മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വിഷാദ രോഗം
ഒട്ടുമിക്കവരിലും കണ്ട് വരുന്ന ഒരു അവസ്ഥയാണ് വിഷാദരോഗം.ഇത്തരക്കാര്‍ എപ്പഴും ഏകാന്തമായി ഇരിക്കാനാണ് ആഗ്രഹിക്കുക.എന്നാല്‍ നല്ല പങ്കാളിയൊ സൗഹൃദമൊ ഉണ്ടെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.ഇപ്പോഴും ഒറ്റക്കിരിക്കുകയാണ് ഇവരുടെ താല്പര്യം . എന്നാല്‍ ഇത്തരം അവസ്ഥയിലേക്ക് എത്തിപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ് ഏറ്റവും നല്ലത്.ഈ അവസ്ഥയിലേക്ക് എത്താതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ശക്തമായ സൗഹൃദം ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും വരാതിരിക്കാനും സഹായിക്കും.സ്വന്തം പ്രശ്‌നങ്ങള്‍ പങ്കുവക്കുന്നതോടൊപ്പം അവരുടെ പ്രശ്‌നങ്ങള്‍ കൂടി കേള്‍ക്കുന്നത് നിങ്ങളുടെ വിഷാദത്തെ കുറക്കാന്‍ സഹായിക്കും.
യോഗ,മെഡിറ്റേഷന്‍ തുടങ്ങിയവ ശീലിക്കുന്നത് നല്ലതാണ്.
ഒറ്റക്കിരിക്കാന്‍ തോന്നുമ്ബോള്‍ പാട്ട് കേള്‍ക്കുന്നതും ഇടക്കിടെ വെള്ളം കുടിക്കുന്നതും വിഷാദത്തെ ചെറുക്കാന്‍ വളരെ സഹായകമായ വഴിയാണ്.
ജീവിതത്തിന് ചില ചിട്ടകൾ കൊടുക്കുക,നേരത്തെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുക.
നടത്തം,ജോഗിംഗ്,നീന്തൽ ഇവയിലേതെങ്കിലും മൂന്ന് മിനിറ്റ് ചെയ്യുക.ഇത് സ്‌ട്രെസ്സിനെതിരെ പോരാടുന്ന എൻഡോർഫിൻ പോലുള്ള ഹോർമോണുകളുടെ ഉൽപാദനം കൂട്ടുന്നു.
ഉത്തരവാദിത്തങ്ങൾ ഒന്നും ഇല്ലെങ്കിൽ എന്തെങ്കിലും ഏറ്റെടുക്കുക.എന്നെ ഒന്നിനും കൊള്ളില്ല, വിലയില്ലാത്തവൻ, പരാജിതൻ, ഞാൻ ആര്ക്കും വേണ്ടാത്തവൻ ഇങ്ങനെയുള്ള ചിന്തകൾ മാറ്റുക.പൂർണതയോ, മത്സര ബുദ്ധിയോ വേണ്ടെന്നു വെയ്ക്കുക
ഈ വിഷാദ രോഗം സ്വയം വിചാരിച്ചാൽ തന്നെ നമ്മൾ മാറ്റി നിർത്താൻ സാധിക്കും.അത് മറി കടക്കുക വളരെ എളുപ്പമുള്ള കാര്യം ആണ് .കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുമ്പോൾ, രോഗം പിടിപെടുമ്പോൾ, ജോലി നഷ്ടപ്പെടുമ്പോൾ, സാമ്പത്തിക പ്രശ്നങ്ങളിൽപെട്ടുഴലുമ്പോൾ തുടങ്ങി പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കി തീർക്കാറുണ്ട്.
https://www.facebook.com/Malayalivartha