Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ സംഘർഷം...സി.ആർ.മഹേഷ് എം.എൽ.എ.യ്ക്ക് പരിക്കേറ്റു...എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്...നാല്‌ പോലീസുകാർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്‌...


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്... സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ഇഡി...ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എം വർ‌​ഗീസിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു...തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർ‌ദ്ദേശം..


കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...


ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്

വേനല്‍ക്കാലത്ത് ആരോഗ്യം സംരക്ഷിക്കാന്‍ 10 തരം പഴവര്‍ഗ്ഗങ്ങള്‍!

03 APRIL 2017 11:41 AM IST
മലയാളി വാര്‍ത്ത

വേനല്‍കാലത്ത് ഒട്ടുമിക്കയാള്‍ക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് നിര്‍ജലീകരണം. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്‍സില്‍ ഒന്നാണ് വെള്ളം. ആരോഗ്യവാനായ ഒരാളുടെ ശരീരത്തിന്റെ 60-70ശതമാനം വരെ വെള്ളമുണ്ടായിരിക്കും. ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍, ഓക്‌സിജന്‍ വഹിച്ചു കൊണ്ട് പോകാന്‍, മാലിന്യം നീക്കം ചെയ്യാന്‍, കോശങ്ങളുടെ നിര്‍മാണത്തിന്, ശരിയായ ദഹനത്തിനും ആഗീരണത്തിനും എല്ലാം വെള്ളം കൂടിയേ തീരു.

വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഉത്തമ മാര്‍ഗമാണ്. എന്നിരുന്നാലും ജലാംശം കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷണം നല്‍കാനും വിശപ്പു ശമിപ്പിക്കാനും സഹായിക്കുന്നു. നമുക്കു ചുറ്റുമുള്ള മിക്ക പഴങ്ങളിലും 80% മുകളില്‍ ജലാംശമുണ്ട്. ഇവ കഴിക്കുന്നത് ധാരാളം വെള്ളവും ആവശ്യത്തിനു നാരുകളും വൈറ്റമിനുകളും മിനറലുകളും ആന്റിഓക്‌സിഡന്റുകളും വളരെ കുറച്ചു മാത്രം കലോറിയില്‍ കിട്ടുകയും വിശപ്പു ശമിക്കുകയും ചെയ്യുന്നു.

തണ്ണിമത്തന്‍...

94-95% വരെ ജലാംശമുള്ള തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ ദാഹമകറ്റുന്നതിനോടൊപ്പം വിശപ്പും ശമിക്കുന്നു. കലോറി കുറഞ്ഞ വൈറ്റമിനും മിനറലും തണ്ണിമത്തനില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഒപ്പം തന്നെ citrillune ഉം lycopene എന്നീ ശക്തമായ plant സംയുക്തങ്ങളാല്‍ സംപുഷ്ടമാണ് തണ്ണിമത്തന്‍. മെച്ചപ്പെട്ട മെറ്റബോളിക് ഹെല്‍ത് നല്‍കാനും രക്തസമ്മര്‍ദം കുറയ്ക്കാനും വ്യായാമ ശേഷം പേശികളില്‍ ഉണ്ടാകുന്ന വിപത്ത് കുറയ്ക്കാനും തണ്ണിമത്തന്‍ സഹായിക്കുന്നു. തണ്ണിമത്തനിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിനും അര്‍ബുദം പ്രതിരോധിക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും ത്വക്കിന്റെയും മുടിയുടെയും ആരോഗ്യത്തിനും നല്ലതാണ്.

സ്‌ട്രോബറി... 

ജ്യൂസി ഗുണത്തോടു കൂടിയ സ്‌ട്രോബറിയില്‍ 91.5-92.5 ശതമാനംവരെ ജലാംശമുണ്ട്. വൈറ്റമിന്‍ സിയും മാംഗനീസും ഫോളേറ്റും പൊട്ടാസ്യവും ചെറിയ അളവില്‍ മറ്റു വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്ന സ്‌ട്രോബറിയില്‍ ധാരാളം ആന്റിഓക്‌സിഡന്റും പ്ലാന്റ് സംയുക്തങ്ങളുമുണ്ട്. ഇവയെല്ലാം കൂടി സ്‌ട്രോബറിയെ ഒരു സൂപ്പര്‍ഫുഡ് ആക്കി മാറ്റുന്നു. ഇവയിലെ അന്നജത്തില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. സ്‌ട്രോബറിയില്‍ പൊതുവേ ഗ്ലൈസീമിക്ഇന്‍ഡക്‌സ് കുറഞ്ഞ ഒരു പഴം കൂടിയാണ്. അതിനാല്‍ മിതമായ തോതില്‍ പ്രമേഹരോഗികള്‍ക്കും കഴിക്കാം. ഇതു കൂടാതെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും എരിച്ചില്‍ കുറയ്ക്കാനും കാന്‍സറിനെ പ്രതിരോധിക്കാനും സ്‌ട്രോബറി സഹായിക്കുന്നു.

പപ്പായ...

