Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

പ്രമേഹത്തെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

06 JUNE 2018 01:53 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ സമൂഹത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന ജീവിതശൈലി രോഗങ്ങളില്‍ ഒന്നാണ് പ്രമഹം. പ്രായ ലിംഗഭേതമന്യ എല്ലാവരും ഇന്ന് ഈ രോഗത്തിന് അടിമകളായിത്തീരുന്നു

പ്രമേഹത്തെ പ്രൈമറി ഡയബറ്റിസ് എന്നും സെക്കന്ററി ഡയബറ്റിസ് എന്നും രണ്ടു തരത്തില്‍ പറയാറുണ്ട്. പ്രത്യേക കാരണങ്ങളോ രോഗങ്ങളോ ഒന്നുമില്ലാതെ പ്രമേഹം വരുന്ന അവസ്ഥയാണ് പ്രൈമറി ഡയബറ്റിസ്.

സെക്കണ്ടറി : എന്തെങ്കിലും രോഗാവസ്ഥയുടെ തുടര്‍ച്ചയായോ അല്ലെങ്കില്‍ ചികിത്സാവേളയിലോ ഉണ്ടാകുന്നതാണ് സെക്കണ്ടറി ഡയബറ്റിസ്.

പൊതുവില്‍ കുട്ടികളിലും ചെറുപ്പക്കാരിലും ഇതു കാണപ്പെടുന്നുണ്ട്. ആകെയുള്ള പ്രമേഹരോഗികളില്‍ അഞ്ചു ശതമാനം ഈ വിഭാഗക്കാരാണ്. കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ ജുവനൈല്‍ ഡയബറ്റിസ് എന്നും പറയാറുണ്ട്.

ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പാന്‍ക്രിയാസിലെ ഐലറ്റ്‌സ് ഓഫ് ലാംഗര്‍ ഹാന്‍സിലെ ബീറ്റാ കോശങ്ങള്‍ നശിച്ചുപോകുന്നതാണ് ഇതിന് കാരണം. എന്തുകൊണ്ടാണ് ഇതെന്നതിന്റെ കാരണങ്ങള്‍ വ്യക്തമല്ല

30 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണ് ഈ പ്രമേഹം കാണാറുള്ളത്. ഇപ്പോള്‍ 1820 വയസ്സില്‍ത്തന്നെ ടൈപ്പ് 2 പ്രമേഹം വരുന്നത് സാധാരണമായിട്ടുണ്ട്. സ്ത്രീകളില്‍ പ്രമേഹത്തിന്റെ തോത് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തിരിക്കുന്നു.

അച്ഛനും അമ്മക്കും പ്രമേഹമുണ്ടെങ്കില്‍ മക്കള്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത 90 മുതല്‍ 100 ശതമാനം വരെയാണ്

ശരീരഭാരം കൂടുന്നതിനനുസരിച്ച് ജീവല്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിന് കൂടുതല്‍ ഇന്‍സുലിന്‍ ആവശ്യമായി വരും. എന്നാല്‍ ഭാരം കൂടുന്നതിനനുസരിച്ച് ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വര്‍ധിക്കുകയില്ല. തടി കൂടിയവരുടെ വലിയ കൊഴുപ്പ് കൂടിയ കോശങ്ങളില്‍ ഇന്‍സുലിന്‍ അപര്യാപ്തത ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പ്രമേഹം ഉണ്ടോ എന്നറിയാന്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അറിയണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്വാഭാവിക അളവില്‍ നിന്നും കൂടിയിരിക്കുന്നതാണ് പ്രമേഹം ബാധിക്കുന്നുവെന്നതിന്റെ ആദ്യ ലക്ഷണം. ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ ഒരാഴ്ച കൊണ്ടോ ഒരു മാസത്തിനകമോ മനസ്സിലാക്കാന്‍ കഴിയും.

