Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണുകളുടെ ആരോഗ്യ സംരക്ഷണത്തിന് .....

20 APRIL 2018 01:04 PM IST
മലയാളി വാര്‍ത്ത

തിളക്കത്തോടെയുള്ള കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ഒരു വ്യക്തിയുടെ കണ്ണില്‍ അയാളുടെ ആരോഗ്യം പ്രതിഫലിക്കുമെന്നാണ് പറയുന്നത്. പഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ അവയവമാണ്‌ കണ്ണുകള്‍. ഒരു വ്യക്‌തിയുടെ മനസ്‌ അയാളുടെ കണ്ണുകളില്‍ വായിച്ചറിയാം.

കണ്ണിന്‍റെ ആരോഗ്യത്തിന് പ്രധാനമായും വേണ്ടത് വൈറ്റമിന്‍ എ, വൈറ്റമിന്‍ ഡി എന്നിവയാണ്. അതുകൊണ്ടുതന്നെ ഇലക്കറികള്‍ പച്ചക്കറികള്‍, മത്സ്യം തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ഇതില്‍ ഏറ്റവും പ്രധാനം ഉറക്കമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കും. കണ്ണുകള്‍ക്ക് ചുറ്റും കറുപ്പ് നിറം വരുന്നതിനും ഇത് കാരണമാകും.

ചീരയുള്‍പ്പെടെയുളള ഇലക്കറികളില്‍ ധാരാളം ആന്‍റി ഒക്സിഡന്‍റുകളും വൈറ്റമിന്‍ സിയും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇവ തിമിരമുള്‍പ്പെടെയുളള നേത്ര രോഗങ്ങളെ തടയുമെന്ന് മാത്രമല്ല അള്‍ട്രാ വയലയറ്റ് രശ്മികളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.

കണ്ണിന് ചുറ്റും കറുത്ത നിറം ഉണ്ടെങ്കില്‍ ബദാം എണ്ണയും നാരങ്ങാനീരുമോ, തക്കാളി നീരും നാരങ്ങാനീരുമോ, ഗ്ലീസറിനും തേനുമോ അല്ലെങ്കില്‍ പാലും നാരങ്ങാനീരുമോ യോജിപ്പിച്ചു പുരട്ടാം .

മൂന്ന്‌ അല്ലെങ്കില്‍ നാല്‌ നന്ത്യാര്‍വട്ടപ്പൂക്കള്‍ ശുദ്ധജലത്തിലിട്ട്‌ രാത്രി മുഴുവന്‍ വയ്‌ക്കുക. പിറ്റേന്ന്‌ പൂവ്‌ മാറ്റിയ ശേഷം ഈ വെള്ളം കൊണ്ട്‌ കണ്ണ്‌ കഴുകുക. നേത്രരോഗങ്ങള്‍ തടയാനും കണ്ണിന്റെ തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും സാധിക്കും.

പാദങ്ങളിലെ ചില നാഡികള്‍ കണ്ണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കുളിക്കുന്നതിനു മുമ്പായി കാലിനടിയില്‍ എണ്ണ പുരട്ടി മൃദുവായി മസാജ്‌ ചെയ്യുന്നത്‌ കണ്ണിന്റെ ആരോഗ്യത്തിന്‌ നല്ലതാണ്‌. കാലുകള്‍ കഴുകി വൃത്തിയായി സൂക്ഷിക്കുക. പാദങ്ങള്‍ക്ക്‌ ആഘാതം ഏല്‍ക്കാതെ ശ്രദ്ധിക്കുക.

കാരറ്റ്‌ നീര്‌ തേന്‍ ചേര്‍ത്ത്‌ പതിവായി കണ്ണിനടിയില്‍ പുരട്ടി പത്ത്‌ മിനിറ്റിനു ശേഷം കഴുകിക്കളയുക.

പഞ്ഞി തണുത്ത കട്ടന്‍ചായയിലോ പനിനീരിലോ മുക്കി മുക്കി കണ്‍പോളകളില്‍ കുറച്ച്‌ നേരം വെച്ചാല്‍ കണ്ണുകളുടെ ക്ഷീണം മാറും. ഉരുളക്കിഴങ്ങ് ചെറുതായരിഞ്ഞതും വെള്ളരിക്ക വട്ടത്തില്‍ മുറിച്ചതും ഇത് പോലെ കണ്ണിന് മുകളില്‍ വെയ്ക്കാം.

വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച്, മാതള നാരങ്ങ തുടങ്ങിയവയും കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. നേത്ര കോശങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും ഈ പഴങ്ങള്‍ കഴിക്കുന്നതിലൂടെ സാധ്യമാകുന്നു.

നിത്യവും കണ്ണെഴുതുക. നേത്രത്തില്‍ അടിഞ്ഞുകൂടി ക്രമേണ നേത്രരോഗത്തിന്‌ കാരണമായേക്കാവുന്ന അഴുക്കുകളെ ഫലപ്രദമായി പുറത്തുകളഞ്ഞ്‌ കണ്ണ്‌ ശുദ്ധമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (4 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (5 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (5 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (5 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (5 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (5 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (5 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (5 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (9 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (9 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (9 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (11 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (12 hours ago)

Malayali Vartha Recommends