വൈറ്റമിനുകളായ സി, എ, ബി എന്നിവയാല്‍ സമൃദ്ധയായ പപ്പായയില്‍ 91-92% വരെ ജലാംശമുണ്ട്. മിനറലുകളും നാരുകളും കൂടാതെ latex pappaye എന്ന എന്‍സൈമും ധാരാളം ആന്റിഓക്‌സിഡന്റുകളും പപ്പായയില്‍ ഉണ്ട്. പ്രോട്ടീനിന്റെ ദഹനത്തെ എളുപ്പമാക്കുവാനും മലബന്ധം തടയാനും അമിതവണ്ണം നിയന്ത്രിക്കാനും പപ്പായ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശക്തിക്കും ത്വക്കുകളുടെ സംരക്ഷണത്തിനും പപ്പായ ഉത്തമമാണ്. പ്രമേഹം ഉള്ളവര്‍ക്കും മിതമായ തോതില്‍ കഴിക്കാവുന്ന പപ്പായ കാന്‍സറിനെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒരു ഫലമാണ്.

ഓറഞ്ച്...

ഓറഞ്ച് നാരുകളുടെ സ്രോതസ്സു കൂടിയാണ്. അതിനാല്‍തന്നെ ഇവ നല്ല ദഹനാരോഗ്യവും തരുന്നു. പലവിധ വൈറ്റമിനുകളും മിനറലുകളും ഓറഞ്ചില്‍ കാണപ്പെടുന്നു. ഇവയില്‍ പ്രധാനപ്പെട്ടവ വൈറ്റമിന്‍ സി, തയാമിന്‍, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവയാണ്. ആന്റിഓക്‌സിഡന്റുകളുടെയും നാരുകളുടെയും കൂടി സ്രോതസായ ഓറഞ്ച് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. ഓറഞ്ചിലെ സിട്രേറ്റും സിട്രിക് ആസിഡും വൃക്കയില്‍ ഉണ്ടാകുന്ന ചില കല്ലുകളുടെ രൂപീകരണത്തെ തടയാന്‍ സഹായിക്കുന്നവയാണ്.

നെല്ലിക്ക...

ധാരാളം ന്യട്രിയന്‍സ് പോളിഫിനോള്‍, വൈറ്റമിന്‍, അയണ്‍ എന്നിവയാല്‍ സമൃദ്ധമായ നെല്ലിക്ക 87%-ത്തോളം ജലാംശം ഉള്ള ഫലവര്‍ഗ്ഗങ്ങള്‍ വരുന്ന ഒന്നാണ്. വൈറ്റമിന്‍ സി ധാരാളം ഉള്ളതിനാല്‍ രോഗപ്രതിരോധ ശക്തിക്കും ചര്‍മസംരക്ഷണത്തിനും മുടിവളര്‍ച്ചയ്ക്കും ഉത്തമമാണ്. ദഹനം എളുപ്പമാക്കാനും കാഴ്ചശക്തി കൂട്ടാനും നെല്ലിക്കാനീര് ഉപയോഗിച്ചു വരുന്നു. പ്രമേഹം, കൊളസ്‌ട്രോള്‍, കാന്‍സര്‍ എന്നീ രോഗം ഉള്ളവര്‍ക്കും ഉപയോഗിക്കാന്‍ ഉത്തമമായ ഒരു ഫലമാണ് നെല്ലിക്ക.

കൈതച്ചക്ക...

86%-87% വരെ ജലാംശമുള്ള കൈതച്ചക്ക വൈറ്റമിനുകളായ എ, ബി, സി, ഇ, ആയണ്‍, കാല്‍സ്യം, പൊട്ടാസ്യം എന്നിവയുടെ ഒരു ശേഖരം കൂടിയാണ്. ഇവ കൂടാതെ വിവിധതരം എന്‍സൈമുകളും നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള പൈനാപ്പിള്‍, പ്രോട്ടീനിന്റെ ദഹനത്തിനുംകാന്‍സര്‍ പ്രതിരോധിക്കാനും രോഗപ്രതിരോധ ശക്തിക്കും എല്ലുകളുടെയും നേത്രങ്ങളുടെയും ആരോഗ്യത്തിനുംരക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമമായ ഒരു ഫലമാണ്.

മുന്തിരി...

ജലാംശം കൂടുതല്‍ ഉള്ള ഒരു ഫലം എന്നതിലുപരി മുന്തിരി മനുഷ്യാരോഗ്യത്തിന് വൈവിധ്യമാര്‍ന്ന ഗുണങ്ങള്‍ നല്‍കുന്ന ഒരു ഫലം കൂടിയാണ്. കാരണം ഇവ വൈറ്റമിനുകളായ എ, സി, ബി6, ഫോളേറ്റ് അതുപോലെ ധാതുക്കളായ കാല്‍സ്യം, അയണ്‍, പൊട്ടാസ്യം ഇവയാല്‍ സമ്പന്നമാണ്. ദഹനക്കേട്, മലബന്ധം, ക്ഷീണം, എന്നിവ അകറ്റാനും കാഴ്ചശക്തി നിലനിര്‍ത്താനും മുന്തിരി ഉത്തമമാണ്.

