തൈറോയ്ഡ് ഉളളവര്‍ ഇവ ഒഴിവാക്കൂ
തൈറോയ്ഡ് കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ്. നമ്മുടെ ഭക്ഷണം ഉള്‍പ്പടെയുളളവ തൈറോയ്ഡിന് കാരണമാകുന്നുണ്ട്. മരുന്നിനൊപ്പം ഭക്ഷണക്രമത്തിലും ജീവിതരീതികളിലും മാറ്റം വരുത്തിയാല്‍ തൈറോയ്ഡ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തടയാന്‍ സാധിക്കും. തൈറോയ്ഡ് പ്രശ്നമുള്ളവര്‍ കാബേജ്, ബ്രൊക്കോളി, കോളിഫ്ളവര്‍ എന്നീ പച്ചക്കറികള്‍ ഒഴിവാക്കുക.
കാരണം ഇവയില്‍ അടങ്ങിയിരിക്കുന്ന ഗോയ്റ്ററൊജെന്‍സ് എന്ന പദാര്‍ഥം ശരീരം അയോഡിന്‍ ആഗിരണം ചെയ്യുന്നതിനെ തടയുകയും രോഗാവസ്ഥ മൂര്‍ച്ഛിക്കുന്നതിന് കാരണമാകുകയും ചെയ്യും. പുകവലി, അമിതമായ മദ്യപാനം, സ്ത്രീകള്‍ ഉപയോഗിക്കുന്ന ഗര്‍ഭനിരോധന ഗുളികള്‍ എന്നിവയും തൈറോയ്ഡിന് കാരണമാണ്. അമിതമായി ടെന്‍ഷന്‍ തോന്നുമ്പോള്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ ഉണ്ടാകുകയും ഇത് തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha