Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

നീന്തൽ പ്രേമികളുടെ പേടിസ്വപ്നമായി സ്വിമ്മേഴ്സ് ഇച്ചിങ് : കരുതിയിരിക്കാം , പ്രതിരോധിക്കാം

28 DECEMBER 2017 05:25 PM IST
മലയാളി വാര്‍ത്ത

ദൈനംദിന ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള അലർജി കൊണ്ട് ബുദ്ധിമുട്ടാത്തവർ ചുരുക്കമാണ്. ശരീരത്തിൽ പ്രവേശിക്കുന്ന പലതരം പ്രോട്ടീനുകളോട് ശരീരം അസാധാരണമായി പ്രതികരിക്കുന്ന അവസ്ഥയാണ് അലർജി. അലർജി ബാധിക്കുന്ന ശരീരം വിവിധ പ്രതിപ്രവർത്തനങ്ങൾ പ്രകടിപ്പിക്കുന്നു. അലർജികളിൽ നമ്മൾ അധികം കേട്ടിട്ടില്ലാത്തതും എന്നാൽ വളരെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമായ ഒന്നാണ് സ്വിമ്മേഴ്സ് ഇച്ചിങ്. സ്വിമ്മേഴ്സ് ഇച്ചിങ് പ്രധാനമായും നീന്തലിനും മറ്റുമായി അധികനേരം കുളങ്ങൾ പുഴകൾ തുടങ്ങിയ ജലസ്ത്രോതസ്സുകളിൽ സമയം ചിലവിടുന്നവരിൽ സാധാരണയായി കണ്ടു വരുന്നു.

വൈദ്യശാസ്ത്രം സെര്‍കാരിയല്‍ ഡെര്‍മാറ്റൈറ്റിസ് എന്ന് പേരിട്ട് വിളിക്കുന്ന സ്വിമ്മേഴ്സ് ഇച്ചിങ് പക്ഷികൾ സസ്തനികൾ എന്നിവയുടെ ശരീരത്തിൽ കാണപ്പെടുന്ന പരാദങ്ങളോടുള്ള അലർജി മൂലം ഉണ്ടാകുന്നു. ശരീരത്തിൽ ചുവന്ന നിറത്തിൽ കാണപ്പെടുന്ന തടിപ്പുകളോ പാടുകളോ ആണ് ലക്ഷണം. പരാദങ്ങളുടെ ലാർവകൾ വഹിക്കുന്ന ഒച്ചുകൾ ജലസ്ത്രോതസ്സുകളിൽ എത്തി അണുക്കൾ ജലത്തിൽ കലരാൻ കാരണമാകുന്നു. ഇത്തരത്തിൽ മലിനമായ ജലത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്യുന്നത് വഴി മനുഷ്യശരീരത്തിൽ അണുബാധ ഉണ്ടാകുന്നുന്നു.

താറാവ്, വാത്തുകള്‍ എന്നീ പക്ഷികളുടെയും മരപ്പട്ടിയുടെ വർഗ്ഗത്തിൽ പെട്ട ചില സസ്തനികളുടെയും രക്തത്തില്‍ ജീവിക്കുന്ന പരാദങ്ങളുടെ മുട്ട പക്ഷികളുടെയും സസ്തനികളുടെയും വിസര്‍ജ്യത്തിലൂടെ വെളിയിലെത്തുന്നു. മുട്ട വിരിഞ്ഞ് ലാര്‍വകള്‍ ആകുന്ന ഘട്ടം ചില പ്രത്യേക വര്‍ഗത്തിലുള്ള ഒച്ചുകളുടെ ശരീരം താൽക്കാലിക വാസസ്ഥലമാക്കുന്നു. ഈ ഒച്ചുകള്‍ ജലസ്രോതസ്സുകളില്‍ എത്തുമ്പോള്‍, ജലത്തിൽ കലരുന്ന ലാർവകൾ വളരെ വേഗം മനുഷ്യരുടെ ചര്‍മ്മവുമായി സമ്പര്‍ക്കത്തിലാവാറുണ്ട്. പുതിയ അതിഥിയോട് ശരീരം പ്രതികരിക്കുമ്പോഴാണ് സ്വിമ്മേഴ്സ് ഇച്ച്‌ എന്ന അവസ്ഥ ഉണ്ടാകുന്നത്.

സ്വിമ്മേഴ്സ് ഇച്ചിങ് : അപകടസാധ്യതാ ഘടകങ്ങൾ

തീരത്തോട് അടുത്ത സ്ഥലങ്ങളിലും ആഴം കുറഞ്ഞ ഇടങ്ങളിലും, പരാദങ്ങൾ കൂടുതലായി കാണപ്പെടും. ഇത്തരം മേഖലയിൽ നീന്തുന്നത് അലർജി വരാനുള്ള സാധ്യത കൂട്ടുന്നു.

ആഴം കുറഞ്ഞ വെള്ളത്തില്‍ നീന്താനും കളിക്കാനും ഇഷ്ടപ്പെടുന്നതിനാൽ കുട്ടികൾക്കാണ് അപകടസാധ്യത കൂടുതല്‍.

ലക്ഷണങ്ങൾ, രോഗനിർണയം :

ശരീരത്തിൽ എരിച്ചിലും ചൊറിച്ചിലും അനുഭവപ്പെടുക
ത്വക്കിൽ അങ്ങിങ്ങായി ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുക
തൊലിപ്പുറത്തെ ചുവന്ന കുരുക്കൾ

സ്വിമ്മേഴ്സ് ഇച്ചിങ് നിർണയിക്കാൻ പ്രത്യേക മാർഗ്ഗങ്ങൾ അവലംബിക്കാറില്ല. മറ്റ് പല അലർജികളോടും സാമ്യമുള്ള ലക്ഷണങ്ങളായതിനാൽ രോഗനിർണയം എളുപ്പമല്ല.

