Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...


മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

ഇനി മൈഗ്രൈൻ രോഗികൾക്ക് ആശ്വസിക്കാം .....

20 APRIL 2018 04:43 PM IST
മലയാളി വാര്‍ത്ത

ഒരുകൂട്ടം ലക്ഷണങ്ങള്‍ ഒരുമിച്ച് ഒരാളില്‍ തീവ്രമായി പ്രകടമാക്കുന്ന മൈഗ്രേന്‍ ആണ് തലവേദനകളില്‍ പ്രമുഖന്‍. വളരെ പുരാതനകാലംമുതലെ മൈഗ്രേന്‍ കണ്ടുവരുന്നു. തലയോട്ടിയുടെ പകുതിഭാഗത്തെ ബാധിക്കുന്നതിനാല്‍ ആയുര്‍വേദത്തില്‍ "അര്‍ധാവഭേദകം' എന്നും ഗ്രീക്കില്‍ "ഹെമിക്രേനിയ' എന്നും മൈഗ്രേന്‍ അറിയപ്പെടുന്നു. മിക്കപ്പോഴും നെറ്റിയുടെ ഒരുവശത്തുനിന്നാണ് വേദന തുടങ്ങുക. ക്രമേണ ഇത് മറുവശത്തേക്കും തലയുടെ പിന്‍ഭാഗത്തേക്കുമൊക്കെ വ്യാപിക്കാന്‍ തുടങ്ങും.

മൈഗ്രേന്‍ രോഗികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. സ്വയം കുത്തിവയ്ക്കാന്‍ സഹായിക്കുന്ന ഒരു മരുന്ന് മൈഗ്രേന്‍ ഭീകരതയില്‍ നിന്നു രക്ഷയാകുന്നു. തലച്ചോറിലേക്കുള്ള പെയിന്‍ സിഗ്നലുകളെ ബ്ലോക്ക്‌ ചെയ്തു മൈഗ്രേന്റെ ആധിക്യം കുറയ്ക്കുകയാണ് ഈ മരുന്ന് ചെയ്യുന്നത്. ഇത് വേദന ക്രമാതീതമായി കുറയ്ക്കുന്നു.പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണ് മൈഗ്രേന്‍ ഏറ്റവുമധികം കാണപ്പെടുന്നത്. പ്രമേഹരോഗികളുടെല ഇൻസുലിൻ പോലെ സ്വയം കുത്തിവയ്ക്കാന്‍ സാധിക്കുന്നതാണ് ഈ മരുന്ന്. മൈഗ്രേനു ചികിത്സകള്‍ നടത്തിയിട്ടും ഫലം കാണാതെ പോയ ആളുകളിലാണ് ഈ മരുന്ന് പരീക്ഷിച്ചത്. ഇവരില്‍ എല്ലാവർക്കും ഇത് ഫലം ചെയ്തു

തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ വലിഞ്ഞ് മുറുകുന്നതിനാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുകയും രക്തത്തിലൂടെ തലച്ചോറിലെത്തുന്ന ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്യുന്നു. ഈ കുറവ് പരിഹരിക്കുന്നതിനായി ചില രക്തക്കുഴലുകള്‍ കൂടുതല്‍ വികസിക്കും. രക്തക്കുഴലുകള്‍ക്ക് ഇങ്ങനെയുണ്ടാകുന്ന ചുരുക്കവും വികാസവുമാണ് രോഗകാരണം. മൈഗ്രേന്‍ രോഗികളില്‍ മിക്കവാറും പേര്‍ക്ക് തലവേദന തുടങ്ങുന്നതിനുമുമ്പായി ചില ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ട്. അതിനാല്‍ മൈഗ്രേന്റെ സൂചനയാണിതെന്ന് തിരിച്ചറിയാന്‍ പലര്‍ക്കും കഴിയാറുമുണ്ട്.


വിശപ്പില്ലായ്മ, കടുത്ത ക്ഷീണം, കൈകാലുകള്‍ക്ക് ബലക്കുറവ്, ശബ്ദംകേള്‍ക്കുമ്പോഴും വെളിച്ചം കാണുമ്പോഴും അസ്വസ്ഥത, മുഖത്തും കൈകാലുകളിലും തരിപ്പ്, മരവിപ്പ്, മുഖം ചുവന്നുതുടുക്കുക, മുഖത്ത് ചൂട് അനുഭവപ്പെടുക, കണ്ണില്‍ ഇരുട്ട് നിറയുക, പ്രകാശരശ്മികള്‍ വളഞ്ഞുപുളഞ്ഞ് സഞ്ചരിക്കുന്നതായി തോന്നുക, ശക്തമായ മിന്നല്‍പോലെ തോന്നുക, തീപ്പൊരി ചിതറുന്നതുപോലെ ചില പ്രകാശരേണുക്കള്‍ കാണുക ഇവയൊക്കെയാണ് ലക്ഷണങ്ങളായി അനുഭവപ്പെടുന്നത്.

അതുപോലെ മൈഗ്രേന്‍ വേദനയുടെ കാഠിന്യം കുറയ്ക്കാനും ചില ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ട്. ആവിയില്‍ പുഴുങ്ങിയ ഏത്തപ്പഴം, ഇലക്കറി, മുഴുധാന്യങ്ങള്‍, മുട്ട, ഓട്സ്, ബദാം, ഇഞ്ചി, കപ്പലണ്ടി, എള്ള്, മത്തി, അയല, ഇവ നല്ല ഫലം തരും. ധാരാളം വെള്ളം കുടിക്കാനും കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും മൈഗ്രേന്‍ സാധ്യതയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിട്ടയില്ലാത്ത ഉറക്കം, കൂടുതല്‍ ഉറക്കം, ഉച്ചയുറക്കം, ഉറക്കത്തിന്റെ തുടര്‍ച്ച നഷ്ടമാകുക ഇവ മൈഗ്രേന്‍ തീവ്രമാകാന്‍ കാരണമാകാറുണ്ട്. സ്ത്രീകളില്‍ സ്ത്രൈണ ഹോര്‍മോണ്‍നിലയിലുള്ള വ്യതിയാനങ്ങള്‍ മൈഗ്രേന് പ്രേരകമാകാറുണ്ട്. അസഹ്യമായ ചൂട്, അതിശൈത്യം, കടല്‍നിരപ്പില്‍നിന്ന് ഉയര്‍ന്ന സ്ഥലം തുടങ്ങിയവയും ചിലരില്‍ മൈഗ്രേന്‍ ഉദ്ദീപനമാകുന്നുണ്ട്. വിഷാദം, ദുഃഖം, മറ്റ് സമ്മര്‍ദങ്ങള്‍ ഇവയും മൈഗ്രേനിലേക്ക് നീങ്ങാറുണ്ട്. വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ വായിക്കുക, കാഴ്ചപ്രശ്നമുള്ളവര്‍ കണ്ണടയില്ലാതെ വായിക്കുക, കംപ്യൂട്ടര്‍ മോണിറ്ററിലെ കടുത്ത പ്രകാശം കൂടുതല്‍ ഏല്‍ക്കുക ഇവയും മൈഗ്രേന്‍ സാധ്യത കൂട്ടാറുണ്ട്. പുകവലി, മദ്യപാനം ഇവ മൈഗ്രേന്‍ കൂട്ടും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (37 minutes ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (46 minutes ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (54 minutes ago)

ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (1 hour ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (1 hour ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (2 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (3 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (3 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (3 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (4 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (4 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (4 hours ago)

Malayali Vartha Recommends