു കീബോര്ഡ് ഉണ്ടായാല്‍ മതി..
സ്ത്രീകളെ അക്ഷരം കൊണ്ട് ബലാത്സംഗം ചെയ്തു സംതൃപ്തി നേടുന്ന എത്രയോ പാവങ്ങള്‍..
ഭാര്യ ആയാലും മുന്നില്‍ വരുമ്പോള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല...!!!
അതോണ്ട് മനസ്സിലെ വൈകൃതം മുഴുവന്‍ അങ്ങ് ഛര്‍ദ്ദിച്ചു വെയ്ക്കും.
മറ്റു സ്ത്രീകളുടെ മേല്‍....
ഇനി അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍..
ആ വ്യക്തികളുടെ പ്രായം കണക്കിലെടുക്കണം..
ജോലി സ്ഥലത്തെ ഒക്കെ പീഡനങ്ങള്‍ എന്ന് പറയുമ്പോള്‍ ,
അങ്ങ് ബലാത്സംഗം ചെയ്തു കളയുക അല്ല..
ഓജസ്സും മജ്ജയും ഉള്ള സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുക എന്നതാണ്...!
അത് പറഞ്ഞപ്പോഴാണ് ,
പണ്ടൊരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നോക്കുമ്പോള്‍ അവിടെ എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു..
വെളുത്ത നിറം , നല്ല ഉയരവും , ശരീര വടിവും..
പോരെ ?
റിട്ടയര്‍ ചെയ്യാന്‍ അറ്റത്തു നില്‍ക്കുന്ന മറ്റൊരു സ്ത്രീ ആണ് മേലധികാരി..
എന്റെ കൂട്ടുകാരിയുടെ വെളുപ്പും , നീളവും സഹിക്കാന്‍ വയ്യ..
ശരീര വടിവ് കാണുന്നതേ ചതുര്‍ഥി...
അവരുടെ കൂടെ നടന്നു വഷളാക്കരുത് എന്നാണ് മിക്കവാറും എനിക്ക് കിട്ടുന്ന ശകാരം..
എന്നോടങ്ങു സ്‌നേഹം മുട്ടി നില്‍ക്കുവാ എന്ന് കരുതരുത്..
ആ സ്ത്രീയുടെ തികഞ്ഞ സൗന്ദര്യത്തോടുള്ള കുശുമ്പ് എന്നോടുള്ള വാത്സല്യം ആയി അങ്ങ് ഒഴുകുക ആയിരുന്നു..
സത്യം പറഞ്ഞാല്‍ ഒരു സമാധാനമായിരുന്നു...
അല്ലെങ്കില്‍ പിന്നെ എന്റെ വസ്ത്ര ധാരണം ശെരി അല്ല..
ശരീരഭാഗങ്ങള്‍ മറയ്ക്കുന്നില്ല.
തുടങ്ങി എന്തൊക്കെ കേട്ടേനെ...
ശുഷ്‌കിച്ച ശരീരം സ്ത്രീകളില്‍ ഉണ്ടാക്കുന്ന ക്രൂരമായ മനോഭാവം എന്താന്ന് ആ സ്ഥാപനത്തില്‍ നിന്നാണ് പഠിച്ചത്..
ഞാന്‍ ഓര്‍ക്കുക ആയിരുന്നു...
എനിക്കീ സ്വാതന്ത്ര്യം ഉള്ള ജീവിതം അല്ലായിരുന്നു എങ്കില്‍ എന്തായി മാറിയേനെ...
ഭര്‍ത്താവും കുഞ്ഞും ഒക്കെ ഉള്ള ജീവിതത്തില്‍ എന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഒട്ടും ആയാസപ്പെടാതെ നേടി എടുക്കുന്നത് കൊണ്ട് മാത്രമാണ് സമൂഹത്തിലെ തിളങ്ങി നില്‍ക്കുന്ന സ്ത്രീകളെ പരിധി വരെ എങ്കിലും അംഗീകരിക്കാന്‍ പറ്റുന്നത്..
അല്ലേല്‍ , ഈ ഫേസ് ബുക്കില്‍ കൂടി എങ്കിലും ഞാന്‍ എന്റെ അസൂയ എടുത്ത് വിതറി വിഷം നിറച്ചേനെ....
മറ്റുള്ള സ്ത്രീകളുടെ സൗന്ദര്യം കാണുമ്പോള്‍ ,ഉള്ളിന്റെ ഉള്ളില്‍
ഉള്ളില്‍ ഒരു വേവലാതി ഒക്കെ ഉണ്ടാകും..
എന്നെ കാള്‍ കഴിവുള്ള കൗണ്‍സിലോര്‍ മാരെ കാണുമ്പോള്‍ ഒരു ദീര്‍ഘ ശ്വാസം ഉതിരാറുണ്ട്..
അക്ഷരങ്ങള്‍ കൊണ്ട് അമ്മാനം ആടുന്നവരെ കാണുമ്പോള്‍ എന്തോ ഒരു ഇത്...!!
സ്വപ്നങ്ങളെ മരിയ്ക്കാതെ ചേര്‍ത്ത് വെയ്ക്കുന്നു എന്നതാണ് മരുന്ന്..
അല്ലേല്‍ , ഗൂഢമായ സംതൃപ്തിയോടെ ,
എന്നെ ഒഴികെ ഉള്ള എല്ലാ സ്ത്രീകളെയും ക്രൂശിക്കാന്‍ ഒത്തശ ചെയ്‌തേനെ...!!
frustration എന്ന വാക്കാണ് അപ്പോള്‍ എല്ലാ പ്രശ്‌നത്തിന് കാരണം എന്ന് പറയുന്നത് ശെരി ആണ് ....
sexual frustration ആകട്ടെ ,
എന്തും ആകട്ടെ..!
അവനവന്റെ ഇഷ്ടങ്ങള്‍ നേടാന്‍ പറ്റണം...
അവനവനു വേണ്ടി ജീവിക്കണം..
പിന്നെ , സ്വന്തം അസുഖങ്ങള്‍ എന്താന്ന് കണ്ടു പിടിച്ചു ഒരു ചികിത്സ അങ്ങ് നടത്തിയേക്കണം..
അതാതു സമയത്ത്,.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ച കോടിയേരിക്ക് മറുപടിയുമായി എംഎല്‍എ വി.ടി ബല്‍റാം  (31 minutes ago)

കൊഹ്‌ലിക്ക് സച്ചിന്‍ വിവാഹാശംസകള്‍ നേര്‍ന്നതിങ്ങനെ...  (43 minutes ago)

ഓഖി ദുരന്തം: കേരളത്തിന് പിന്നാലെ തമിഴ്‌നാടും ;മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നൽകും  (54 minutes ago)

ഗോൾ ക്ഷാമം അവസാനിക്കുന്നു ;ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് ഇംഗ്ലീഷ് താരം എത്തുന്നു  (1 hour ago)

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (1 hour ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (2 hours ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (2 hours ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (2 hours ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (2 hours ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (2 hours ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (2 hours ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (3 hours ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (3 hours ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (4 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (4 hours ago)

Malayali Vartha Recommends