ടൈപ്പ് 2 പ്രമേഹം പക്ഷേ ശരീരത്തില്‍ ദോഷഫലങ്ങള്‍ ഉളവാക്കി തുടങ്ങുന്നതു വരെയും ശ്രദ്ധയില്‍ പെടാതെ പോകും. പ്രാഥമിക ലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തത്ര സൂക്ഷ്മമായിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഗ്ലൂക്കോസ് സ്വാംശീകരിക്കുന്നതില്‍ ഇന്‍സുലിന്റെ പങ്ക് വളരെ പ്രധാനമാണ്. ഇന്‍സുലിന്‍ വേണ്ടത്ര ലഭിക്കാതെ വരികയോ അല്ലെങ്കില്‍ കോശങ്ങള്‍ ഇന്‍സുലിനെ പ്രതിരോധിക്കുകയോ ചെയ്യുമ്പോള്‍ കോശങ്ങള്‍ക്ക് ഗ്ലൂക്കോസ് ഉപയോഗിക്കാന്‍ കഴിയാതെ വരികയും അത് വിശപ്പിനും ക്ഷീണത്തിനും കാരണമാവുകയും ചെയ്യും.

ആരോഗ്യമുള്ള ഒരു വ്യക്തിയുടെ വൃക്കകള്‍ രക്തത്തിലെ പഞ്ചസാര വീണ്ടും വലിച്ചെടുക്കും. എന്നാല്‍, രക്തത്തിലെ പഞ്ചസാരയുടെ തോത് കൂടുതലായിരിക്കുന്ന സാഹചര്യത്തില്‍, ശരീരം കൂടുതലായുള്ള ഗ്ലൂക്കോസ് മൂത്രത്തിലൂടെ പുറന്തള്ളും. ഇതിന്റെ ഫലമായി ഇടക്കിടെ മൂത്രം ഒഴിക്കേണ്ടി വരുന്നതോടൊപ്പം അസാധാരണമായ ദാഹവും ഉണ്ടാകും

ശരീരത്തിലെ ജലാംശത്തിന്റെ തോതില്‍ അടിക്കടി ഉണ്ടാകുന്ന മാറ്റം കണ്ണുകളെ ബാധിക്കുകയും അതിന്റെ ഫലമായി കണ്ണിലെ ലെന്‍സുകള്‍ വീങ്ങുകയും കാഴ്ച മങ്ങുകയും ചെയ്‌തേക്കാം.

മൂന്നു രീതിയില്‍ രോഗം നിര്‍ണയിക്കുന്നു. 1. ഫാസ്റ്റിംഗ്: രാവിലെ ഭക്ഷണത്തിനു മുമ്പ് പരിശോധിക്കുന്ന ഗ്ലൂക്കോസിന് ഫാസ്റ്റിംഗ് ബ്ലഡ്ഷുഗര്‍ (FBS) എന്നു പറയുന്നു. എട്ടുമണിക്കൂര്‍ ഒന്നും കഴിക്കാതെ പരിശോധിക്കുന്ന രീതിയാണിത്. ഗ്ലൂക്കോസ് ലെവല്‍ ഏറ്റവും താഴ്ന്നിരിക്കുന്ന സമയമാണിത്.

110ല്‍ താഴെയായിരിക്കും നോര്‍മല്‍ ലെവല്‍. അതില്‍ കൂടുതലായാല്‍ പ്രമേഹാവസ്ഥയുണ്ടാകുന്നു. 2. ആഹാരത്തിനു ശേഷം: ആഹാരം കഴിച്ച് രണ്ടു മണിക്കൂറിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ നില 160 mg/dl താഴെയാണ്. അതിനു മുകളില്‍ പ്രമേഹത്തിന്റെ സാധ്യത കൂടുന്നു. 3. റാന്‍ഡം ബ്ലഡ്ഷുഗര്‍: രക്തത്തില്‍ ഷുഗര്‍ വല്ലാതെ കൂടിനില്‍ക്കുന്നവരില്‍ ഏതുസമയത്ത് പരിശോധിച്ചാലും അത് മനസ്സിലാക്കാനാകും. അതിനാണ് റാന്‍ഡം ബ്ലഡ്ഷുഗര്‍ എന്ന് പറയുക.

ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇന്‍സുലിന്‍ ഉപയോഗിക്കുന്ന ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കാവുന്നതാണ്. ഇന്‍സുലിന്‍ കുത്തിവയ്പ് അല്ലാതെ ഗുളിക രൂപത്തിലും മറ്റ് ഓറല്‍ മെഡിക്കേഷനായും ലഭ്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (7 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (9 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (10 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (10 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (10 hours ago)

ദൃശ്യങ്ങൾ പുറത്ത്  (10 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (10 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (10 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (10 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (12 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (12 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (13 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (13 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (13 hours ago)

Malayali Vartha Recommends