സ്വിമ്മേഴ്സ് ഇച്ചിങ് ചികിൽസാ വിധികൾ

ഇതിന് പ്രത്യേക ചികിത്സ ആവശ്യമില്ല. ലളിതമായ വീട്ടു ചികിത്സകളാണ് പലപ്പോഴും നിർദ്ദേശിക്കാറുള്ളത്. ഒപ്പം രോഗനിയന്ത്രണവും പ്രതിരോധവുമാണ് പ്രധാനം.

ഐസ് പായ്ക്ക് പോലെയുള്ള കോള്‍ഡ് കംപ്രസ്സുകള്‍ ഉപയോഗിക്കുക
കുളിക്കുന്ന വെള്ളത്തിൽ ഇന്തുപ്പ് അല്ലെങ്കില്‍ അപ്പക്കാരം ചേർക്കുക
ചൊറിച്ചില്‍ നിയന്ത്രിക്കാനുള്ള ലോഷനുകൾ, കോര്‍ട്ടിക്കോസ്റ്റിറോയിഡ് ക്രീം എന്നിവ പുരട്ടുക
കോളോയിഡല്‍ ഓട്ട്മീല്‍ ഉപയോഗിച്ചുള്ള കുളി നല്ലതാണ്
ചര്‍മ്മത്തില്‍ ചൊറിയുന്നത് പോറലുകളും അനുബന്ധ അണുബാധകളും ഉണ്ടാക്കുന്നതിനാൽ ചൊറിച്ചിൽ ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാം. തീവ്രതയുള്ള സാഹചര്യങ്ങളിൽ ഡോക്ടർമാർ സ്റ്റിറോയിഡുകളും ആന്‍റിബയോട്ടിക്കുകളും ശുപാർശ ചെയ്യാറുണ്ട്.


ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ സ്വിമ്മേഴ്സ് ഇച്ചിങ്ങിനെ പ്രതിരോധിക്കാൻ സാധിക്കും. മലിന ജലം നിറഞ്ഞതും സുരക്ഷിതമല്ലാത്തതുമായ ജലസ്രോതസ്സുകളില്‍ നീന്താതിരിക്കുക. ഒച്ചുകള്‍ നിറഞ്ഞ വെള്ളത്തില്‍ ഇറങ്ങുകയും നീന്തുകയും ചെയ്യാതിരിക്കുക. നീന്താൻ ഇറങ്ങും മുൻപ് ജലം ക്ലോറിനേറ്റ് ചെയ്തിട്ടുണ്ടോ തീരങ്ങളിൽ ഒച്ചുകൾ കാണപ്പെടുന്നുണ്ടോ എന്നീ കാര്യങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്താം. നീന്തല്‍ കഴിയുന്ന ഉടന്‍, ചൂട് വെള്ളത്തില്‍ കുളിക്കുകയും ശരീരം വൃത്തിയായി തുടയ്ക്കുകയും ചെയ്യുന്നത് അണുബാധ ഉണ്ടാകുന്നത് തടയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും 300 സീറ്റ് കിട്ടുമെന്നാണ് ഇപ്പോള്‍ പറയുന്നത്; തിരുവനന്തപുരത്തെ പ്രസംഗത്തില്‍ നിങ്ങള്  (2 minutes ago)

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം!!!! മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക  (17 minutes ago)

ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...  (21 minutes ago)

പ്രതികൂല കാലാവസ്ഥയിൽ വലഞ്ഞ ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ നൽകി യൂണിയൻ കോപ്...  (30 minutes ago)

തായ്‌വാനെ പിടിച്ചുകുലുക്കി തുടർ ഭൂചലനങ്ങൾ.... കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തായ്‌വാന്റെ കിഴക്കൻ തീരത്ത് 80ലധികം ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത്...  (35 minutes ago)

സഹോദരിയെ കൊലപ്പെടുത്തിയ ശേഷം, മറവ് ചെയ്ത ഇടത്ത് വരാന്ത പണിയാൻ പദ്ധതിയിട്ട് പ്രതി:- റോസമ്മയുടെ സ്വർണം സംബന്ധിച്ചും അന്വേഷണം....  (38 minutes ago)

കോട്ടയത്ത് നിന്നും ഇരിഞ്ഞാലക്കുട ജില്ലാ ജഡ്ജിയായി പ്രമോഷൻ ട്രാൻസ്ഫർ ലഭിച്ചു ; ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിവീജാ സേതുമോഹന് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി  (45 minutes ago)

നിരന്തര കുറ്റവാളിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കി; തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ്  (48 minutes ago)

85 വയസ്സിന് മുകളിലുള്ളവരും, മറ്റ് ശാരീരിക അസ്വസ്ഥത നേരിടുന്നവരുമായ ആളുകളുടെ വീടുകളിൽ എത്തി വോട്ട് ശേഖരിക്കുന്നതിന് വേണ്ടി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ വിലയിരുത്തി; ജില്ലാ പോലീസ് മേധാവ  (53 minutes ago)

സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...  (55 minutes ago)

കിട്ടിയത് കോടികൾ  (1 hour ago)

ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്; ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു  (1 hour ago)

സ്വര്‍ണവില കുത്തനെ കുറഞ്ഞു.  (1 hour ago)

ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...  (1 hour ago)

ബിഡിജെഎസിനെ വിമർശിച്ച് സി പി എം ജില്ലാ സെക്രട്ടറിയുടെ പേരിൽ നോട്ടീസ് പുറത്തിറക്കി; കോട്ടയത്ത് ബി ഡി ജെ എസിനെതിരെ സി പി എം  (1 hour ago)

Malayali Vartha Recommends