മാങ്ങ...

പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാങ്ങയിലും നല്ലതോതില്‍ തന്നെ ജലാംശമുണ്ട്. മാങ്ങയുടെ വ്യത്യസ്തത അനുസരിച്ച് 84-88% വരെ ജലാംശം മാങ്ങയില്‍ ഉണ്ട്. ചെറിയ അളവില്‍ പ്രോട്ടീനും വൈറ്റമിനും മിനറലുകളുമുള്ള മാങ്ങ രോഗപ്രതിരോധ ശക്തി നല്‍കുന്ന പഴം കൂടിയാണ്. ധാരാളം വൈറ്റമിന്‍ സിയും മറ്റ് ആന്റേിാക്‌സിഡന്റുമുള്ള മാങ്ങയില്‍ വൈറ്റമിന്‍ എയും ഇയും തയാമിനും റൈബോഫ്‌ലേവിനും ഫോളേറുകളുമുണ്ട്. പൊതുവായി ഒരു എനര്‍ജി സോഴ്‌സ് ആയി ആണു കാണുന്നത്. നാരുകള്‍ ഉള്ളതുകൊണ്ടുതന്നെ ശരിയായ ദഹനത്തിനും ധാരാളം ആന്റിഓക്‌സിഡന്റും മിനറലുകളും വൈറ്റമിനുകളും ഉള്ളതിനാല്‍ കാന്‍സര്‍ പ്രതിരോധിക്കാനും പൊട്ടാസ്യം ഉള്ളതിനാല്‍ പക്ഷാഘാതം പ്രതിരോധിക്കാനും ഹൃദയാരോഗ്യത്തിനും മാങ്ങ ഉപയോഗിച്ചു വരുന്നു. കാഴ്ചശക്തിയും ഓര്‍മശക്തിയും നിലനിര്‍ത്താനും ഇതു സഹായിക്കുന്നു. പൊതുവായി പറഞ്ഞാല്‍ മാങ്ങ ഒരു സൂപ്പര്‍ ഫുഡ് തന്നെയാണ്.

ആപ്പിള്‍...

82-85% വരെ ജലാംശമാണ് ആപ്പിളില്‍ കാണപ്പെടുന്നത്. നിരവധി ആരോഗ്യഗുണങ്ങളുള്ള ആപ്പിളില്‍ നാരുകളും വൈറ്റമിന്‍ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും പ്ലാന്റ് സംയുക്തങ്ങളും ധാരാളമായുണ്ട്. സോല്യുബിള്‍ ഫൈബര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും പോളിഫിനോള്‍ രക്തസമ്മര്‍ദവും പക്ഷാഘാതവും കുറയ്ക്കാനും സഹായിക്കുന്നു. ആപ്പിളിലെ നാരുകള്‍ ശരീരത്തില്‍ ആരോഗ്യകരമായ ബാക്ടീരിയയുടെ വളര്‍ച്ചയ്ക്കും പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇവ കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഓര്‍മശക്തി നിലനിര്‍ത്താനും ആപ്പിള്‍ സഹായിക്കുന്നു.

ജാമ്പയ്ക്ക... 

നമ്മുടെ വീട്ടുവളപ്പില്‍ സര്‍വ്വസാധാരണമായി കാണുന്ന ജാമ്പയ്ക്കയില്‍ 83-84% യും വെള്ളം തന്നെയാണ്. ഇവ വൈറ്റമിന്‍ സി, നാരുകള്‍, വൈറ്റമിന്‍ എ,തയാമിന്‍ എന്നിവയാലും നാരുകളാലും മറ്റു ചില മിനറലുകളാലും സംപുഷ്ടമാണ്. വൈറ്റമിനുകളും മിനറലുകളും കൂടാതെ ധാരാളം ആന്റിഓക്‌സിഡന്റുകളുമുണ്ട്. ഇവ കഴിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ദഹനപ്രക്രിയക്ക് സഹായിക്കുകയും ആര്‍ബുദം പ്രതിരോധിക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും രോഗപ്രതിരോഗ ശക്തി കൂട്ടാനും കരളിലെ വിഷാംശം നീക്കാനും സഹായിക്കുന്നു. ജാമ്പയ്ക്ക പ്രമേഹരോഗികള്‍ക്ക് ഏറെ ഉത്തമമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാർക്കും പരിക്കേറ്റു...!  (4 minutes ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (24 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (28 minutes ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (31 minutes ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (38 minutes ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (44 minutes ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (45 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (51 minutes ago)

ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ... ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്  (1 hour ago)

നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്.... അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്... മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്..കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പ  (1 hour ago)

മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്  (1 hour ago)

ഇനിയൊരടി ഇസ്രായേൽ അനങ്ങിയാൽ തീരും  (1 hour ago)

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി ...കേസില്‍ 29-ന് ശിക്ഷ വിധിക്കും  (1 hour ago)

ഡ്രൈവിങ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി...  (1 hour ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി  (2 hours ago)

Malayali Vartha Recommends